നയനയെ ഭാര്യക്കിയ ആദർശിന്റെ മുന്നിൽ ദേവയാനി!! അമ്മയോട് നയനയെ സ്വന്തമാക്കിയ കാര്യം വെളിപ്പെടുത്തി ആദർശ്!! | Patharamattu Today Episode 12 Aug 2024 Video

Patharamattu Today Episode 12 Aug 2024 Video : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ചയിലെ അവസാന എപ്പിസോഡിൽ നന്ദുവിനെ ഗോവിന്ദൻ വീണ്ടും ഉപദേശിക്കുകയാണ്. എന്നാൽ നന്ദു എനിക്ക് അനിയുടെ കല്യാണത്തിന് പോകാൻ സാധിക്കില്ലെന്ന് പറയുകയാണ്. അങ്ങനെ ചെയ്യരുതെന്നും, അവരുടെ കല്യാണത്തിന് നിർബന്ധമായും മോൾ പങ്കെടുക്കണമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് ആദർശ് നയന വരാത്തതിൻ്റെ വിഷമത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. അപ്പോഴാണ് നയന വരുന്നത്. വന്ന ഉടനെ കനകയെ കണ്ട് ഞാൻ പ്രശ്നമൊക്കെ പരിഹരിച്ചിട്ടുണ്ടെന്ന് പറയുകയാണ്.

അപ്പോഴാണ് അനിവരുന്നത്. അനിയോട് നയന നീ നന്ദുവിനെ മറക്കണമെന്നും, അവൾക്ക് നീ ഇഷ്ടമാണെന്ന് പറഞ്ഞതിൻ്റെ വിഷമമായിരുന്നെന്നും, അവൾക്ക് നന്ദുവിനോട് അങ്ങനെയൊരു ഇഷ്ടവുമില്ലെന്ന് പറയുകയാണ് നയന. ഇനി കല്യാണത്തിന് ഒരുങ്ങി നിൽക്കണമെന്ന് പറയുകയാണ്. അപ്പോഴാണ് മുത്തശ്ശിയും മുത്തശ്ശനും അവിടെ ഇരുന്ന് പലതും പറയുകയാണ്. നയന കയറി വരികയാണ്. മോൾ വന്നോയെന്നും, മോളില്ലാത്തതിൽ ഇവിടെ ആദർശ് വലിയ വിഷമത്തിലായിരുന്നെന്നും പറയുകയാണ്. ഇത് കേട്ട് നയനയ്ക്ക് അത്ഭുതം തോന്നുകയാണ്. നയനയുടെ പെരുമാറ്റം കണ്ട് ആദർശ് ഒരു കാര്യം തീരുമാനിക്കുകയാണ്. നയനയെയും കൂട്ടി പുറത്ത് പോവണമെന്ന്.

അങ്ങനെ കിരണിനെ വിളിച്ച് ഈ കാര്യം പറയുകയാണ്. എനിക്ക് നിന്നെ കാണണമെന്ന് പറയുകയാണ്. കിരണിനെ കണ്ടശേഷം കാര്യങ്ങൾ പറയുകയാണ്. നിങ്ങൾ ഇതുവരെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചില്ലെങ്കിൽ, നിനക്ക് ഇപ്പോൾ നയനയോട് നല്ലൊരിഷ്ടം തോന്നുന്നുണ്ടെങ്കിൽ ഹണിമൂൺ പോകണമെന്ന് പറയുകയാണ്. അങ്ങനെ ആദർശ് നയനയെയും കൂട്ടി ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുകയാണ്. എന്നാൽ ഈ വിവരം അനന്തപുരിയിൽ അറിഞ്ഞപ്പോൾ ദേവയാനിക്കും ജലജക്കും ദേഷ്യം വരികയാണ്. മുത്തശ്ശനും മുത്തശ്ശിയും സന്തോഷത്തോടെ യാത്രയാക്കുകയാണ്. അങ്ങനെ രണ്ടു പേരും ബീച്ചിലും മറ്റു സ്ഥലങ്ങളിലും അടിച്ചു പൊളിക്കുകയാണ്.

രാത്രിയായപ്പോൾ റൂമെടുത്ത് താമസിക്കുകയാണ്. നയനയും ആദർശും സ്നേഹത്തോടെ കിടക്കുകയാണ്. രാവിലെ നയന ഉണർന്നപ്പോൾ, ആദർശ് നയനയെ കെട്ടിപ്പിടിച്ച് കിടക്കുകയാണ്. നയനയ്ക്ക് വലിയ സന്തോഷം തോന്നിയെങ്കിലും എഴുന്നേൽക്കാൻ സാധിക്കുന്നില്ല. പിന്നീട് നയന ആദർശിനെ വിളിച്ച് ഉണർത്തുകയാണ്. നയന കുളിക്കാൻ പോവുമ്പോൾ ആദർശ് ഈ സാരി ഉടുത്താൽ മതിയെന്ന് പറഞ്ഞ് സാരി നൽകുകയാണ്. നയന കുളിക്കാൻ ബാത്ത് റൂമിൽ കയറിയപ്പോൾ, വെറുതെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ, ആദർശ് നയനയെ പുണർന്നത് പോലെ തലയിണയെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ഇരിക്കുകയാണ്. അങ്ങനെ നയനയും ആദർശും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നതാണ് ഇനി വരുന്ന എപ്പിസോഡുകളിൽ കാണാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment