Patharamattu Today Episode 20 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയനയും ആദർശും അനിയുടെ കല്യാണം വിളിക്കാൻ പോതായിരുന്നു. നന്ദാവനത്തിലായിരുന്നു ആദ്യം പോയത്. അവിടെ എത്തിയപ്പോൾ, നന്ദുവിനെ ഉപദേശിക്കുകയാണ്. ദേവയാനി വീട്ടിൽ പലതും ആലോചിച്ചിരിക്കുകയാണ്. അപ്പോഴാണ് ജലജ വന്ന് ആദർശ് നയന പറയുന്നത് മാത്രമാണ് കേൾക്കുന്നതെന്നും, ഇപ്പോൾ അവൻ അവളെയും കൂട്ടി അവളുടെ വീട്ടിലായിരിക്കും ആദ്യം പോയതെന്ന് പറയുകയാണ് ജലജ. ജലജ പറയുന്നത് കേട്ട് ദേവയാനി ആദർശിനെ വിളിക്കുകയാണ്.
വിളിച്ചപ്പോൾ, ആദർശ് നയനയുടെ വീട്ടിലാണെന്ന് കേട്ടപ്പോൾ ദേവയാനി ഫോൺ കട്ട് ചെയ്യുകയാണ്. ഇവിടെയാണെന്ന് അമ്മയോട് പറയേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേയെന്നും, അമ്മയ്ക്ക് ഇഷ്ടപ്പെട്ട് കാണില്ലെന്ന് പറയുകയാണ് നയന. അമ്മ ഇപ്പോഴും അങ്ങനെ തന്നെയാണെന്നും, ഞാൻ കുറേ മാറിയെന്നും പറയുകയാണ് ഗോവിന്ദനോട് ആദർശ്. ഒരു പെൺകുട്ടിക്ക് വിവാഹശേഷം പല ആഗ്രഹങ്ങളും ഉണ്ടാവുമെന്ന് പറയുകയാണ് ഗോവിന്ദൻ. ആ സമയത്ത് നയനയുടെ വീട്ടിലാണെന്ന് മനസിലാക്കിയ ദേവയാനി കലി തുള്ളുകയാണ്. ജലജ ആണെങ്കിൽ ദേവയാനിയെ കൂടുതൽ വെറുപ്പിക്കുകയാണ്.
നയന നന്ദുവിനെ കുറേ ഉപദേശിക്കുകയാണ്. നീ നല്ലൊരു ജോലി നേടിയ ശേഷം ഒരു വിവാഹം കഴിക്കണമെന്ന് പറയുകയാണ് നയന. എന്നാൽ വിവാഹമേവേണ്ടെന്ന് പറയുകയാണ് നന്ദു. പിന്നീട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, കല്യാണത്തിൻ്റെ തലേ ദിവസംതന്നെ വീട്ടിൽ വരണമെന്ന് പറഞ്ഞാണ് ആദർശ് ഇറങ്ങുന്നത്. അവർ പോയപ്പോൾ ഗോവിന്ദൻ തലേ ദിവസം തന്നെ പോകണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറയുകയാണ് നന്ദു. ആദർശും നയനയും മടങ്ങുമ്പോൾ പല കാര്യങ്ങളും സംസാരിക്കുകയാണ്.
മുത്തശ്ശനെക്കുറിച്ച് പറയുകയാണ് ആദർശ്. മുത്തശ്ശൻ്റെ അസുഖത്തെക്കുറിച്ചും പറയുകയാണ്. അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ദേവയാനി ഭ്രാന്തിയെ പോലെ നിൽക്കുമ്പോൾ, ജലജ പലതും പറയുന്നുണ്ട്. ആ സമയത്താണ് നയനയും ആദർശും വരുന്നത്. വന്ന ഉടനെ നയനയുടെ വീട്ടിൽ പോയതിന് ആദർശിനിനെ വഴക്കു പറയുകയാണ്. പെൺകുട്ടികൾക്ക് എത്രയായാലും ഭർത്താവിൻ്റെ വീട്ടിനേക്കാളും സ്വന്തം വീട്ടിൽ കുറച്ചു സമയമൊക്കെ നിൽക്കാൻ ആഗ്രഹം കാണില്ലേയെന്ന് പറയുകയാണ് ആദർശ്. ഈ വീട്ടിൽ ആദ്യമായിട്ട് വരുന്ന മരുമകൾ അനാമികയാണെന്നും, അവൾക്ക് പാദസേവ ചെയ്യേണ്ടി വരും നീയൊക്കെ എന്നു പറയുകയാണ് ദേവയാനി. ഇ തൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.