Patharamattu Today Episode 14 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച ഇഷ്ട പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ജ്വല്ലറിയിൽ വന്ന ക്ലയ്ൻസിന് നയനയുടെ ഡിസൈൻ ഇഷ്ടപ്പെട്ടതിനാൽ, നയന വരക്കണമെന്നാണ് അവർ പറയുന്നത്. അത് കേട്ട് ആകെ പെട്ടിരിക്കുകയാണ് ആദർശ്. എങ്ങനെയെങ്കിലും നയനയെ എൻ്റെ ഭാഗത്തേക്ക് കൊണ്ടുവരണമെന്ന് ആലോചിക്കുകയാണ് ആദർശ്.
പിന്നീട് കാണുന്നത് അനി നന്ദുവിൻ്റെ വീട്ടിലേക്ക് വരികയാണ്. അവിടെ എത്തിയപ്പോൾ, നന്ദു അനി വഴക്കു പറയുകയാണ്. നീ എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയിട്ട് ഇവിടെ വരാൻ നിനക്ക് നാണമില്ലേയെന്ന് ചോദിക്കുകയാണ് നന്ദു. ഞാൻ ഇവിടെ വരുമെന്നും, നിൻ്റെ മാത്രം വീടല്ല ഇതെന്നും, എൻ്റെ ഏടത്തിമാരുടെ വീടാണെന്നും തുടങ്ങി പലതും പറഞ്ഞ് അനി പോവുകയാണ്. അപ്പോഴാണ് കനക ദുർഗ്ഗ വരുന്നത്. നിനക്കെന്താണ് അനി ആരുടെ കൂടെയെങ്കിലും പോയാൽ എന്നു ചോദിക്കുന്നത്.
രണ്ട് മക്കൾ അനന്തപുരിയിൽ പോയി കഷ്ടപ്പെടുന്നത് നിനക്കറിയാമല്ലോയെന്നും, അതിനാൽ അങ്ങനെയൊരു ചിന്തയൊന്നും വേണ്ടെന്ന് പറയുകയാണ്. അത് നന്ദു അമ്മ എന്തൊക്കെയാണ് പറയുന്നതെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് ആദർശ് വീട്ടിലെത്തുമ്പോൾ, മുത്തശ്ശൻ ക്ഷീണിതനായി ഇരിക്കുന്നത് കണ്ട് ആദർശ് ആശുപത്രിയിൽ പോകണമോ എന്ന് ചോദിക്കുകയാണ്. അതൊന്നും വേണ്ടെന്ന് പറഞ്ഞ് മുത്തശ്ശൻ പലതും പറയുകയാണ്. എനിക്ക് എൻ്റെ കൊച്ചുമക്കളുടെ മക്കളെ ലാളിക്കണമെന്ന ആഗ്രഹം പറയുകയാണ്. ഇത് കേട്ട് മുത്തശ്ശന് വാക്കു നൽകുകയാണ്.
മുത്തശ്ശന് എൻ്റെയും നയനയുടെയും കുഞ്ഞിനെ ലാളിക്കാനുള്ള അവസരമൊക്കെ ഉണ്ടാവുമെന്ന് പറയുകയാണ് ആദർശ്. പിന്നീട് കാണുന്നത് അനി നന്ദുവിനെ വിളിക്കുകയാണ്. അപ്പോൾ നന്ദു ദേഷ്യത്തിൽ തന്നെയാണ്. അപ്പോഴാണ് അനിയ്ക്ക് ഫോൺ വരുന്നത്. ഉടൻ തന്നെ അനി ഞാൻ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണ്. പിന്നീട് നന്ദു പല തവണ അനിയെ വിളിച്ചിട്ടും അനി ബിസിയായിരുന്നു.ഇത് കണ്ടപ്പോൾ, നന്ദുവിൻ്റെ മനസിൽ ഒരു വിങ്ങലാണ് ഉണ്ടാവുന്നത്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.