നന്ദുവിനെ അനന്തപുരിയുടെ പടിയിറക്കി ജാനകി!! അനാമികയെ കുറിച്ച് ആ സത്യം തിരിച്ചറിഞ്ഞ് ആദർശ്; അനന്തപുരിയിൽ കല്യാണത്തിന് പകരം ആ ദുരന്തം!! | Patharamattu Today Episode 12 September 2024 Video Viral

Patharamattu Today Episode 12 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്ന് എപ്പിസോഡിൻ്റെ ആരംഭത്തിൽ എല്ലാവരും കൂടി കസേരകളി കളിക്കുന്നതായിരുന്നു. അവസാനം അനിയും നന്ദുവുമാണ് ഉണ്ടായിരുന്നത്. എന്നാൽ അനി മന: പൂർവ്വം അനിയെ ജയിപ്പിക്കുകയായിരുന്നു. പല കളികളും കളിച്ചപ്പോൾ നന്ദു ജയിക്കുകയായിരുന്നു. അപ്പോൾ ആദർശ് നന്ദുവിനെ പുകഴ്ത്തുകയായിരുന്നു. ഇത് കേട്ടപ്പോൾ ജാനകിക്ക് ദേഷ്യം വന്ന് അകത്ത് പോവുകയാണ്. കളിയൊക്കെ കഴിഞ്ഞ് നന്ദുകുളിക്കാൻ പോകുമ്പോഴാണ് ജാനകി റൂമിലേക്ക് വരുന്നത്.

ജാനകി നന്ദുവിനോട് അച്ഛൻ ഒറ്റയ്ക്കല്ലേയെന്നും, നന്ദു വീട്ടിൽ പോയിക്കോളൂവെന്ന് പറയുകയാണ്. കല്യാണത്തിന് വന്നാൽ മതിയെന്നും, അനിയുടെ കല്യാണം കഴിയാത്ത സമയത്ത് കല്യാണപ്രായമായ ഒരു പെൺകുട്ടി ഈ വീട്ടിൽ നിൽക്കുന്നത് ശരിയല്ലെന്ന് പറയുകയാണ്. ഇത് കേട്ട നന്ദു പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ്. നയന നീ എന്താണ് വീട്ടിലേക്ക് പോകാൻ കാരണമെന്ന് ചോദിച്ചപ്പോൾ, നന്ദു കാരണമൊന്നും പറയാതെ പോവുകയാണ്.

അപ്പോഴാണ് നവ്യ വരുന്നത്. നന്ദുവിൻ്റെ മനസിൽ എന്തോ പ്രശ്നമുണ്ടെന്നും, നിനക്ക് മാത്രമേ അത് കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്ന് പറയുകയാണ്. ആ സമയത്ത് ജാനകി അനാമികയെ വിളിച്ച് നന്ദുവിനെ ഇവിടെ നിന്ന് പറഞ്ഞയച്ച കാര്യം പറയുകയാണ്. ഇത് കേട്ട അനാമികയ്ക്ക് സന്തോഷമാവുകയും, ഉടൻ നന്ദുവിനെ വിളിക്കുകയാണ്. എനിക്ക് നന്ദുവിനെ കാണണമെന്നും, ആ ക്ഷേത്രത്തിനടുത്ത് വരാനും പറയുകയാണ്. അപ്പോഴാണ് അനന്തപുരിയിൽ എല്ലാവരും ചേർന്ന് നന്ദു ഒന്നും പറയാതെ പോയ കാര്യം പറയുകയാണ്.

ജലജയോട് നീ എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിക്കുകയാണ്. അതൊക്കെ കേട്ട ജാനകി ഒന്നും പറയുന്നില്ല. നയന ഡിസൈൻ വരച്ചുകൊണ്ടിരിക്കുമ്പോഴാണ് അനി വ ന്ന് നന്ദു എന്താണ് പെട്ടെന്ന് പോയതെന്ന് ചോദിക്കുകയാണ്. അപ്പോൾ ജാനകി വന്ന് നന്ദുവിൻ്റെ കാര്യം അന്വേഷിക്കാതെ നീ കെട്ടാൻ പോകുന്ന പെണ്ണിനെ വിളിക്കാൻ പറയുകയാണ്. ഇതൊക്കെ കേട്ടപ്പോൾ അനി അമ്മയ്ക്ക് ഞാനും നന്ദുവും തമ്മിലുള്ള ബന്ധം അറിഞ്ഞോയെന്ന് ചോദിക്കുകയാണ്. എനിക്കും സംശയമുണ്ടെന്ന് പറയുകയാണ് നയന. ഇതൊക്കെയാണ് പത്തരമാറ്റിൽ നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment