Patharamattu Today Episode 12 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ ആവേശത്തോടെ കണ്ടിരുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇപ്പോൾ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സീരിയലിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മുത്തശ്ശി അനിയുടെ ജാതകം എടുത്തു കൊണ്ടു വരാൻ പറഞ്ഞപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു ദേവയാനിക്ക്. അങ്ങനെ നയന ജാതകം എടുക്കാൻ പോവുകയായിരുന്നു. നയനയോട് മുത്തച്ഛൻ്റെ മരുന്ന് എടുത്തു കൊടുക്കാൻ പറഞ്ഞപ്പോൾ, ഞാൻ കൊടുത്തുകൊള്ളാമെന്ന് പറഞ്ഞ് ദേവയാനി മുകളിലേക്ക് പോവുകയാണ്. കനകദുർഗ്ഗ പറഞ്ഞതിൻ്റെ വാശിയിൽ ദേവയാനി ഞാൻ മുത്തശ്ശന് മരുന്ന് എടുത്തു കൊടുക്കാം എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ മുകളിലേക്ക് പോയത്. ഉടൻതന്നെ മുറിയിലേക്ക് മരുന്ന് കൊടുക്കാൻ പോയപ്പോൾ, കനകദുർഗ്ഗ നയനയോട് മോളെ വേഗം നീ പോയി മരുന്ന് എടുത്ത് കൊടുക്കാനും, അല്ലെങ്കിൽ മാറി കൊടുക്കുമെന്നും പറഞ്ഞ് നയനയെ മുറിയിലേക്ക് അയക്കുകയാണ്.
മരുന്ന് മാറിയാണ് ദേവയാനി കൊടുക്കാൻ നോക്കിയത്. പിന്നെ ദേവയാനി പുറത്ത് വന്നപ്പോൾ നയനമോൾ ഇല്ലെങ്കിൽ ഈ വീട്ടിൽ ഒന്നുംനടക്കില്ല എന്ന് പറയുകയാണ് കനക. അവൾ ഇല്ലെങ്കിലും എല്ലാം നടക്കും എന്നും, ഞാൻ ഒരു ജോലിക്കാരുടെ സ്ഥാനം മാത്രമേ അവൾക്ക് നൽകിയിട്ടുള്ളൂ എന്നൊക്കെ പറയുകയാണ് ദേവയാനി. അവൾ ഇല്ലെങ്കിൽ കുറച്ച് ദിവസം നമ്മൾ സഹിച്ചു കൊള്ളാമെന്ന് പറയുകയാണ് ദേവയാനി. പിന്നീട് കാണുന്നത് അനാമിക അനിയെ കാണാൻ കാത്തുനിൽക്കുകയാണ്. അനാമിക അനിയനോട് നിൻ്റെ വീട്ടിലെ പൂജയ്ക്ക് നീ എന്താണ് എന്നെ വിളിക്കാഞ്ഞത് എന്നൊക്കെ ചോദിക്കുകയാണ്. അനാമിക നിനക്ക് എന്താണ് കല്യാണത്തോട് താൽപര്യമില്ലാത്തതു പോലെയെന്നും, ആദ്യമുള്ളതുപോലെയല്ല നിൻ്റെ പെരുമാറ്റമെന്നും പറയുകയാണ്.
കല്യാണം കഴിച്ചു കഴിഞ്ഞാൽ ബന്ധനമാണെന്ന് പറയുകയാണ് അനി. എൻ്റെ സുഹൃത്തുക്കളോടു പോലും അടുക്കാൻ എന്നെ പിന്തിരിപ്പിക്കുന്നുവെന്ന് പറഞ്ഞപ്പോൾ, ഞാൻ നന്ദുവിനെ മാത്രമാണ് കാണരുതെന്ന് പറഞ്ഞതെന്ന് പറയുകയാണ് അനാമിക. അനാമിക നേരെ പോയത് ബീച്ചിനടുത്താണ്. അവിടെ നന്ദുവിനെ കണ്ടപ്പോൾ അനാമിക ഞങ്ങളുടെ കല്യാണത്തിന് ഭഗവാൻ പോലും സമ്മതിച്ചെന്നും, നിങ്ങൾ സുഹൃത്തുക്കളാണെന്നും, എന്നാൽ നന്ദുവിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ അനി ഉണ്ടെന്ന് പറയുകയാണ് അനാമിക. അതിനാൽ ഇനിയെങ്കിലും അനിയുടെ സുഹൃത്തോ, പെങ്ങളോ ആയിരിക്കുമെന്നു പറഞ്ഞപ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിക്കാമെന്നും, ഇനി എന്നെ കാണുമ്പോൾ ഇത്തരം കാര്യങ്ങൾ പറഞ്ഞു വരരുത് എന്ന് പറയുകയാണ്. പിന്നീട് കാണുന്നത് അനന്തപുരി തറവാടാണ്. രാവിലെതന്നെ മീറ്റിംഗ് കാത്തു നിൽക്കുകയാണ് എല്ലാവരും. അമേരിക്കൻ കമ്പനിയിൽ നിന്നുള്ള മീറ്റിംഗ് ആയതിനാൽ എല്ലാവരും വളരെ ആവേശത്തോട് കൂടിയാണ് കാണുന്നത്.
അവർക്കുള്ള ഡിസൈൻ നയന മോളെ കൊണ്ട് വരപ്പിച്ചു കൂടായിരുന്നോ എന്ന് പറയുകയാണ് മുത്തശ്ശൻ. എന്നാൽ ഇത്തരം പുതിയ ഡിസൈനുകളെ കുറിച്ചൊന്നും അവൾക്ക് അധികം അറിയാത്തത് കൊണ്ടാണ് ഞാൻ അത് ചെയ്യിക്കാതിരുന്നതെന്ന് പറയുകയാണ്ആദർശ്. അപ്പോഴാണ് ജലജ വന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുതിയവർക്കുകളെ കുറിച്ചൊന്നും ഇവൾക്ക് അറിയില്ലെന്ന് പറയുന്നത്. അമ്മയുടെ മോനെക്കാൾ അറിയാമെന്ന് പറയുകയാണ് നവ്യ. പിന്നീട് ഉടനെ അഭിയോട് പോയി കാര്യങ്ങൾ പറയുകയാണ്. ഒരു പുതിയ ഓഫർ വന്നിട്ടുണ്ടെന്നും, ഇപ്പോൾ ഓൺലൈൻ മീറ്റിംഗ് ഉണ്ടെന്ന് അമേരിക്കൻ കമ്പനിയുടെ വർക്ക് ആണ് കിട്ടാൻ പോകുന്നത് എന്നും, നീ അത് നോക്കാനും പറയുകയാണ് ജലജ. ഇതാണ് പത്തരമാറ്റിൽ ഇന്ന് നടക്കുന്നത്.