Patharamattu Today Episode 07 September 2024 Video Viral : അനന്തപുരി വലിയൊരു ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ്. അനിയുടെ വിവാഹം അടിച്ചു പൊളിച്ചു ആഘോഷിക്കാൻ തീരുമാനിച്ചുറച്ചാണ് അനന്തപുരി. അതിനുള്ള ഒരുക്കങ്ങൾ തുടടങ്ങിക്കഴിഞ്ഞു. എന്നാൽ ഉള്ളിന്റെ ഉള്ളിൽ വലിയൊരു ഭാരവുമായി കഴിയുകയാണ് അനിയും നന്ദുവും. തങ്ങളുടെ ഉള്ളിലെ ഇഷ്ടം ആരെയും അറിയിക്കാതെ കൊണ്ട് നടക്കുകയായിരുന്നു ഇരുവരും. എന്നാൽ അനിയുടെ വിവാഹം എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് കണ്ട് നിൽക്കാൻ തന്നെ ആയിരുന്നു നന്ദുവിന്റെ തീരുമാനം.
മുത്തശ്ശൻറെ അവസാന ആഗ്രഹം എന്ന നിലയിൽ ആണ് അനിയുടെ വിവാഹം അവൻ സ്നേഹിക്കുന്ന പെണ്ണെന്നു എല്ലാവരും ധരിക്കുന്ന അനന്യയുമായി തന്നെ വീട്ടുകാർ ഉറപ്പിച്ചത്. എന്നാൽ അനന്യയ്ക്ക് അനിയോട് പ്രേമം ഉണ്ടെങ്കിലും അവനു തിരികെ പ്രണയം ഒന്നും ഇല്ല എന്ന സത്യം വിവാഹം ഉറപ്പിച്ച ശേഷമാണു അവൻ തന്നെ മനസ്സിലാക്കിയത്. അവന്റെ മനസ്സിൽ ഉള്ളത് നന്ദുവാണ് അത് ആരോടും തുറന്ന് പറയാൻ കഴിയാതെ വല്ലാതെ ധർമ സങ്കടത്തിൽ ആണ് അനിയിപ്പോൾ. നന്ദുവിന്റെയും അവസ്ഥ അത് തന്നെയാണ് അനിയോട് അവൾക്ക് ഒരുപാട് സ്നേഹം ഉണ്ടെങ്കിലും അങ്ങനൊരു ഇഷ്ടം പുറത്തറിഞ്ഞാൽ തന്റെ ചേച്ചിമാരുടെ അവസ്ഥ ഓർത്തു അവൾക്കും ഒന്നും പുറത്ത് പറയാൻ കഴിയുന്നില്ല.
സത്യത്തിൽ വിവാഹം ഉറപ്പിച്ച ശേഷമാണു നന്ദനയും അനിയും തങ്ങൾക്ക് തമ്മിൽ പിരിയാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കിയത്. നന്ദുവിന്റെയും അനിയുടെയും സൗഹൃദം തുടക്കം മുതൽക്കേ അനന്യയ്ക്ക് ഇഷ്ടം ആയിരുന്നില്ല ഇപ്പോൾ ഇരുവരും തമ്മിലുള്ള പ്രണയം അറിഞ്ഞ അനന്യ അത് അനന്തപുരിയിൽ ഉള്ള എല്ലാവരെയും അറിയിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്.
എന്നാൽ അനി തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവിച്ചിരിന്നിട്ട് കാര്യമില്ല എന്നും അനന്യ പറയുന്നുണ്ട്. അനന്തപുരിയിൽ ഉള്ളവർ ഇതറിഞ്ഞാൽ വലിയൊരു ഭൂകമ്പം തന്നെ ഉണ്ടാകും എന്നതിൽ യാതൊരു സംശയവും ഇല്ല.