നയനയ്ക്ക് മധുരമുള്ള സമ്മാനം നൽകി ആദർശ്!! സ്വന്തം താലി പൊക്കി കാണിച്ച് ദേവയാനിയുടെ വായ അടപ്പിച്ച് നയനയുടെ മാസ്സ്!! | Patharamattu Today Episode 22 Aug Video Viral

Patharamattu Today Episode 22 Aug Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ അനിയും അനാമികയും റസ്റ്റോറൻ്റിൽ പോയ സമയത്താണ് നന്ദുവും കൂട്ടുകാരും വരുന്നത്. നന്ദുവിനെ കണ്ടതും അനാമികയ്ക്ക് ദേഷ്യം വരികയാണ്. നന്ദു നല്ല രീതിയിൽ പെരുമാറിയെങ്കിലും, അനാമിക അനിയെയും കൂട്ടി പെട്ടെന്ന് തന്നെ അവിടെ നിന്ന് പോവുകയായിരുന്നു. പിന്നീട് കാണുന്നത് ജലജയെയാണ്. ജലജ കനക റൂമിൽ കിടക്കുന്നതിനാൽ റൂം ലോക്കാക്കി പുറത്ത് നിൽക്കുകയാണ്.

എന്നാൽ കനക കിടക്കാൻ വന്നപ്പോൾ റൂം പൂട്ടിയിട്ടത് കണ്ട് കനക ഹെയർ പിൻ ഉപയോഗിച്ച് ഡോറിൻ്റെ ലോക്ക് തുറക്കുകയാണ്. അകത്ത് കയറി അവളിങ്ങ് വരട്ടെ എന്ന ഭാവത്തിൽ നിൽക്കുകയാണ് ജലജ. അപ്പോഴാണ് അഭിവരുന്നത്. അവൾ ഇനി എൻ്റെ കൂടെ കിടക്കരുതെന്ന് അഭിയോട് പറയുകയാണ്. നന്ദുവാണെങ്കിൽ രാത്രി ഉറക്കമില്ലാതെ അനിയുടെ ഫോട്ടോ നോക്കി ഇരിക്കുകയാണ്. അപ്പോഴാണ് ഗോവിന്ദൻ വന്ന് എൻ്റെ മകൾ മാറുമെന്ന് പറഞ്ഞിട്ട് മാറ്റമൊന്നും കാണുന്നില്ലെന്ന് പറയുകയാണ്. ഞാൻ ശ്രമിക്കുന്നുണ്ടെന്ന് പറയുകയാണ് നന്ദു. ആ സമയത്താണ് ജലജ റൂമിലേക്ക് വരുന്നത്. റൂം തുറന്നത് കണ്ട് നോക്കുമ്പോൾ, കനക ജലജയുടെ മാക്സിയിട്ട് ഇരിക്കുകയാണ്. ഇത് കണ്ട് ജലജ വഴക്കു പറഞ്ഞെങ്കിലും കനക മാക്സിയിട്ട് തുള്ളിച്ചാടുകയാണ്.

പിന്നീട് കാണുന്നത് നയന റൂമിലേക്ക് പോയപ്പോൾ, അവിടെ ആദർശ് നയനയ്ക്ക് സ്വർണ്ണത്തിൻ്റെ പാദസരം ഗിഫ്റ്റുമായി നൽകാൻ കാത്തിരിക്കുകയാണ്. കാലിൽ പാദസരം അണിഞ്ഞ ശേഷം എനിക്ക് സ്വർണ്ണത്തോട് താൽപര്യമൊന്നുമില്ലെന്ന് നയന പറഞ്ഞപ്പോൾ, നമ്മൾ ജ്വല്ലറിയിൽ ജോലി ചെയ്താൽ കൂലി കൊടുക്കുന്നില്ലേ, എന്നാൽ നീ അത് വാങ്ങുന്നില്ലെന്നും, അതിനാണ് ഇത്തരത്തിലുള്ള ഗിഫ്റ്റെന്നും പറയുകയാണ് ആദർശ്. ശേഷം കാലിൽ അണിയിച്ചു കൊടുക്കുകയാണ്. അപ്പോഴാണ് നവ്യ റൂമിൽ നിന്ന് പലതും ഓർത്തിരിക്കുമ്പോഴാണ് അഭിയുടെ ഫോണിൽ നിർമ്മൽ വിളിക്കുന്നത്.

അത് നവ്യ എടുത്തപ്പോൾ നിർമ്മൽ ശബ്ദം മാറ്റി സംസാരിക്കുകയാണ്. പെൺ ശബ്ദമാക്കിയപ്പോൾ, നിങ്ങൾ ആരാണെന്ന് നവ്യ ചോദിച്ചപ്പോൾ ഏതൊക്കെയോ പേര് പറഞ്ഞ് നിർമ്മൽ ഒപ്പിക്കുകയായിരുന്നു. അപ്പോഴാണ് അഭി കുളി കഴിഞ്ഞ് വരുന്നത്. ഫോൺ എടുത്തപ്പോൾ നിർമ്മലാണെന്ന് മനസിലാക്കിയ അഭി എൻ്റെ ക്ലാസ്മേറ്റ്സ് ആണെന്ന് പറയുകയാണ്. നവ്യ പോയപ്പോൾ, അഭി നിർമ്മലിനോട് സംസാരിച്ചപ്പോൾ, നിർമ്മൽ 10 ലക്ഷം രൂപയാണ് ചോദിച്ചത്. ഇത് കേട്ട് ഞെട്ടുകയാണ് അഭി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment