Patharamattu Today Episode 19 April 2024 Video : ഏഷ്യാനെറ്റ് പരമ്പരയിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നവ്യയെ രക്ഷിക്കാൻ എത്തിയ ആദർശും നയനയും കൂടി സതീശനിൽ നിന്നും നവ്യയെ രക്ഷപ്പെടുത്തുകയും, സതീശനെയും കൂട്ടാളികളെയും പോലീസ് കൊണ്ടു പോവുകയുമാണ്. അപ്പോഴാണ് ആദർശ് നവ്യയോട് നിങ്ങൾ എവിടെയെങ്കിലും പോവുന്നുണ്ടെങ്കിൽ ആരോടെങ്കിലും പറഞ്ഞിട്ട് പോകണമെന്ന് പറയുകയാണ്.
അല്ലെങ്കിൽ ഇങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് പറയുകയാണ് ആദർശ്. അപ്പോഴാണ് കനകദുർഗ്ഗ ആദർശിനോട് നന്ദി പറയുകയാണ്. അങ്ങനെ ആദർശിൻ്റെ കൂടെ നവ്യയും നയനയും അനന്തപുരിയിലേക്ക് പുറപ്പെടുന്നത്. അപ്പോഴാണ് അനന്തപുരിയിൽ ആശുപത്രിയിൽ നിന്ന് വന്ന അഭിനവ്യ ഇല്ലാത്തതിനാൽ പൊട്ടിക്കരയുയാണ്. അവളെ തിരിച്ച് കിട്ടിയില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല തുടങ്ങി പലതും പറഞ്ഞ് കരയുകയാണ് അഭി.
എല്ലാവരും ചേർന്ന് അഭിയെ സമാധാനിപ്പിക്കുകയാണ്. അപ്പോഴാണ് ആദർശും നയനയും കയറി വരുന്നത്. അവരെ കണ്ടപ്പോൾ ജലജയ്ക്കും അഭിയ്ക്കും വലിയ സന്തോഷമാവുകയാണ്. അവളെ അന്വേഷിച്ച് പോയിട്ട് വെറും കൈയ്യോടെ വന്നതിൻ്റെ സന്തോഷത്തിലാണ് ജലജ. അപ്പോഴാണ് പിറകിൽ നിന്നും നവ്യ വരുന്നത്. ആശ്വസിച്ച് നിന്ന ജലജയും അഭിയും ഞെട്ടുകയാണ്. നവ്യ അകത്ത് കയറിയതും അഭിയുടെ അടുത്തേക്ക് ഓടിച്ചെല്ലുകയാണ്. അഭി നിനക്കെന്താണ് പറ്റിയതെന്ന് പറഞ്ഞ് അഭിയെ കെട്ടിപ്പിടിക്കുകയാണ്. അപ്പോഴാണ് മുത്തശ്ശൻ ആദർശ് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയാണ്.
അന്ന് കല്യാണ സമയത്ത് നവ്യയെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വന്ന വെട്ട് സതീശനാണ് തട്ടികൊണ്ടു പോയത്. ഗുണ്ടകളെ പോലീസിൽ ഏൽപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, ജലജ ഞെട്ടുകയാണ്. അഭിയെ ദേഷ്യത്തിൽ നോക്കുകയാണ്. അഭിയും നവ്യയും വലിയ സ്നേഹത്തിൽ റൂമിലേയ്ക്ക് പോവുകയാണ്. പിന്നീട് കാണുന്നത് അനാമികയും അനിയും സംസാരിക്കുന്നതാണ്. ശിവരാത്രി ദിനത്തിൽ അനിയുടെ വീട്ടിലേക്ക് അനാമികയുടെ വീട്ടുകാർ വരുമെന്നും, നമ്മുടെ കല്യാണം പെട്ടെന്ന് നടത്തണമെന്ന് പറയാനാണ് വരുന്നതെന്ന് പറയുകയാണ് അനാമിക.ഇത് കേട്ട് അനി ഇത്ര പെട്ടെന്ന് വേണോ എന്നൊക്കെ പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.