നവ്യ ഗർഭിണി അല്ല; സത്യം തിരിച്ചറിഞ്ഞ് അനന്തപുരി; നയനയുടെ വിശേഷം പങ്കുവെച്ച് ആദർശ്; നവ്യയെ പിടിച്ച് പുറത്താക്കി അനന്തമൂർത്തി!! | Patharamattu Today Episode 22 May Video

Patharamattu Today Episode 22 May Video : അനന്തപുരി തറവാട് ഒരു വലിയ ആഘോഷത്തിനൊരുങ്ങുകയാണ് അത് മറ്റൊന്നുമല്ല നവ്യയുടെ വളകാപ്പ് ചടങ്ങ് ആണ്. നവ്യ ഗർഭിണിയല്ലെന്ന സത്യം ആ വീട്ടിൽ നയനയ്ക്ക് മാത്രെമേ അറിയൂ. അത് കൊണ്ട് തന്നെ ചടങ്ങുകൾ ഒക്കെ നടക്കുന്നതിന് മുന്നേ ഈ സത്യം എല്ലാവരോടും തുറന്ന് പറയാൻ ഒരുങ്ങുകയാണ് നയന.

ആദർശിനോട് ആദ്യം പറയാം എന്നാണ് നയന കരുതിയത്. ആദർശിനോട് സത്യങ്ങൾ തുറന്ന് പറയാൻ ഒരുങ്ങുന്നതിനു തൊട്ട് മുൻപ് നവ്യ നയനയെ വിളിച്ചു കൊണ്ട് പോകുകയും. നയനയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊന്നുമല്ല വളകാപ്പ് ചടങ്ങിൽ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങൾ ആണ് നവ്യയ്ക്ക് മുത്തശ്ശി നൽകാൻ പോകുന്നതെന്ന് അവൾക്കറിയാം.

ഇപ്പോൾ സത്യങ്ങൾ എല്ലാം എല്ലാവരും അറിഞ്ഞാൽ ആ സമ്മാനങ്ങൾ നഷ്ടമാകുക മാത്രമല്ല അനന്തപുരി തറവാട്ടിൽ നിന്നും അഭിയുടെ ജീവിതത്തിൽ നിന്നും വരെ നവ്യ പുറത്താകും. അങ്ങനെ സംഭവിച്ചാൽ സ്വന്തം വീട്ടിൽ പോലും പിന്നീട് നവ്യയ്ക്ക് സ്ഥാനം ഉണ്ടാകില്ല. നവ്യയ്ക്ക് കുഞ്ഞു ജനിക്കാൻ പോകുന്നതിന്റെ വലിയ സന്തോഷത്തിൽ ആണ് അവളുടെ അച്ഛനും അമ്മയും ഒക്കെ. എന്നാൽ സത്യങ്ങൾ എല്ലാം അറിയുന്ന നയനയ്ക്ക് ഈ ചതിക്ക് കൂട്ട് നിൽക്കാൻ കഴിയുന്നില്ല. എല്ലാവരെയും പറ്റിക്കുന്ന നവ്യയോടൊപ്പം നിൽക്കാൻ അവൾ തയ്യാറുമല്ല. പക്ഷെ നയന ഇത് തുറന്ന് പറഞ്ഞാൽ ആത്മഹത്യാ ചെയ്യും എന്നാണ് നവ്യ നയനയോട് പറഞ്ഞത്.

സത്യങ്ങൾ എല്ലാവരും അറിഞ്ഞാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല സ്വന്തം കഴുത്തിൽ കത്തി കുത്തിയിറക്കി താൻ മരിക്കുമെന്ന് നവ്യ നയനയോട് പറഞ്ഞു. അത് കൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായാവസ്ഥേൽ നിൽക്കുകയാണ് നയന. വീട്ടിൽ വളകാപ്പ് ചടങ്ങുകളെക്കുറിച്ച് ചർച്ച നടക്കുമ്പോൾ അസ്വസ്ഥയാകുകയാണ് നയന. വലിയ ആഘോഷം ഒന്നും വേണ്ട എന്ന് നയന പറയുമ്പോൾ മുത്തശ്ശനും മുത്തശ്ശിയും ആഘോഷിക്കണം എന്ന നിലപാടിൽ തന്നെയാണ്.

Patharamattu
Comments (0)
Add Comment