അനന്തമൂർത്തി ഒടുവിൽ അത് ചെയ്യുന്നു!! ആദർശ് നയന സ്നേഹം നേരിൽ കണ്ട് ദേവയാനി; അഭിയുടെ കരണം അടിച്ച് പൊട്ടിച്ച് ആദർശ്!! | Patharamattu Today Episode 16 July 2024 Video

Patharamattu Today Episode 16 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന വരച്ചതാണ് ഡിസൈൻ എന്നറിഞ്ഞ് ജലജയെയും അഭിയെയും വിളിക്കുകയാണ്. എന്നാൽ ജലജ ഒട്ടും വിട്ടുകൊടുക്കാതെ നവ്യ കളവ് പറയുകയാണെന്നും, കളവ് പറയുന്നതാണ് അവളുടെ സ്വഭാവമെന്ന് പറയുകയാണ് ജലജ.എന്നാൽ നവ്യയും ഇതുപോലെ കളവ് പറയുന്ന ഒരമ്മയും മകനും എവിടെയും ഉണ്ടാവില്ലെന്ന് പറയുകയാണ്. അത് അവിടെ നിൽക്കട്ടെ, വരച്ചതാരാണെന്ന് അറിയാൻ നയനമോളും അഭിയും ഒന്നുകൂടി വരക്കാൻ പറയുകയാണ്.

അങ്ങനെ നയനയും അഭിയും ചിത്രം വരയ്ക്കുകയാണ്. നയന പെട്ടെന്ന് തന്നെ ചിത്രം വരക്കുകയാണ്. അഭിയ്ക്ക് ഒന്നും വരക്കാൻ പറ്റുന്നില്ല. അപ്പോൾ നടന്നത് എന്താണെന്ന് മനസിലാക്കിയ മുത്തശ്ശൻ കളവ് പറഞ്ഞതിനൊക്കെ അഭിയെ അടിക്കുകയാണ്. ആകെ നാണംകെട്ട് നിൽക്കുകയാണ് അഭിയും ജലജയും. നിനക്കുള്ളതും കൂടിയാണ് ഇവന് കൊടുത്തതെന്ന് പറയുകയാണ് മുത്തശ്ശൻ. എന്തായാലും ഇന്ന് നടത്താൻ തീരുമാനിച്ച പാർട്ടി നടക്കണമെന്നും, പക്ഷേ ആ പാർട്ടിയിൽ ജലജയും അഭിയും പങ്കെടുക്കാൻ പാടില്ലെന്ന് പറയുകയാണ്. അപ്പോൾ നയന പാർട്ടിയൊന്നും വേണ്ടെന്ന് പറയുകയാണ്. അത് പറ്റില്ലെന്ന് പറയുകയാണ് മുത്തശ്ശൻ.

ഇതുകൊണ്ടാണ് ഞാൻ പറഞ്ഞത് നിനക്ക് ഇതിലും നല്ലൊരു ഭാര്യയെ കിട്ടാനില്ലെന്ന് പറയുകയാണ് മുത്തശ്ശൻ. പിന്നീട് എല്ലാവരും പാർട്ടിക്ക് പോകാനൊക്കെ ഒരുങ്ങുകയാണ്. അപ്പോഴാണ് ആദർശ് നയനയോട് നീ എന്താണ് അപ്പോൾ അങ്ങനെ പറഞ്ഞതെന്നും, നീ കളവ് പറയുന്നവർക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തതെന്നും, അങ്ങനെ നീ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നെന്ന് പറയുകയാണ്. നിനക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ, എനിക്ക് ആദർശേട്ടൻ്റെ സ്നേഹം മാത്രം മതിയെന്ന് പറയുകയാണ്. ആദർശ് നയനയോട് വലിയ സ്നേഹത്തിലാണ് സംസാരിക്കുന്നത്. എങ്കിലും ഭാര്യയായി കാണാത്തതിനാൽ നയന കരയുകയാണ്. ആ സമയത്താണ് ജലജ യെ കൊണ്ട് നവ്യയും കനകയും പലതും പറയുന്നത്. അവരെ മെൻ്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഷോക്ക് കൊടുക്കണമെന്ന് പറയുകയാണ്. നമുക്ക് ഇവിടെ വച്ച് തന്നെ ഒരു ഷോക്ക് കൊടുക്കാമെന്ന് പറയുകയാണ്.

അങ്ങനെ കനകയും നവ്യയും മെബൈൽ ചാർജറിൻ്റെ വയർ മുറിച്ച് വയ്ക്കുകയാണ്. ജലജ നവ്യയ്ക്ക് ജ്യൂസുമായി വന്നപ്പോൾ, ചാർജ് കുത്തുമെന്ന് കരുതി. ആ സമയത്താണ് നയന അതുവഴി വന്നത്. ചാർജറിൽ തൊട്ട നയന ഷോക്കടിച്ച് തെറിച്ചു വീഴുമ്പോൾ കൈയിൽ പിടിച്ചിരുന്ന ഫ്ലവർവെയ്സ് തെറിച്ചു പോവുകയും, നയന തെറിച്ചു വീഴുമ്പോൾ ആദർശ് വന്ന് പിടിക്കുകയാണ്. ഫ്ലവർവെയ്സ് തലയിൽ വീണ ആകെ ദേഷ്യപ്പെട്ട് മുകളിലേക്ക് വരുമ്പോൾ, ആദർശും നയനയും നിലത്ത് വീണതാണ് കാണുന്നത്. നവ്യയും കനകയും അടുത്തു തന്നെയുണ്ട്. എന്നെ ഷോക്കടിപ്പിക്കാൻ വച്ചതാണെന്ന് മനസിലാക്കിയ ജലജ കനകയെയും, നവ്യയെയും വഴക്കു പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Patharamattu
Comments (0)
Add Comment