അനാമികയെ തള്ളി കൊണ്ട് വാഴയുടെ കഴുത്തിൽ താലി കെട്ടി അനി!! അനന്തപുരി തറവാട്ടിൽ ഇനി ഇടിവെട്ട് ട്വിസ്റ്റ്!! | Patharamattu Today Episode 20 September 2024 Video Viral

Patharamattu Today Episode 20 September 2024 Video Viral : ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ അനിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പുരോഹിതൻ പറഞ്ഞ കാര്യങ്ങൾ മുത്തശ്ശി നയനയോട് പറയുകയാണ്. അനിയ്ക്ക് രണ്ട് കല്യാണമുണ്ടാകുമെന്നാണ്. അതിന് പരിഹാരമൊന്നുമില്ലെന്ന് പറഞ്ഞപ്പോൾ, നയന ഞാനും അമ്മയും ഇന്ന് അമ്പലത്തിൽ പോകുന്നുണ്ടെന്നും, അപ്പോൾ തിരുമേനിയോട് ചോദിക്കാമെന്ന് പറയുകയാണ്.

അങ്ങനെ അമ്പലത്തിൽ എത്തിയ ശേഷം നയന തിരുമേനിയോട് ചോദിച്ചപ്പോൾ വ്യാഴക്കല്യാണം ചെയ്താൽ മതിയെന്ന് പറയുകയാണ്. ആ കാര്യംനയന വീട്ടിലെത്തിയ ശേഷം മുത്തശ്ശിയോട് പറയുകയാണ്. അത് നല്ലതാണെന്നും, നമുക്ക് പറമ്പിൽ നല്ലൊരു വാഴ നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് നോക്കിയ ശേഷം പൂജ ചെയ്യുകയാണ്. വാഴയിൽ അനി താലികെട്ടുകയാണ്. എന്നാൽ ജാനകി നയനയോട് ദേഷ്യത്തിൽ തന്നെയാണ് പെരുമാറുന്നത്.

ആ സമയത്ത് നന്ദു വീട്ടിൽ പലതും ആലോചിച്ച് കിടക്കുകയാണ്. അപ്പോഴാണ് ഗോവിന്ദൻ നന്ദുവിനോട് നമുക്ക് ഇന്ന് അനന്തപുരിയിൽ പോവണമെന്ന് പറയുകയാണ്. എന്നാൽ നന്ദു എനിക്ക് തീരെ താൽപര്യമില്ലെന്നു പറഞ്ഞു. അങ്ങനെ വരുമ്പോൾ മോൾക്ക് ഇപ്പോഴും അനിയോട് ഇഷ്ടമുണ്ടെന്ന് അവർക്ക് തോന്നുമെന്ന് പറയുകയാണ് ഗോവിന്ദൻ.

അങ്ങനെ നന്ദുവും ഗോവിന്ദനും അനന്തപുരിയിൽ എത്തുകയാണ്. അപ്പോൾ ജാനകി ദേഷ്യത്തിലാണ് നന്ദുവിനോട് പെരുമാറുന്നത്. കല്യാണ പ്രായമൊക്കെയായില്ലേയെന്നും, ഇനി വിവാഹത്തെക്കുറിച്ച് ആലോചിച്ചു കൂടെ എന്നൊക്കെ പറയുമ്പോൾ നയന വരികയാണ്. അപ്പോൾ ജാനകി പോവുകയും, നന്ദു ഇതാണ് ഞാൻ വരുന്നില്ലെന്ന് പറഞ്ഞത് എന്നൊക്കെ പറയുമ്പോൾ, നയന സമാധാനിപ്പിക്കുകയാണ്. പത്തരമാറ്റിൽ ഇന്ന് നടക്കുന്നതാണിത്,

Patharamattu
Comments (0)
Add Comment