അനന്തപുരിയിൽ കോടികൾ വാരി നയന!! നന്ദു – അനി പ്രണയം അറിഞ്ഞ ആദർശ് അത് നടത്തുന്നു; നയനയ്ക്ക് അനന്തപുരിയുടെ താക്കോൽ കൈമാറി ദേവയാനി!! | Patharamattu Today Episode 23 Aug 2024 Video Viral

Patharamattu Today Episode 23 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പര പത്തരമാറ്റിൽ ഇപ്പോൾ രസകരമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അഭിയെ നിർമ്മൽ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും, അഭി അതിൻ്റെ ടെൻഷനിലായിരുന്നു. പിന്നീട് കാണുന്നത് ആദർശ് ഓഫീസിൽ പോകാൻ ഒരുങ്ങുന്നതാണ്. ഇന്ന് പ്രത്യേക ബിസിനസ് ഡീൽ നടക്കുന്നതിനാൽ, ഏത് ഡ്രസ് ധരിക്കണമെന്ന് നയനയോട് ചോദിക്കുകയാണ് ആദർശ്.

അങ്ങനെ നയന പറഞ്ഞ ഡ്രസ് ധരിച്ച് പോകാനിറങ്ങുമ്പോൾ, ദേവയാനി നയന തിരഞ്ഞെടുത്ത ഡ്രസായതിനാൽ കൊള്ളില്ലെന്ന് പറയുകയാണ്. അപ്പോൾ ജയൻ നയന എടുത്തതിനാൽ നിൻ്റെ അമ്മ നല്ലതൊന്നും പറയേണ്ടെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് അനിയെയാണ്. നന്ദുവും കൂട്ടുകാരും ഇരുന്നിടത്ത് എത്തിയപ്പോൾ, നന്ദു നല്ല സ്മാർട്ടായി പെരുമാറുകയാണ്.ഇത് കണ്ട് അനിക്ക് അത്ഭുതം തോന്നുകയാണ്. നന്ദുവിന് ഒരു വിഷമവും ഇല്ലല്ലോ എന്ന് കരുതി അനി പോയപ്പോൾ, നന്ദു ഉള്ളിൻ്റെ ഉള്ളിൽ നീറുകയായിരുന്നു.

അനി നേരെ അനാമികയെ കാണാൻ പോയപ്പോൾ, പലതും സംസാരിക്കുന്നതിനിടയിൽ നന്ദുവിൻ്റെ അമ്മയെ കാണാൻ ഞാൻ നിൻ്റെ വീട്ടിൽ വന്നിരുന്നെന്ന് അനാമിക പറയുകയാണ്. ഇത് കേട്ടപ്പോൾ അനിക്ക് സംശയം തോന്നുകയാണ്. നന്ദുവിൻ്റെ മനസ് അതിനു ശേഷം എല്ലാവരും മാറ്റിയതാവുമോ എന്ന് ആലോചിക്കുകയാണ് അനി. അനന്തപുരിയിൽ എല്ലാവരും കൂടി ആദർശ് വരുന്നത് കാത്തുനിൽക്കുകയാണ്. ഇന്നത്തെ ബിസിനസ് ഡീൽ നടന്നു കാണുമോ എന്ന ആശങ്കയിലായിരുന്നു.

അപ്പോഴാണ് ആദർശ് വന്ന് നമുക്ക് തന്നെ ഓർഡർ കിട്ടിയെന്ന് പറയുന്നത്. ഇത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമാവുകയാണ്. എല്ലാവർക്കും മധുരം നൽകിയ ശേഷം റൂമിലേക്ക് പോവുകയാണ് നയനയും ആദർശും. അപ്പോഴാണ് മുത്തശ്ശി ഇനിയെങ്കിലും നയനമോളെ മരുമകളായി കാണണമെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ ജയൻ അതൊന്നും നടക്കില്ലമ്മേ എന്ന് പറയുകയാണ്. റൂമിലെത്തിയപ്പോൾ ആദർശ് നയനയ്ക്ക് പ്രത്യേകം ചോക്ലേറ്റ് നൽകുകയായിരുന്നു. പിന്നീട് നിനക്ക് ഓണത്തിന് എന്താണ് വേണ്ടതെന്നും, സ്നേഹം മാത്രം മതിയെന്ന് പറയുകയാണ് നയന. ഇതൊക്കെയാണ് ഇന്നത്തെ പത്തരമാറ്റ് പരമ്പരയിൽ നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment