രാത്രി സമയത്ത് നന്ദുവിന്റെ മുറിയിൽ അനി!! പൊട്ടിത്തെറിച്ച ജാനകി ആ സത്യം അനന്തപുരിയെ അറിയിക്കുന്നു!! | Patharamattu Today Episode 11 September 2024 Video

Patharamattu Today Episode 11 September 2024 Video : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇങ്ങനെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനി രാത്രി നന്ദുവിൻ്റെ റൂമിൽ പോയതിനാൽ പിറ്റേദിവസം നയന അനിയോട് പലതും സംസാരിക്കുകയായിരുന്നു. നന്ദുവിൻ്റെ റൂമിൽ രാത്രി പോകാൻ പാടില്ലെന്നും, അത് അവൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും എന്ന് പറഞ്ഞപ്പോൾ, എനിക്ക് കല്യാണം അടുത്തപ്പോൾ എന്തോ പോലെ ആയതിനാലാണ് രാത്രി നന്ദുവിനോട് സംസാരിക്കാൻ പോയതെന്നും പറയുകയാണ്.

അങ്ങനെയാണെങ്കിൽ ഞാൻ നന്ദുവിനെ തിരിച്ചയക്കും എന്ന് പറയുകയാണ് നയന. എൻ്റെ കല്യാണം പരാജയമായാൽ നിങ്ങൾ എല്ലാവരും അതിന് ഉത്തരവാദിയാണെന്ന് പറയുകയാണ് അനി. പിന്നീട് നയന നേരെ നന്ദുവിനെ കാണാൻ പോവുകയാണ്. നീ അനിയോട് എപ്പോഴത്തെയും പോലെ പെരുമാറണമെന്ന് പറഞ്ഞപ്പോൾ, അതിന് എനിക്ക് പറ്റുന്നില്ലെന്നു പറയുകയാണ് നന്ദു. നിങ്ങളുടെ ബന്ധം ഒരു മോശമായ രീതിയിലെത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്ന് പറയുകയാണ് നന്ദു.

അനിരാതിയിൽ റൂമിൽ വന്നത് ശരിയായില്ലെന്ന് നന്ദു പറഞ്ഞപ്പോൾ, ഈ കാര്യം ഞാൻ അനിയോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് നയന. ആ സമയത്താണ് ജാനകി അതുവഴി പോകുന്നത്. അനാമിക ജാനകിയെ ഫോൺ വിളിക്കുകയാണ്. സ്വർണ്ണ മെടുത്ത കാര്യമൊക്കെ പറയുകയാണ് അനാമിക. കല്യാണമടുത്തതിനാൽ എല്ലാവരും വന്നോ എന്ന് പറയുകയാണ്. ആരും വന്നില്ലെന്നും, നന്ദുമാത്രമാണ് വന്നതെന്നും പറയുകയാണ്.ഇത് കേട്ട് അനാമികയ്ക്ക് ദേഷ്യം വരികയാണ്. ശേഷം ജാനകിയോട് എനിക്ക് അമ്മയെ ഒന്നു കാണണമെന്ന് പറയുകയാണ്. നന്ദുവും നയനയും പലതും പറയുന്നതിനിടയിൽ ജാനകി വന്ന് നിങ്ങൾ ഇന്നലെ രാത്രി പുറത്തു പോയിരുന്നല്ലോ എന്നു പറയുകയാണ്.

ശേഷം ജാനകി അനാമികയെ കാണാൻ പോവുകയാണ്. അനാമികയെ കണ്ടശേഷം അനിയും നന്ദുവും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന കാര്യം അനാമിക ജാനകിയെ അറിയിക്കുകയാണ്. എന്നാൽ ഞാൻ ആലോചിച്ചതുപോലെതന്നെ ആയോ എന്ന് ആലോചിക്കുകയാണ് ജാനകി. പിന്നീട് അനാമികയോട് ഞങ്ങൾ നിശ്ചയിച്ച് ഉറപ്പിച്ച കല്യാണം മാത്രമേ നടക്കൂവെന്നും, മോൾ മാത്രമാണ് ഞങ്ങളുടെ മരുമകളെന്നും പറയുകയാണ്.ആ സമയത്ത് നയന നന്ദുവിനോട് പല ഉപദേശങ്ങളും നൽകുകയാണ്. നിൻ്റെ അടുത്ത് ഞാൻ ചായ തന്ന് വിടാമെന്നും, നീ പഴയതുപോലെ അനിയോട് സംസാരിക്കണമെന്നും പറയുകയാണ്.അങ്ങനെ നന്ദു ചായകൊണ്ട് വന്ന് അനിക്ക് കൊടുത്ത് സംസാരിക്കുമ്പോഴാണ് ജാനകി വരുന്നത്. ഇവരെ കണ്ടതും ജാനകിക്ക് ദേഷ്യം വരികയാണ്. ജാനകിയുടെ മാറ്റം കണ്ട് നന്ദു അനിയോട് അമ്മയ്ക്കെന്തു പറ്റിയെന്ന് ചോദിക്കുന്നുണ്ട്. കല്യാണമടുത്തതിനാൽ ആദർശ് വന്ന് അനിയോട് ഞങ്ങൾക്ക് കുറച്ച് ദിവസം അടിച്ചു പൊളിക്കണമെന്ന് പറയുകയാണ്. എനിക്കൊന്നിനും താൽപര്യമില്ലെന്ന് പറയുകയാണ് അനി. ഇതൊക്കെയാണ് പത്തരമാറ്റിൽ ഇന്ന് നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment