ജലജയിൽ നിന്നും നവ്യയെ രക്ഷിച്ച് ദേവയാനി!! എല്ലാവരെയും ഞെട്ടിച്ച് പൂജാരി ആ പരമ രഹസ്യം വെളിപ്പെടുത്തി; കിടിലൻ ട്വിസ്റ്റ്!! | Patharamattu Today Episode 09 July 2024 Video

Patharamattu Today Episode 09 July 2024 Video : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റിൽ ഇന്നലെ നടന്നുകൊണ്ടിരുന്നത് വളരെ രസകരമായ രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിയുടെയും അനാമികയുടെയും വിവാഹ തടസം മാറാൻ വേണ്ടി എല്ലാവരും അമ്പലത്തിൽ പൂജയ്ക്ക് വരുന്നതായിരുന്നു. ആദ്യം വീട്ടിലെ രണ്ടു ‘മരുമക്കൾക്ക് കൂടി പൂജചെയ്യണമെന്ന് പറയുകയാണ് പൂജാരി. നവ്യ ഗർഭിണിയായതിനാൽ പൂജ ചെയ്യേണ്ടെന്നും, നയനയും ആദർശും ആദ്യം ചെയ്യുന്നു.

തിരി കത്തിച്ച് വിളക്ക് പുഴയിൽ ആദർശും നയനയും ഒഴുക്കിയപ്പോൾ ശുഭമായി നടക്കുകയും, എന്നാൽ അനിയും അനാമികയും ചെയ്തപ്പോൾ, ചെറിയൊരു തടസം പോലെ കൈയിൽ നിന്ന് വീഴാൻ പോവുകയും ചെയ്തു. എന്നാൽ പിന്നീട് വിളക്ക് കത്തിയത് ശുഭമായിരുന്നു. അപ്പോഴാണ് നവ്യ ഗർഭിണിയായതിനാൽ മൂത്ത മരുമകൾക്ക് വിശേഷം അറിയിക്കാത്തതിന് പരിഹാരമായി നയനയോടും ആദർശിനോടും തൊട്ടിൽ കെട്ടാൻ പറയുന്നത്.

തൊട്ടിൽ കെട്ടുമ്പോൾ നയന തൊട്ടിൽ കെട്ടിയിട്ട് കാര്യമില്ലെന്നും, ബെഡ്റൂമിൽ എന്താണ് നടക്കുന്നതെന്ന് പൂജാരിയോട് ഞാൻ പറയട്ടെ എന്ന് പറയുകയാണ് നയന. അതു കഴിഞ്ഞപ്പോഴാണ് അഭി നവ്യയെ വീഴ്ത്താൻ വേണ്ടി നവ്യ വരുന്ന വഴിയിൽ എണ്ണ ഒഴിക്കുന്നത്. അതു വഴി വന്ന നവ്യ എണ്ണ ചവിട്ടി വീഴാൻ പോകുമ്പോൾ ദേവയാനി പിടിക്കുകയാണ്. ദൂരെ നിന്ന് അഭി നോക്കുന്നത് നയന ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

നവ്യ വീഴാൻ പോയതിനാൽ പൂജാരി നവ്യയ്ക്ക് പൂജ ചെയ്യാൻ പറ്റില്ലെന്നും, അതിനാൽ അഭിയോടും ജലജയോടും പൂജയ്ക്ക് ഇരിക്കാൻ പറയുന്നു. പൂജ തുടങ്ങുമ്പോൾ, മറ്റൊരു പൂജാരി വന്ന് ജലജയുടെ തലയിൽ വെള്ളം ഒഴിക്കുകയാണ്. ആകെ തണുത്തിരിക്കുകയാണ് ജലജ.പിന്നീട് കനകയോട് ജലജയുടെ തലയിൽ തേങ്ങ ഒടയ്ക്കാൻ പറയുന്നു. തേങ്ങ ഉടച്ചപ്പോൾ, വേദന കൊണ്ട് ജലജയുടെ ബോധം പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment