നയനയ്ക്ക് മുന്നിൽ അനന്തപുരിയുടെ വാതിൽ അടഞ്ഞു!! മഴ നനഞ്ഞ നയനയ്ക്ക് കുട പിടിച്ച് അയാൾ എത്തുന്നു; ഇനി അനന്തപുരി നയന ഭരിക്കും!! | Patharamattu Today Episode 20 Feb 2024 Video

Patharamattu Today Episode 20 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവയാനി ആദർശിനെ ഫോൺ വിളിച്ച് പെട്ടെന്ന് വീട്ടിൽ എത്താൻ പറയുകയായിരുന്നു. അപ്പോഴാണ് നയന ജോലിയൊക്കെ കഴിഞ്ഞ് ഓട്ടോയിൽ വീട്ടിൽ വന്നിറങ്ങുന്നത്. നയന വലിയ സന്തോഷത്തിലാണ് കയറി വരുന്നത്. അപ്പോൾ ഉമ്മറത്ത് തന്നെ എല്ലാവരും ഇരുന്നിട്ടുണ്ടായിരുന്നു.

പെട്ടെന്ന് തന്നെ ദേവയാനി അവിടെ നിൽക്കെടി എന്നും, നീ എൻ്റെ മകനും, എംഡിയുമായ ആദർശിനെ ചെളി ചവിട്ടിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെന്നും, ഇതുവരെ ചെളി എന്താണെന്നറിയാത്ത എൻ്റെ മകനെയാണ് നീ ചെളി ചവിട്ടിച്ചതെന്നും, നിൻ്റെ അമ്മയുടെ സംസ്കാരമില്ലാത്ത പ്രവൃത്തി എൻ്റെ മകനോട് കാണിക്കേണ്ടെന്നൊക്കെ, പറഞ്ഞപ്പോൾ, നയനയ്ക്ക് ദേഷ്യം വരികയായിരുന്നു. ദേവയാനിയുടെയും നയനയുടെയും സംസാരം കേട്ട് ജലജയും, നവ്യയുമൊക്കെ അവിടെ വന്നു. നയന പൊട്ടിത്തെറിച്ചു കൊണ്ട്, നിങ്ങൾക്ക് നിങ്ങളുടെ മകനെ കൊണ്ട് ഒരു ചിന്തയുമില്ലെന്നും, ആ മകന് ഒരു നല്ല ജീവിതമോ ഭാവിയോ ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്ത അമ്മായിയമ്മയാണ് എൻ്റെ അമ്മായി അമ്മ എന്ന് നയന പറയുന്നത് കേട്ട് കൊണ്ടാണ് ആദർശ് കയറി വരുന്നത്.

ഇത് കേട്ടപ്പോൾ, ഓടി വന്ന് ആദർശ് നീ എന്താടീ എൻ്റെ അമ്മയെ പറഞ്ഞതെന്നും, ഇനി ഒരു നിമിഷം നീ ഇവിടെ നിൽക്കാൻ പാടില്ലെന്നും പറയുകയാണ് ആദർശ്. ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. മുത്തശ്ശി മുത്തശ്ശനോട് നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേയെന്നും, നിങ്ങൾക്ക് ഒന്നും പറയാനില്ലേയെന്നും പറഞ്ഞപ്പോൾ, ഒന്നും മിണ്ടാതെ നിൽക്കുകയാണ് മുത്തശ്ശൻ. അപ്പോൾ ആദർശ് നയനയോട് ഇപ്പോൾ ഇറങ്ങിക്കൊള്ളണമെന്ന് പറയുകയാണ്. ഇത് കേട്ട് അനി മുത്തശ്ശാ, ഏട്ടൻ പറയുന്നത് കേൾക്കുന്നില്ലേയെന്നും, എന്തെങ്കിലും പറയാനും പറഞ്ഞപ്പോൾ, എനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് മുത്തശ്ശൻ അകത്തേയ്ക്ക് പോയി. പുറത്ത് കോരി ചൊരിയുന്ന മഴ പെയ്യുകയാണ്. പിന്നീട് കാണുന്നത്, നന്ദാവനം വീടാണ്. മഴ പെയ്ത് പ്രതിമകളൊക്കെ നനഞ്ഞാൽ മോശമായിപ്പോകുമെന്നും, നമ്മളുടെ മോൾ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്നും, അതിനാൽ ഇതൊക്കെ നമുക്ക് അകത്ത് വയ്ക്കാമെന്ന് പറയുകയാണ്.

പിന്നീട് ഓരോന്നായി അകത്തെടുത്തു വയ്ക്കുകയാണ്. എന്നാൽ അനന്തപുരിയിൽ ആദർശ് ദേഷ്യം പിടിച്ച് നയനയെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ്. നീ ഇനി എൻ്റെ ജീവിതത്തിൽ ഇല്ലെന്നും, ഇപ്പോൾ തന്നെ നീ ഇവിടെ നിന്ന് ഇറങ്ങണമെന്നും, പറഞ്ഞ് പുറത്താക്കുകയാണ്. അപ്പോൾ ശക്തമായ മഴ ചെയ്യുന്നതാണ് കാണുന്നത്. ഇപ്പോൾ നല്ല മഴയാണെന്നും, മഴ നിന്ന് കഴിഞ്ഞാൽ നീ ഇവിടെ നിന്നും ഇറങ്ങിപ്പോയിക്കൊള്ളണമെന്ന് പറഞ്ഞ് ആദർശ് അകത്ത് കയറിപ്പോവുകയാണ്. അപ്പോൾ മുത്തശ്ശി മുത്തശ്ശനോട്, നിങ്ങൾ എന്താണ് ഒന്നും പറയാത്തതെന്നു ചോദിക്കുകയാണ്. ഞാൻ എന്തു പറയാനാണെന്നും, കൊച്ചു മക്കളൊക്കെ സ്വന്തമായി തീരുമാനമെടുക്കട്ടെയെന്നും പറയുകയാണ് മുത്തശ്ശൻ. അപ്പോൾ നയന മഴയത്ത് നനഞ്ഞു കൊണ്ട് പൊട്ടിക്കരയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Patharamattu
Comments (0)
Add Comment