നയനയെ വഴിയിലിട്ട് അപമാനിച്ച് അനാമിക!! അനാമികയെ കരണം നോക്കി പൊട്ടിച്ച് ആദർശ്; അനന്തപുരിയിൽ അനി നന്ദു വിവാഹം!! | Patharamattu Today Episode 09 Aug 2024 Video Viral

Patharamattu Today Episode 09 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന എവിടെപ്പോയി എന്ന് എല്ലാവരോടും തിരക്കുകയായിരുന്നു ആദർശ്. അപ്പോഴാണ് പൂജാമുറിയിൽ കനകയെ കാണുന്നത്. കനകയോട് നയന എവിടെപ്പോയെന്ന് ചോദിച്ചപ്പോൾ, അറിയില്ലെന്നാണ് പറയുന്നത്. നയന മോളെ കാണാത്തതിൽ വിഷമത്തിലാണ് ആദർശെന്നോർത്ത് ചിരിക്കുകയാണ് കനക. പിന്നീട് കാണുന്നത് നന്ദു ഗോവിന്ദനോട് നയനേച്ചി കാണണമെന്ന് പറഞ്ഞിരുന്നെന്ന് പറയുകയാണ്.

അങ്ങനെ നയനയെ കാണാൻ നന്ദു പോവുകയാണ്. അവിടെ എത്തിയപ്പോൾ നന്ദുവിനോട് അനിയെ നിനക്ക് ഇഷ്ടമാണോ എന്ന് ചോദിക്കുകയാണ്. അനിയെ എനിക്ക് ഇഷ്ടമാണെന്നും, എന്നാൽ അനിയ്ക്ക് എന്നെ വിവാഹം കഴിച്ചേ മതിയാവൂ എന്ന് പറയുകയാണ് നന്ദു. ആദർശേട്ടന് എന്നോട് സ്നേഹമുണ്ടെന്നറിഞ്ഞാൽ നന്ദുവിന് അനിയോടുള്ള സ്നേഹത്തിന് ഒരു കുറവും വരില്ലെന്ന് ഓർക്കുകയാണ് നയന. ഒരിക്കലും നീയും അനിയും തമ്മിലുള്ള ബന്ധം നടക്കാൻ പാടില്ലെന്നും, ഞാനും നവ്യേച്ചിയും അവിടത്തെ മരുമകളായിട്ടില്ല ഇതുവരെയെന്നും, അങ്ങനെ വരുമ്പോൾ നീ കൂടെ അവിടെ വരുമെന്ന അവസ്ഥ വന്നാൽ ഞങ്ങൾ അവിടെ നിന്ന് പുറത്തിറങ്ങേണ്ടി വരുമെന്നും, ഞാനും ആദർശേട്ടനും ഭാര്യഭർത്താക്കന്മാർ ആയിട്ടില്ലെന്നും, മുത്തശ്ശൻ്റെ കാലശേഷം ഞാൻ അവിടെ നിന്ന് ഇറങ്ങേണ്ടി വരുമെന്നും പറയുകയാണ്.

അങ്ങനെയുള്ള ഒരവസ്ഥയിൽ മോൾകൂടി അവിടെ വരാൻ പാടില്ലെന്ന് പറയുകയാണ്. ചേച്ചിയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ഞാൻ അനിയെ മറക്കാമെന്ന് വാക്ക് പറയുകയാണ് നന്ദു.ആ സമയത്താണ് അനി അനാമികയെ കണ്ട് ഏടത്തിയുടെ അമ്മയോട് എന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും, അങ്ങനെയാണെങ്കിൽ ഈ ബന്ധം മുന്നോട്ട് പോവാത്തതാണ് നല്ലതെന്ന് പറയുകയാണ് അനി. കല്യാണത്തിന് മുന്നേ പൊട്ടലും ചീറ്റലും ഉണ്ടായാൽ, അതിന് മുൻപേ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പറയുകയാണ് അനി. അത് കേട്ടപ്പോൾ നിൻ്റെ മനസിലിരിപ്പ് എന്താണെന്ന് മനസിലായെന്നും, ഇനി എന്തു വേണമെന്ന് ഞാൻ തീരുമാനിച്ചു കൊള്ളാമെന്ന് പറഞ്ഞ് പോവുകയാണ് അനാമിക. അപ്പോഴാണ് നയന അനാമികയോട് ഒന്ന് കാണണമെന്ന് പറയുന്നത്. ആദർശാണെങ്കിൽ നയന യെ കാണാത്തതിൽ ഗോവിന്ദനെയും വിളിക്കുകയാണ്.

ആ സമയത്താണ് അനാമിക നയനയെ കാണാൻ വരുന്നത്. കണ്ട മാത്രയിൽ അനാമിക നയനയോട് അനിയും നന്ദുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ്. അവർ തമ്മിൽ അങ്ങനെയൊരു ബന്ധമില്ലെന്നു പറയുകയാണ് നയന. നിങ്ങളും നിങ്ങളുടെ ചേച്ചിയും അർഹതയില്ലാതെ ആ വീട്ടിൽ കയറിയവരാണെന്നും, അങ്ങനെ വരുമ്പോൾ ഞാൻ വരുന്നതാണ് നിങ്ങളുടെ പ്രശ്നമെന്ന് പറയുകയാണ് അനാമിക. ഞാൻ നിങ്ങളെപ്പോലെ വളഞ്ഞ വഴിയിലൂടെ അല്ല ആ വീട്ടിൽ വരാൻ പോകുന്നതെന്നും, അതിനാൽ നിങ്ങൾക്ക് എന്നോട് അസൂയ ഉള്ളതിനാൽ അനിയെ പറഞ്ഞ് തിരുത്തുന്നുണ്ടാവുമെന്ന് പറയുകയാണ് അനാമിക.ഇത് കേട്ട് നയന ഞെട്ടി നിൽക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

Patharamattu
Comments (0)
Add Comment