നയന ആദർശിന്റെ ജീവനായി മാറുന്നു!! ആദർശ് നയനയ്ക്ക് നൽകിയ ആ വലിയ സമ്മാനം ദേവയാനിയുടെ കണ്ണിലെ കരടാകുന്നു!! | Patharamattu Today Episode 17 July 2024 Video

Patharamattu Today Episode 17 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിപ്പോൾ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയനയ്ക്ക് ഷോക്കടിച്ചതും, എന്നാൽ എന്നെ ഷോക്കടിപ്പിക്കാൻ നീ വച്ചതായിരിക്കുമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് ജലജ നയനയോടുള്ള ദേഷ്യം കാരണം ദേവയാനിയുടെ അടുത്ത് പോയി നയനയും, ആദർശും അവിടെ സ്നേഹം കൊണ്ട് പൊതിയുകയാണെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ, ദേവയാനി ജലജയോട് നീയും നിൻ്റെ മകനും ചെയ്ത തെറ്റൊന്നും ആരും ചെയ്തിട്ടില്ലെന്നു പറയുകയാണ്.

ഇത് കേട്ട് ജലജ പോവുകയാണ്. അപ്പോഴാണ് ദേവയാനിയുടെ മനസിൽ അവനും അവളും തമ്മിൽ സ്നേഹിക്കാൻ പാടില്ലെന്ന് കരുതി ദേവയാനി ആദർശിൻ്റെ അടുത്ത് പോവുകയാണ്. ശേഷം നയനയെക്കുറിച്ച് പറയുകയാണ്. അവൾ എന്ത് നല്ല കാര്യം ചെയ്താലും എനിക്കവളെ മരുമകളായി കാണാൻ കഴിയില്ലെന്ന് പറയുകയാണ്. മുത്തശ്ശൻ ഒരാളെ നല്ലവളായി പറയണമെങ്കിൽ അയാൾ നല്ലവരായിരിക്കുമെന്നും, ഞാൻ മുത്തശ്ശനെ കണ്ടാണ് വളർന്നതെന്നും പറയുകയാണ്. അത് മുത്തശ്ശൻ്റെ കാലം വരെ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും, അതിന് ശേഷം അവൾ ഇവിടെ നിന്ന് പുറത്താകുമെന്നും പറയുകയാണ് ദേവയാനി.

ദേവയാനിയുടെ സംസാരം കേട്ട് ആദർശിനും വിഷമം വരികയാണ്. നയന റൂമിൽ പലതും ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ആദർശ് വരുന്നത്. നീ നമ്മുടെ ജ്വല്ലറിക്കും, കുടുംബത്തിനും വേണ്ടി ഇത്രയും നല്ലൊരു ഗുണം ചെയ്തതിന് നിനക്ക് ഞാൻ ഒരു സമ്മാനം തരാമെന്ന് പറഞ്ഞ് നല്ലൊരു നെക്ലേസ് കൊടുക്കുകയാണ്. നയന അതെടുത്ത് കഴുത്തിൽ ധരിക്കുകയാണ്. പുറകിലൂടെ ആദർശ് നെക്ലേസ് ഇട്ടു കൊടുക്കുകയാണ്ട്. പിന്നീട് നയന അതും ധരിച്ച് താഴെ എത്തിയപ്പോൾ, കനക ദുർഗ്ഗ മോളെ ഇതേതാണ് നെക്ലേസ് എന്ന് ചോദിക്കുകയാണ്. ഞാൻ ഡിസൈൻ വരച്ചതിന് ആദർശേട്ടൻ തന്നതാണെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ കനക അതൊന്നും വേണ്ടായിരുന്നെന്ന് പറയുകയാണ്.

അപ്പോഴാണ് ദേവയാനി കേട്ട് കൊണ്ട് വരുന്നത്. അവൻ നിനക്ക് ഗിഫ്റ്റൊക്കെ തന്നതിന് നീ അധികം അഹങ്കരിക്കേണ്ടെന്നും, നിൻ്റെ ഇവിടെയുളള സ്ഥാനത്തിന് ഒരു മാറ്റവുമുണ്ടാവില്ലെന്ന് പറയുകയാണ് ദേവയാനി. എൻ്റെ മകൾ ഒരു ദിവസം ഇവിടെ ഇല്ലെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ പറയേണ്ടതിൻ്റെ കാര്യമില്ലല്ലോ എന്നു പറയുകയാണ് കനക. ഒരു ജോലിക്കാരി വീട്ടിൽ ഇല്ലാതിരുന്നാൽ എന്താണോ സംഭവിക്കുക അത് മാത്രമാണ് നിൻ്റെ മകൾ ഇല്ലാത്തപ്പോൾ സംഭവിച്ചതെന്ന് പറഞ്ഞ് ദേവയാനി പോവുകയാണ്.ഇത് കേട്ട് ദേഷ്യത്തിൽ നിൽക്കുകയാണ് കനക.

Patharamattu
Comments (0)
Add Comment