Patharamattu Today Episode 08 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ മുൻപന്തിയിൽ തന്നെയാണ് കിടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കനക ദേവയാനിയോട് നയനയെയും ആദർശിനെയും കുറിച്ച് പറയുന്നത്. ഒരു പെണ്ണിന് കല്യാണം കഴിഞ്ഞാൽ പണമൊന്നുമല്ല വലുതെന്നും, ഭർത്താവിൻ്റെ സ്നേഹവും, കുടുംബവുമൊക്കെയാണെന്ന് വിഷമത്തോടെ പറഞ്ഞ് കനക പോവുകയാണ്.
പിന്നീട് കാണുന്നത് അനിയുടെ വിവാഹം നീണ്ടു പോവാതിരിക്കാൻ വീട്ടിൽ പൂജ നടക്കുകയാണ്. അങ്ങനെ പൂജാരി പൂജചെയ്തു കൊണ്ടിരിക്കുമ്പോൾ ഈ വീട്ടിൽ കയറി വന്ന രണ്ട് പുതിയ പെൺകുട്ടികളുടെയും ദാമ്പത്യം നല്ലതായിട്ടല്ല പോകുന്നതെന്നും അതിനാൽ അവർ അമ്പലത്തിൽ പോയി പൂജ ചെയ്യണമെന്ന് പറയുകയാണ്. കൂടാതെ അനിയുടെയും അനാമികയുടെയും വിവാഹ തടസം മാറാൻ ഈ നെല്ലിട്ട കുടം പൂജാമുറിയിൽ വയ്ക്കാനും രണ്ട് ദിവസം കൊണ്ട് അത് മുളച്ചുവരുമെന്നും, വന്നെങ്കിൽ എല്ലാ തടസ്സങ്ങളും മാറുമെന്നും പറയുകയാണ്.
പൂജാമുറിയിൽ നെല്ല് കൊണ്ടു വച്ച ശേഷം ആരുമില്ലാത്ത സമയം നോക്കി ജലജ പൂജാമുറിയിൽ പോയി നെല്ല് മുളയ്‌ക്കാതിരിക്കാൻ സ്പ്രേ ചെയ്യുകയാണ്. ഇത് കണ്ട അനി ഞാൻ ചെയ്യേണ്ട കാര്യം അപ്പച്ചി ചെയ്തെന്ന് പറഞ്ഞ് ചിരിക്കുകയാണ്. പിന്നീട് എല്ലാവരും പിറ്റേ ദിവസം അമ്പലത്തിൽ പൂജയ്ക്കായി എത്തുകയാണ്. എല്ലാവരും പ്രാർത്ഥനയൊക്കെ നടത്തി പൂജയ്ക്കായി നിൽക്കുകയാണ്. അപ്പോഴാണ് നവ്യയ്ക്ക് ഫോൺ വരുന്നത്. നവ്യ ഫോണിൽ സംസാരിച്ചു വരികയാണ്. ആ സമയത്താണ് അഭി നവ്യ വരുന്ന വഴിയിൽ എണ്ണ ഒഴിക്കുകയാണ്. നവ്യ അവിടെ എത്തിയതും കാൽ വഴുതി വീഴാൻ പോകുമ്പോൾ, ആദർശ് പിടിക്കുകയാണ്. ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. ഇത് കണ്ട പൂജാരി ആ കുട്ടിക്ക് നിറയെ ശത്രുക്കളാണെന്നും അതിനാൽ ശത്രുസംഹാര പൂജ ചെയ്യണമെന്ന് പറയുകയാണ്.
പേരക്കുട്ടിക്ക് വേണ്ടി അമ്മൂമ്മയുടെ തലയിൽ തേങ്ങ ഉടയ്ക്കണമെന്നും, അഭിയോട് നാവിൽ ശൂലം കയറ്റാനും പറയുകയാണ്. ഇത് കേട്ട ജലജയും അഭിയും പൂജാരിയോട് പലതും പറഞ്ഞെങ്കിലും, ഇത് ചെയ്തേ മതിയാവൂ എന്ന് പറയുകയാണ്. പിറക്കാൻ പോകുന്ന കുഞ്ഞിൻ്റെ അമ്മയുടെ അമ്മ വേണം തലയിൽ തേങ്ങ ഉടയ്ക്കാൻ എന്നു പറയുകയാണ്. അങ്ങനെ ജലജയുടെ തലയിൽ തേങ്ങയെടുത്ത് കനക എല്ലാ ദേഷ്യത്തോടെയും ഒറ്റയടി. ജലജ വേദന കൊണ്ട് പുളയുകയാണ്. പിന്നീട് അഭിയുടെ നാവിൽ ശൂലം തറപ്പിക്കുകയാണ്.അമ്മയും, മകനും വേദന കൊണ്ട് പുളയുകയാണ്. എല്ലാവർക്കും ചിരി വരികയാണ്. ഇതൊക്കെയാണ് ഈ ആഴ്ച നടക്കാൻ പോകുന്നത.