ആദർശ് എന്റെ ഭർത്താവല്ല എന്ന് നയന പറയുന്നു!! സാഹസികമായി പഞ്ചാബി വേഷത്തിൽ നയനയെ രക്ഷിക്കാൻ ആദർശ്!! | Patharamattu Today Episode 24 June 2024 Video

Patharamattu Today Episode 24 June 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, നവ്യയുടെ കൂടെ നയനയും നിർമ്മലിനെ കാണാൻ പോവുകയാണ്. ആദർശേട്ടനോട് ഇതൊന്നും പറയേണ്ടിയിരുന്നില്ലെന്ന് പറയുകയാണ് നവ്യ. അതൊന്നും പ്രശ്നമില്ലെന്നും, ചേച്ചിയുടെ ഭർത്താവിനോട് ഇതോന്നും പറയാൻ പറ്റാത്ത സാഹചര്യത്തിൽ നമുക്ക് പറയാൻ പറ്റിയ ആദർശേട്ടൻ തന്നെയാണെന്ന് പറയുകയാണ് നയന.

ഇവൻ അയച്ച ഫോട്ടോകൾ ഒരിക്കൽ മുത്തശ്ശി കാണുകയും, എന്നോട് അവനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഞാൻ അപ്പോൾ മുത്തശ്ശിയോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നെന്നും പറയുകയാണ് നവ്യ. മുത്തശ്ശിയായത് ഭാഗ്യമായെന്നും, ഞങ്ങളെ മനസറിഞ്ഞ് സ്നേഹിക്കുന്നവർ നമ്മുടെ അച്ഛനും അമ്മയും ഇവിടുത്തെ മുത്തശ്ശനും മുത്തശ്ശിയും മറ്റുമാണെന്ന് പറയുകയാണ് നയന. ഇതൊക്കെ കേട്ട് കൊണ്ട് പുറത്ത് ആദർശ് നിൽക്കുന്നുണ്ടായിരുന്നു. നവ്യ തെറ്റുകാരിയല്ലെന്ന് ആദർശിനപ്പോൾ മനസിലായി.

പിന്നീട് പോകാൻ ഒരുങ്ങുകയാണ് നയനയും നവ്യയും. നയന റൂമിൽ പോയപ്പോൾ ആദർശ് ഉണ്ടായിരുന്നു. നീ എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോൾ, ഞാൻ എവിടെ പോയാലും ആദർശേട്ടനെന്താണെന്ന് പറയുകയാണ് നയന. ഒരുങ്ങിയ ശേഷം നവ്യയുടെ റൂമിൽ പോയപ്പോൾ, നയന നവ്യയോട് നിർമ്മലിനെ വിളിച്ച് വരുന്ന കാര്യം പറയാൻ പറയുന്നു. അങ്ങനെ നവ്യ ഞാൻ വരുന്നുണ്ടെന്നും, ഞാൻ ആഹോട്ടലിൽ ഉണ്ടാവുമെന്നും പറയുകയാണ്. ഈ കാര്യം നിർമ്മൽ അഭിയോട് പറയുകയാണ്. നവ്യ വരുന്നുണ്ടെന്നും, അതിനാൽ എനിക്ക് ചെറിയ ഭയമുണ്ടെന്നും പറയുകയാണ്. നീ ഭയക്കേണ്ടെന്നും, അവൾ ആരോടും ഈ കാര്യം പറയില്ലെന്നും, നീ വിചാരിച്ച കാര്യം നടക്കുമെന്നും പറയുകയാണ് അഭി. അപ്പോഴാണ് നയനയും നവ്യയും ആ ഹോട്ടലിൻ്റെ മുന്നിൽ എത്തുന്നത്.

അവരെ പിന്തുടർന്ന് പഞ്ചാബി വേഷത്തിൽ ആദർശ് എത്തുകയാണ്. അപ്പോൾ നവ്യ അവിടെ പോയിരുന്നു. പിറകിൽ ഒളിച്ചു കൊണ്ട് നയനയൊക്കെ വീക്ഷിക്കുന്നുണ്ട്. അപ്പോഴാണ് നിർമ്മൽ വരുന്നത്. നവ്യയുടെ അടുത്ത് പോയി ഇരിക്കുകയാണ്. നീ എന്തിനാണ് എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നതെന്നും, നിൻ്റെ ഉദ്ദേശ്യമെന്താണെന്നും ചോദിക്കുകയാണ് നവ്യ. എനിക്ക് നിന്നെ ഇഷ്ടമായിരുന്നെന്ന് പറയുകയാണ് നിർമ്മൽ. നീ വെറുതെ എന്നോട് ഇത്തരത്തിൽ പെരുമാറേണ്ടെന്ന് പറയുകയാണ്. അപ്പോഴാണ് നയന വരുന്നത്. പിറകിൽ നിന്നും ആദർ ശൊക്കെ വീക്ഷിക്കുന്നത്. നയന നിർമ്മലിനോട് പലതും പറയുകയാണ്. നീ അയച്ച ഫോട്ടോസൊക്കെ പോലീസിൽ അറിയിക്കുമെന്ന് പറയുകയാണ് നയന. നിർമ്മൽ ആകെ ടെൻഷനിലാണ്. പിന്നീട് കാണുന്നത് നയനയുടെ കൂടെ ആദർശും റൂമിലേക്ക് പോവുകയാണ്. ആദർശിന് നയനയോട് വീണ്ടും പ്രണയം തുടങ്ങുന്നതായാണ് അടുത്ത ആഴ്ചയിലെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Patharamattu
Comments (0)
Add Comment