അഹങ്കാരം തലക്കടിച്ച ദേവയാനിയുടെ അസുഖം തീർത്ത് ആദർശ്!! നയന എന്ന മഹാലക്ഷ്മിയെ കണ്ട ഞെട്ടലോടെ അനാമിക; അനന്തപുരിയിൽ കല്യാണം!! | Patharamattu Today Episode 18 July 2024 Video Viral

Patharamattu Today Episode 18 July 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പര വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിയുടെ കല്യാണ കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ്. അനിക്ക് കല്യാണത്തിന് തീരെ താൽപര്യമില്ലെന്ന് പറയുകയാണ് ജാനകി. അവന് നല്ലൊരു പെൺകുട്ടിയെ തന്നെയാണ് കിട്ടിയതെന്ന് പറയുകയാണ് ദേവയാനി. അപ്പോഴാണ് നയനമുകളിൽ നിന്നും വരുന്നത്. അനിയും വരികയാണ്. കല്യാണം കഴിഞ്ഞാൽ അനാമികയുടെ എല്ലാ കാര്യവും ഇവിടുത്തെ മൂത്ത മരുമകളായ നയന നോക്കണമെന്ന് പറയുകയാണ് ദേവയാനി.

ഇത് കേട്ടപ്പോൾ അനി അതെന്താ എൻ്റെ ഭാര്യയായി വരുന്നവർക്ക് കൈയും കാലുമൊക്കെ ഉണ്ടെന്നും, വേറെ ഒരാൾ എന്തിനാണ് അവളെ സഹായിക്കുന്നതെന്ന് പറയുന്നു. അനാമിക ചെറിയ കുട്ടിയാണെന്നും, അവൾക്ക് അധികം ജോലിയൊന്നും അറിയണമെന്നില്ല. എത്ര പണമുണ്ടായിട്ടും വീട്ടുജോലിയറിയാത്തത് അത്ര വലിയ കാര്യമല്ലെന്ന് പറയുകയാണ് അനി. ഇവിടെ മറ്റു രണ്ടു മരുമക്കൾ വന്നപ്പോൾ എന്താണോ നടന്നതെന്നും, അതു തന്നെയാണ് അനാമിക വന്നാലും സംഭവിക്കാൻ പോകുന്നത്. പണക്കാരിയാണെന്ന് കരുതി അവളെ തലയിൽ വയ്ക്കേണ്ടെന്ന് പറയുകയാണ്.

ഏട്ടത്തിയെപ്പോലെ ഒരു നല്ല മരുമകളെ തിരിച്ചറിയാൻ വല്യമ്മയ്ക്ക് സാധിക്കുന്നില്ലല്ലോ എന്നു പറഞ്ഞ് അനി പോവുകയാണ്. അനിമോന് എൻ്റെ മോളെ മനസിലായിട്ടും അവളെ അറിയേണ്ടവർ അവളെ അംഗീകരിക്കുന്നില്ലല്ലോ എന്ന് പറയുകയാണ് കനക. അപ്പോൾ ദേവയാനി നയനയോട് നീ മുത്തമരുമകൾ എന്ന നിലയിൽ അനാമികയുടെ കാര്യം നോക്കണമെന്ന് പറയുകയാണ്.

ഇത് കേട്ട് നയന ആകെ വിഷമിച്ച് റൂമിൽ പോവുകയാണ്. പിറകെ പോയ ആദർശ് നയനയെ സമാധാനിപ്പിക്കുകയാണ്. അപ്പോഴാണ് ജലജറൂമിൽ പോയി പലതും ആലോചിക്കുന്നത്. അഭിവന്ന് എന്താണ് അമ്മയ്ക്ക് പറ്റിയതെന്ന് ചോദിച്ചപ്പോൾ, ഞാൻ വിചാരിക്കുന്നതൊന്നും നടക്കുന്നില്ലെന്നും, നീ ആണ് ഒക്കെ നശിപ്പിക്കുന്നതെന്നും പറയുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment