Patharamattu Today Episode 13 Aug 2024 Viral Video : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന അനിയെ ഉപദേശിക്കുകയാണ്. നീ കല്യാണത്തിന് ഒരുങ്ങണമെന്ന പറയുകയാണ് നയന. നന്ദു ഇനി എപ്പോഴും നിൻ്റെ സുഹൃത്ത് മാത്രമാണെന്ന് പറയുകയാണ് നയന. ഇതൊക്കെ കേട്ട് അനിയ്ക്ക് വലിയ വിഷമമായി റൂമിൽ പോയിരിക്കുകയാണ്. ഇത് കണ്ട് നയനയ്ക്ക് വിഷമമാവുകയാണ്. നമ്മുടെ ജീവിതം പോലെ നിങ്ങളുടെ ജീവിതം പോലെ ആവരുതെന്ന് കരുതിയാണെന്ന് മനസിൽ പറയുകയാണ് നയന. പിന്നീട് കാണുന്നത് അനാമികയുടെ വീടാണ്. അനാമികയോട് അച്ഛനും അമ്മയും ഉപദേശിക്കുകയാണ്.
നീ അനിയ്ക്ക് നന്ദുവിനോട് അടുപ്പമുണ്ടെന്ന് കരുതി അവനെ വിട്ടു കളയരുതെന്നും, അവളുടെ ചേച്ചിമാർ കയറിയത് പോലെയല്ല നീ അവിടെ കയറി ചെല്ലാൻ പോകുന്നതെന്നും, അതിനാൽ നിന്നെ അവർ കൂടുതൽ സ്നേഹിക്കുമെന്നും, ആ വീട്ടിലെ പയ്യൻ്റെ ഭാര്യയാവുക എന്നത് വലിയൊരു കാര്യമാണെന്നും പറയുകയാണ് അനാമികയുടെ അമ്മ. അങ്ങനെ അനാമിക അനിയെ വിളിക്കുകയാണ്. ഞാൻ അനിയുടെ കാര്യങ്ങളിൽ കൂടുതൽ കയറി ഇടപെട്ടതിനൊക്കെ മാപ്പ് ചോദിക്കുകയാണ് എന്ന് പറയുകയാണ് അനാമിക.
അങ്ങനെ അനിയും അനാമികയും തമ്മിലുള്ള പിണക്കമൊക്കെ മാറുകയാണ്. അപ്പോഴാണ് ആദർശ് ഉടുത്ത സാരിയുടുത്ത ശേഷം നയനയെയും കൂട്ടി പുറത്തു പോകാൻ നോക്കുകയാണ് ആദർശ്. താഴെ ഇറങ്ങി വരുമ്പോൾ ജയനും ദേവയാനിയും ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. ദേവയാനിയെ കണ്ടതും രണ്ടു പേരും മുകളിലേക്ക് കയറിപ്പോവാൻ ശ്രമിക്കുകയാണ്. ഇത് കണ്ട് ജയൻ നിങ്ങൾ പുറത്ത് പോകാൻ ഇറങ്ങിയതല്ലേയെന്നും, എന്തിനാണ് മടങ്ങിപ്പോവാൻ നോക്കുന്നതെന്ന് പറഞ്ഞപ്പോൾ, രണ്ടു പേരും താഴെ ഇറങ്ങി വരികയാണ്. ദേവയാനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ പുറത്ത് പോയിട്ട് വായെന്നും, ഞങ്ങൾ ‘കല്യാണം കഴിഞ്ഞപ്പോൾ ഇങ്ങനെയൊക്കെ തന്നെയായിരുന്നെന്നും പറയുകയാണ് ജയൻ.അങ്ങനെ നയനയും ആദർശും പുറത്ത് പോവുകയും, വഴിയിൽ വച്ച് ആദർശ് നയനയ്ക്ക് മുല്ലപ്പൂ വാങ്ങി നൽകുകയുമാണ്. ഇതൊക്കെ കൊണ്ട് നയനയ്ക്ക് വലിയ സന്തോഷമാവുകയാണ്.
പിന്നീട് കാണുന്നത് അഭിയെയാണ്. അഭിയെ നിർമ്മൽ വിളിച്ച് പത്തായിരം രൂപ നൽകണമെന്ന് പറയുകയാണ്. അല്ലെങ്കിൽ ഞാൻ പോലീസിന് കീഴടങ്ങി സത്യങ്ങളൊക്കെ പറയുമെന്ന് പറയുകയാണ് നിർമ്മൽ. ആകെ ഞെട്ടിനിൽക്കുകയാണ് അഭി. അപ്പോഴാണ് നവ്യ വന്ന് നിന്നെ ആരാണ് വിളിച്ചതെന്ന് ചോദിക്കുന്നത്. അത് എൻ്റെ ഒരു സുഹൃത്താണെന്ന് പറഞ്ഞപ്പോൾ കളവ് പറയേണ്ടെന്നും, ആ നിർമ്മലോ മറ്റോ ആയിരിക്കുമെന്നും അവനെ പിടിച്ചാൽ എല്ലാ സത്യങ്ങളും അറിയാൻ സാധിക്കുമെന്നും പറയുകയാണ് നവ്യ. ഇത് കേട്ടപ്പോൾ അഭി ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.