Patharamattu Today Episode 13 July 2024 Video : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് പരമ്പരയിൽ വളരെ നല്ല രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ജ്വല്ലറിയുടെ പുതിയ ഡിസൈൻ വർക്കുകൾ നോക്കുന്നതിനു വേണ്ടി വിദേശത്ത് നിന്നും കോൾ വരികയായിരുന്നു. എന്നാൽ ആദർശും ടീമും ചെയ്ത വർക്കുകൾ ഒന്നും അമേരിക്കയിലുള്ള ബിസിനസുകാർക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞു അദ്ദേഹം വച്ചപ്പോൾ നയനയോട് കനകദുർഗയും നവ്യ കൂടി ഒന്ന് ഡിസൈൻ വരച്ച് നോക്കാൻ പറയുകയാണ്.
നയന പെട്ടെന്ന് തന്നെ ഡിസൈൻ വരയ്ക്കുകയാണ്. കനകദുർഗ എല്ലാവർക്കും ചായ എടുക്കാൻ വേണ്ടി പോവുകയും ചെയ്തു. അപ്പോഴാണ് അവിടെ എല്ലാവരും സംസാരിക്കുന്നത്. ഇത്രയും സമയം ഞാൻ കാണിച്ച വർക്കുകൾ ഒക്കെയാണ് ഏറ്റവും മെച്ചപ്പെട്ടതെന്നും, എന്നാൽ അദ്ദേഹത്തിന് അതൊന്നും ഇഷ്ടപ്പെട്ടില്ലെന്നും, ഇനി എന്ത് ചെയ്യും എന്നും, ഇത്രയും സമയം ചെയ്ത വർക്കുകൾ ഒന്നും കാണാൻ പോകുന്ന വർക്കുകൾ കണ്ടാൽ ഇഷ്ടപ്പെടാൻ പോകുന്നില്ല എന്നാണ് ആദർശ് പറയുന്നത്. അപ്പോഴാണ് ജലജ പോയി അഭിയോട് നിനക്ക് കിട്ടിയ നല്ലൊരു അവസരമാണ് ഇതെന്നും, പെട്ടെന്നുതന്നെ നീയൊരു നല്ലൊരു ഡിസൈൻ വരയ്ക്കണം എന്ന് പറയുന്നത്. തലയിൽ പുതിയ സൈനുകൾ ഒന്നും വരുന്നുണ്ടായിരുന്നില്ല. ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു പുതിയ ഡിസൈനുകൾ വരക്കാൻ ശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് കനകദുർഗ്ഗ ഞാൻ ചായയുമായി താഴെ പോകുമ്പോൾ, നീ ആ ഡിസൈൻ എടുത്തു വന്ന് അവിടെ വയ്ക്കണമെന്ന് പറയുന്നത്. അങ്ങനെ നവ്യ നയന വരച്ച ഡിസൈൻ ടേബിളിൽ വയ്ക്കുകയായിരുന്നു.അതിനിടയിൽ കനകദുർഗ്ഗ ദേവയാനിയെ അപമാനിക്കുന്നുണ്ട്. അത് മുത്തശ്ശന് ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഇവിടെ രണ്ടു മരുമക്കളുടെ അമ്മയായ കനകദുർഗ്ഗയെ അപമാനിക്കരുത് എന്നാണ് ജയൻ പറഞ്ഞത്. അതിനിടയിൽ ആദർശ് ആകെ ടെൻഷനടിച്ചു നിൽക്കുന്ന സമയം, വെറുതെ ഒരു വഴക്കൊന്നും ഉണ്ടാക്കല്ലേ എന്ന് പറയുകയാണ്. ജലജ വീണ്ടും അഭിയെ ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്.ഈ സമയമൊക്കെ നയന പൂജാമുറിയിൽ പ്രാർനയിലാണ്. അപ്പോഴാണ് വീണ്ടും കോൾ വരുന്നത്. ഡിസൈനുകൾ കാണിക്കാൻ പറയുന്നു. അപ്പോഴാണ് നയന വരച്ച ഡിസൈൻ മെയിൽ ചെയ്യുന്നത്. ഇത് കണ്ടപ്പോൾ ‘അദ്ദേഹത്തിന് വലിയ താൽപര്യമാവുകയാണ്.
വളരെ നല്ല ഡിസൈൻ എന്ന് പറഞ്ഞ് ആദർശിനെ അഭിനന്ദിക്കുകയാണ്. എല്ലാവർക്കും വലിയ സന്തോഷമാവുകയാണ്. എന്നാൽ ഞാൻ വരച്ചതാണെന്ന് പറയരുതെന്നാണ് നയന പറയുന്നത്. അതൊരു പുതിയ വർക്കാണെന്നും, അത് ആര് വരച്ചതാണെന്ന് അറിയില്ലെന്നും പറയുകയാണ് ആദർശ്. ഇത് കേട്ട ജലജ ഇതു തന്നെ അവസരം എന്നു കരുതി അഭിയാണ് വരച്ചതെന്ന് പറയാൻ വേണ്ടി വരികയാണ്. ഈ ഡിസൈൻ വരച്ചത് അഭിയാണെന്ന് പറയുകയാണ്.ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്.