Patharamattu Today Episode 23 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ കുറച്ച് ദിവസങ്ങളായി അനിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടക്കുന്നത്. ഈ ആഴ്ച അനിയുടെ കല്യാണമാണ് കാണാൻ പോകുന്നത്. എന്നാൽ സങ്കർഷഭരിതമായ നിരവധി മുഹൂർത്തങ്ങളാണ് കാണാൻ പോകുന്നത്. അനിയുടെ താൽപര്യമില്ലായ്മ നയനയെയും, ആദർശിനെയും കൂടുതൽ വിഷമിപ്പിക്കുകയാണ്. എന്നാൽ കല്യാണം എങ്ങനെ മുടക്കണമെന്നാണ് ജലജ നോക്കുന്നത്. ആ സമയത്ത് വേണു കടം വാങ്ങിയവർ കല്യാണമണ്ഡപത്തിൽ പോയി ഞങ്ങൾ പ്രശ്നമുണ്ടാക്കണമെന്നു പറയുകയാണ് അവർ.
അനിയാണെങ്കിൽ വിവാഹത്തിന് തീരെ താൽപര്യമില്ലാതെ നിൽക്കുകയും, നന്ദുവിനോട് കിട്ടുന്ന അവസരം സംസാരിക്കുകയുമാണ്. നന്ദുവിനോട് കല്യാണത്തിന് ഞാൻ തന്ന സാരിയുടുത്ത് വരണമെന്ന് പറയുകയാണ് അനി.കൂടാതെ എൻ്റെ വിവാഹശേഷം എനിക്ക് ജ്വല്ലറിയുടെ മൂന്ന് ഭാഗങ്ങളുടെ ഉത്തരവാദിത്വമുണ്ടെന്നും, അവിടെ നന്ദുവിന് ഞാനൊരു ജോലി തരട്ടെയെന്നും പറയുകയാണ്. എന്നാൽ നന്ദു എനിക്കൊന്നും വേണ്ടെന്നും, നീ എന്നോട് സംസാരിക്കാൻ പോലും വരുന്നത് എനിക്ക് പേടിയാണെന്നും, അതിനാൽ വിവാഹ ശേഷം ഒന്നും വേണ്ടെന്ന് പറയുകയാണ്.
ഇതൊക്കെ ജാനകി ഒളിഞ്ഞു നിന്നു കേൾക്കുന്നുണ്ട്. എന്നാൽ അനാമികയും അച്ഛനും അമ്മയും പെട്ടെന്ന് കല്യാണം നടക്കാനും അതിന് ശേഷം നമ്മുടെ കടമൊക്കെ വീട്ടാൻ സ്വർണ്ണമൊക്കെ തരണമെന്നും, കൂടാതെ അവിടെയുള്ളത് നമ്മുടെ കൈയിലാക്കണമെന്നും പറയുകയാണ്.
അതൊക്കെ ഞാൻ ചെയ്തു കൊള്ളാമെന്ന് പറയുകയാണ് അനാമിക. പിന്നീട് നയന നന്ദുവിനെ വീണ്ടും ഉപദേശിക്കുകയാണ്. കല്യാണ ദിവസം അനിയെ ഒരുക്കാനൊന്നും മോൾ പോവേണ്ടെന്ന് പറയുകയാണ്. അങ്ങനെ കല്യാണദിവസം രാവിലെ പുലർന്നപ്പോൾ, എല്ലാവരും മനോഹരമായി അണിത്തൊരുങ്ങി നിൽക്കുകയാണ്. അനി പുതുമണവാളനായി ഒരുങ്ങുകയും ചെയ്തു. എന്നാൽ മുഖത്ത് വലിയ ദു:ഖഭാവമായിരുന്നു. ഇതൊക്കെയാണ് ഈ ആഴ്ച്ച നടക്കാൻ പോകുന്നത്.