ആദർശ് നയന പ്രണയം; നയനയെ ഭാര്യയാക്കി ആദർശ്; നയനയെ കൊണ്ട് പണി ചെയ്യിപ്പിച്ച ദേവയാനിയെ പൊളിച്ചടക്കി ആദർശ്!! | Patharamattu Today Episode 13 May 2024 Video

Patharamattu Today Episode 13 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് കഴിഞ്ഞ ആഴ്ച നടന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ജലജ അഭിയോട് ആദർശും നയനയും തമ്മിലുള്ളത് യഥാർത്ഥ സ്നേഹമല്ലെന്ന് പറയുന്നുണ്ട്. പിന്നീട് ജലജ കുളിക്കാൻ വേണ്ടി പോകുമ്പോൾ കനകദുർഗ്ഗ ജലജയുടെ സാരിയൊക്കെ കത്രിക കൊണ്ട് കീറി വച്ചിരുന്നു. കുളിച്ചു വന്ന ജലജ സാരി കീറിയത് കണ്ട് കനക ദുർഗ്ഗയുമായി വഴക്കിടുകയാണ്. പിന്നീട് കാണുന്നത് നയനയെയും ആദർശിനെയുമാണ്.

ആദർശ് നയനയുമായി നീരാടുന്നത് സ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുമ്പോഴാണ് നയന ചായയുമായി വരുന്നത്. നയന വന്നപ്പോൾ, സംസാരിക്കുന്നതിനിടയിൽ നീരാട്ടിൻ്റെ സ്വപ്നം പറയുകയായിരുന്നു.ഇത് കേട്ട് നയന ആദർശിനെ അപമാനിക്കുന്നുണ്ട്. മോശമായി പലതും ആലോചിച്ച് കിടന്നിട്ടാണെന്ന് പറയുകയാണ് നയന. പിന്നീട് കാണുന്നത് ദേവയാനി ജോലിക്കാരി വീട്ടിൽ ജോലി ചെയ്യാൻ വന്നതിന് വഴക്കിടുകയാണ്.

പിന്നീട് ദേവയാനി നിലം തുടയ്ക്കുകയായിരുന്ന നയനയോട് അടുക്കളയിൽ പോയി നോക്കാൻ പറയുകയാണ്. അടുക്കളയിൽ എത്തിയ നയന ജോലിക്കാരിയെ കണ്ട് ഞെട്ടുകയും, ദേവയാനി മീനാക്ഷിയെ ഇവിടെ ആവശ്യമില്ലെന്ന് പറയുകയാണ്. എന്നാൽ ആദർശ് വന്ന് ഈ വീട്ടിൽ ഒരു പാട് ജോലിയുള്ളതിനാൽ നയനയ്ക്ക് ഒറ്റയ്ക്ക് ഈ വീട്ടിലെ ജോലി സാധ്യമല്ലെന്നും, അതിനാൽ ജോലിക്കാരി വേണമെന്നും പറയുകയാണ്.

ഇത് കേട്ടപ്പോൾ ദേവയാനിക്ക് ദേഷ്യം വരികയാണ്. പിന്നീട് ജലജ നവ്യയുടെ വയറ്റിലുള്ള കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി ഒരടവ് എടുക്കുകയാണ്. ആപ്പിൾ ജ്യൂസിൽ മരുന്ന് കലക്കി നവ്യയ്ക്ക് കൊടുക്കുകയാണ്. എന്നാൽ നവ്യയ്ക്ക് ഒരു മാറ്റവുമില്ല. ഇത് കണ്ട് ജലജ അഭിയോട് പലതും പറയുന്നുണ്ട്. അത് കുടിച്ചിട്ടും അവൾക്ക് ഒരു മാറ്റവുമില്ലെന്ന്. ഇതൊക്കെയാണ് അടുത്ത ആഴ്ച കാണാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment