Patharamattu Today Episode 15 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കഴിഞ്ഞത്തഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ജയനും ജലജയും ആദർശും നയനയും ആശുപത്രിയിൽ എത്തിയിരിക്കുന്നതായിരുന്നു. നഴ്സിനോട് കിന്നാരം പറഞ്ഞിരിക്കുകയായിരുന്ന അഭിയോട് ബന്ധുക്കൾ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, ഓക്സിജൻ മാസ്ക് വച്ച് കിടക്കുകയാണ്. ഐസിയുവിൽ എത്തിയപ്പോൾ, ജലജ മോനെ വിളിച്ച് കരയുകയാണ്.
അപ്പോൾ ആദർശ് എന്താണ് സംഭവിച്ചതെന്ന് അഭിയോട് ചോദിച്ചപ്പോൾ, നവ്യയുടെ ഇഷ്ടപ്രകാരം നമ്മൾട്രിപ്പ് വന്നതായിരുന്നെന്നും, എന്നാൽ അവിടെ നിന്നും ഗുണ്ടകൾ വന്ന് എന്നെ സ്വിമ്മിംങ്ങ് പൂളിൽ തള്ളിയിടുകയും, നവ്യയെ തട്ടികൊണ്ടു പോവുകയും ചെയ്തു. അപ്പോഴാണ് നയന ഏത് റസ്റ്റോൻ്റാണെന്ന് ചോദിക്കുകയാണ്. അപ്പോൾ അഭിബോധം പോയ പോലെ കിടക്കുന്നു. പിന്നീട് കാണുന്നത്, നവ്യയെ തട്ടിക്കൊണ്ടുപോയത് നവ്യയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്ന സതീശൻ ഗുണ്ട തന്നെയായിരുന്നു. അയാൾ നവ്യയെ കല്യാണം കഴിക്കാൻ വേണ്ടി പൂ വാങ്ങാൻ പോയപ്പോൾ, അവിടെ നിന്നും കനക ദുർഗ്ഗ അയാളെ കാണുകയാണ്.
അയാളെ കണ്ടതും ഏത് പെൺകുട്ടിയെയാണ്, ഇവൻ ചതിക്കാൻ നോക്കുന്നതെന്നോർത്ത് സതീശൻ്റെ അടുത്തു പോയി എന്തിനാണ് മാല എന്ന് അന്വേഷിക്കുകയാണ്. എൻ്റെ കല്യാണമാണെന്ന് പറയുകയാണ് സതീശൻ. പെണ്ണിൻ്റെ ഫോട്ടോ കണ്ടപ്പോൾ, കനക ദുർഗ്ഗ ഞെട്ടുകയാണ്. ഒന്നും മനസിലാവാത്ത പോലെ കനക ദുർഗ്ഗവീട്ടിലേയ്ക്ക് പോവുകയാണ്. വീട്ടിലെത്തിയപ്പോൾ, ഗോവിന്ദനോടും നന്ദുവിനോടും ഈ കാര്യം പറയുകയാണ്.ഉടൻ തന്നെ നന്ദു നയന യെ വിളിച്ചപ്പോൾ, നയന നടന്ന കാര്യങ്ങൾ പറയുകയാണ്. അത് കേട്ട് അവർ ഞെട്ടുകയാണ്. പിന്നീട് നന്ദു കനകദുർഗ്ഗ സതീശനെ കണ്ടതും, നവ്യയെ കല്യാണം കഴിക്കാൻ തട്ടിക്കൊണ്ടുപോയതാണെന്നും, പറയുന്നു.
ആ സമയത്താണ് ജലജ അഭി വിളിച്ചെന്ന് പറഞ്ഞപ്പോൾ ഐസിയുവിൽ കാണാൻ പോവുകയാണ്.എന്നാൽ ഐസിയുവിലെത്തിയ ജലജ അഭിയോട് അവൾ എവിടെ എന്ന് ചോദിക്കുന്നു. അവളെ അവർ നാടുകടത്തിക്കാണുമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് നയന നന്ദു പറഞ്ഞ കാര്യം ആദർശിനോട് പറയുകയാണ്. ഉടൻ തന്നെ നമുക്ക് നവ്യയേച്ചിയെ രക്ഷിക്കാൻ പോകണമെന്ന് പറഞ്ഞ് ജയനോട് പറഞ്ഞ് പോവുകയായിരുന്നു. മകൻ പറഞ്ഞത് കേട്ട് സന്തോഷത്തിൽ പുറത്തിറങ്ങി വന്ന ജലജ ആദർശും നയനയും നവ്യയെ തിരക്കി പോയതറിഞ്ഞ് ഞെട്ടുകയാണ്. അപ്പോഴാണ് സതീശൻ മാല വാങ്ങി വന്ന് നവ്യയെ വിവാഹം കഴിക്കാൻ പോവുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ചയിലെ ഓരോ എപ്പിസോഡിലും നടക്കാൻ പോകുന്നത്.