ദേവിയാനിയ്ക്ക് മുന്നിൽ ആണായി ആദർശ്!! ഭാര്യയെ പറഞ്ഞാൽ ഇനി ആദർശ് ചോദിക്കും; അനി – നന്ദു പ്രണയത്തെ അനുകൂലിച്ച് ആദർശും!! | Patharamattu Today Episode 21 Aug 2024 Video Viral

Patharamattu Today Episode 21 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ വലിയ രസകരമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നയനയും ആദർശും നയനയുടെ വീട്ടിൽ പോയതിൻ്റെ ദേഷ്യത്തിലായിരുന്നു ദേവയാനി. അവർ വീട്ടിൽ എത്തിയ ഉടനെ ദേവയാനി നയനയെയും ആദർശിനെയും വഴക്കു പറയുകയാണ്. എന്നാൽ ആദർശ് നയനയെ വഴക്കു പറഞ്ഞതിനൊക്കെ ആദർശ് മറുപടി പറയുന്നുണ്ട്. അതൊക്കെ കേൾക്കുമ്പോൾ ദേവയാനിക്ക് ദേഷ്യം വരികയാണ്. ആദർശ് നേരെ മുകളിലേക്ക് പോയപ്പോൾ, അനി അവിടെ വിഷമിച്ചിരിക്കുകയാണ്.

നിനക്കെന്താ കല്യാണമടുത്തിട്ടും ഒരു താൽപര്യമില്ലാത്തതെന്നും, ഏതെങ്കിലും പെൺകുട്ടി നിൻ്റെ മനസിൽ കയറി കൂടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഉണ്ടായിരുന്നെന്നും, ഇപ്പോൾ ആ പെൺകുട്ടിക്ക് താൽപര്യമില്ലെന്നാണ് തോന്നുന്നതെന്നും, അതു കൊണ്ട് ഇനി പറഞ്ഞിട്ടെന്താണ് കാര്യമെന്ന് പറയുകയാണ് അനി. ഏട്ടൻ ഏടത്തിയെ ഇപ്പോഴും സ്നേഹിച്ചു തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞപ്പോൾ, അങ്ങനെയൊന്നുമില്ലെന്നും, ഇപ്പോൾ ഞങ്ങൾ വലിയ സ്നേഹത്തിലാണെന്ന് പറയുകയാണ് ആദർശ്.

എങ്കിൽ എന്താണ് നിങ്ങൾ ഒരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാത്തതെന്ന് അനി ചോദിച്ചപ്പോൾ, നയനയ്ക്ക് അമ്മയാകാൻ താൽപര്യമില്ലെന്ന് പറയുകയാണ് ആദർശ്.ഉടൻ തന്നെ അനി നയനയോട് ഏട്ടത്തിക്ക് എന്താണ് കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തതെന്ന് പറഞ്ഞപ്പോൾ, എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെന്നും, നിൻ്റെ ചേട്ടൻ എനിക്കിഷ്ടമല്ലെന്ന് പറഞ്ഞോ എന്ന് പറയുകയാണ് നയന. ഉടൻ തന്നെ നയന ആദർശിനോട് അനി പറഞ്ഞ കാര്യം പറയുകയാണ്. അവൻ അപ്പോൾ തന്നെ നിന്നോട് ഈ കാര്യം പറഞ്ഞോയെന്നു പറയുകയാണ് ആദർശ്. എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെന്നും, വെറുതെ എന്തിനാണ് അനിയോട് അങ്ങനെ പറഞ്ഞതെന്നൊക്കെ പറയുകയാണ് നയന.

എല്ലാം പറയുന്ന അനി നിന്നോട് ആ പെൺകുട്ടി ഏതാണെന്ന് പറഞ്ഞില്ലേയെന്ന് പറഞ്ഞപ്പോൾ, അവൾക്ക് ഇപ്പോൾ താൽപര്യമില്ലെന്നും പിന്നെയെന്തിനാണ് ആ കാര്യത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് പറയുകയാണ് നയന. അപ്പോഴാണ് അനിയെ അനാമിക വിളിക്കുന്നത്. റസ്റ്റോറൻ്റിൽ വരാൻ പറയുകയാണ്. നന്ദു അപ്പോൾ സുഹൃത്തുക്കളുടെ കൂടെ റസ്റ്റോറൻ്റിൽ എത്തുകയാണ്. നന്ദുവിൻ്റെ സുഹൃത്തുക്കൾ അനിയെ കണ്ടപ്പോൾ നന്ദുവിനോ‌ട് അതാരാണ് അവിടെ ഇരിക്കുന്നതെന്ന് പറയുകയാണ്. അനിയെ കണ്ടപ്പോൾ നന്ദു അനി എന്ന് വിളിച്ച് സംസാരിക്കുമ്പോൾ, അനാമികയ്ക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment