Patharamattu Today Episode 08 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന അനന്തപുരിയിൽ നിന്ന് പിണങ്ങി നന്ദവനത്തിൽ എത്തിയപ്പോൾ, മോളുടെ അവസ്ഥ കേട്ട് തളർന്ന് ഗോവിന്ദൻ കുഴഞ്ഞു വീഴുകയാണ്. ഉടൻ തന്നെ ഗോവിന്ദനെ ആശുപത്രിയിലെത്തിക്കുകയാണ്. എന്നാൽ അനന്തപുരിയിൽ നിന്നും നയന പോയത് മുത്തശ്ശിയും അനിയുമൊന്നും അറിഞ്ഞിരുന്നില്ല.
എന്നാൽ ജലജയും ദേവയാനിയും വലിയ സന്തോഷത്തിലാണ്. ആദർശ് റൂമിലെത്തിയപ്പോൾ, നയന ഊരി വച്ച സ്വർണ്ണ മൊക്കെ കണ്ട് ഞെട്ടുകയാണ്. അപ്പോഴാണ് ജലജ ദേവയാനിയോട് അമ്മ അവൾ പോയത് അറിഞ്ഞില്ലെന്ന് പറഞ്ഞപ്പോൾ, എന്തായാലും കുറച്ച് കഴിയുമ്പോൾ അറിയുമല്ലോ എന്ന് പറയുകയാണ് ദേവയാനി. പിന്നീട് കാണുന്നത് അനി മുത്തശ്ശിയോട് നയന ഏടത്തി പോയ കാര്യം പറയുകയാണ്. ഇത് കേട്ട് മുത്തശ്ശി ആകെ ഞെട്ടുകയാണ്. നയനമോൾ എവിടെപ്പോയെന്ന് ചോദിക്കുകയാണ് മുത്തശ്ശി. അമ്മേ അവൾ ഈ വീട്ടിൽ നിന്ന് പോയെന്ന് പറയുകയാണ് ജലജ.
നയനമോൾ പോയോ, ആരാണ് മോളെ പുറത്താക്കിയത്. ആദർശ് നീ എന്തിനാണ് മോളോട് പോകാൻ പറഞ്ഞതെന്ന് പറയുകയാണ് മുത്തശ്ശി. ഞാൻ ആരോടും പോകാനൊന്നും പറഞ്ഞില്ലെന്നു പറയുകയാണ് ആദർശ്. മോൾ പോയത് മുത്തശ്ശനറിഞ്ഞാൽ എന്താവുമെന്ന് നിനക്കറിയില്ലേ എന്ന് പറയുകയാണ് മുത്തശ്ശി. നയന മോൾ ഇല്ലാഞ്ഞാൽ ഈ വീട്ടിൽ എന്താകുമെന്ന് അറിയില്ലേ എന്ന് പറയുകയാണ് മുത്തശ്ശി. അവൾ ഇല്ലെങ്കിൽ എന്താണെന്നും, രണ്ടെണ്ണം വന്ന് കയറിയതോടെയാണ് ഈ വീട്ടിൽ പ്രശ്നമെന്നും, അനിയത്തി പോയെന്നും, ഇനി മൂത്തവൾ കൂടി ഈ വീട്ടിൽ നിന്ന് ഒഴിഞ്ഞു പോയാൽ നന്നായേനെ എന്ന് ജലജ പറഞ്ഞപ്പോൾ, മുത്തശ്ശി ജലജയെ വഴക്കു പറയുകയാണ്.
പിന്നീട് അനി ഏടത്തിയുടെ നന്മയെക്കുറിച്ച് ഏട്ടനറിയില്ലെന്ന് പറയുകയാണ്. ഇവനും ഇവൻ്റ അമ്മയുമാണ് ആ മോളുടെ നന്മ തിരിച്ചറിയാത്തതെന്ന് പറയുകയാണ് മുത്തശ്ശി. ഇതൊക്കെ കേട്ട് ആദർശ് ഒന്നും പറയുന്നില്ല. അപ്പോഴാണ് അനി നന്ദുവിനെ വിളിക്കുന്നത്. നന്ദു ദേഷ്യത്തിൽ അനിയോട്, നമ്മളോട് എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്നും, എൻ്റെ ചേച്ചി എന്താണ് ചെയ്തതെന്നും, നമ്മുടെ അച്ഛൻ ഇപ്പോൾ മ ര ണത്തോട് മല്ലിടിക്കുകയാണ് എന്ന് പറഞ്ഞ് നന്ദു ഫോൺ വയ്ക്കുകയാണ്. അത് കേട്ട് അനി ഞെട്ടുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.