ജലജ അനന്തപുരിയുടെ പുറത്ത്!! നയന വാഴുന്ന അനന്തപുരിയിലേക്ക് അനാമികയുടെ കടന്ന് വരവ് തടഞ്ഞ് ആദർശ്!! | Patharamattu Today Episode 24th August 2024

Patharamattu Today Episode 24th August 2024 : പത്തരമാറ്റിൽ അനിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശിന് പുതിയ ബിസിനസ് കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നാൽ മുത്തശ്ശിയും മുത്തശ്ശനും അനിയുടെ താലിമാലയുടെ കാര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. നയന ഡിസൈൻ ചെയ്ത താലിമാലയാണ് അനാമികയ്ക്ക് വേണ്ടി അവർ ഒരുക്കിയിരിക്കുന്നത്. അത് പൂജാമുറിയിൽ ചെന്ന് സൂക്ഷിക്കാൻ വേണ്ടി നയനയോട് പറയുകയാണ് മുത്തശ്ശി.

ഞാൻ ഡിസൈൻ ചെയ്ത താലിമാല ആണെന്ന് കണ്ടപ്പോൾ നയനയ്ക്ക് വലിയ സന്തോഷം ആവുകയാണ്. അവർ പറയുന്നതൊക്കെ കേട്ടുകൊണ്ട് ജലജ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. പൂജാ മുറിയിൽ ചെന്ന് പ്രാർത്ഥിച്ച ശേഷം നയന താലിമാല പുജയ്ക്ക് വെച്ചത്. അവിടെ ജലജ എത്തുകയാണ്. കനകയ്ക്ക് ഒരു പണി കൊടുക്കാൻ വേണ്ടി കനകയുടെ ബാഗിൽ കൊണ്ട് വയ്ക്കുകയാണ്. പിന്നീട് കാണുന്നത് അനാമികയും അനിയും കൂടി റസ്റ്റോറൻറിൽ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ നന്ദുവിനെയും സുഹൃത്തുക്കളെയും കാണുകയാണ്. എപ്പോൾ നമ്മൾ റസ്റ്റോറൻ്റിൽ വന്നാലും അവൾ ഇവിടെ തന്നെയുണ്ടല്ലോ എന്ന് പറയുകയാണ് അനാമിക. ഇനി നമുക്ക് വേറെ എവിടെയെങ്കിലും നോക്കണം എന്ന് പറയുകയാണ് അനാമിക.

നന്ദുവിനോട് അനിക്കുള്ള പെരുമാറ്റം അനാമികയ്ക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. പിന്നീട് പൂജാമുറിയിൽ എല്ലാവരും ചേർന്ന് പ്രാർത്ഥിക്കുകയാണ്. അപ്പോഴാണ് നയനയോട് ജാനകി താലിമാല എവിടെയെന്ന് ചോദിക്കുന്നത്. താലിമാല വച്ച ബോക്സെടുത്ത് നോക്കുമ്പോൾ അത് കാണാനില്ല. എല്ലാവരും ഞെട്ടുകയാണ്.ദേവയാനി എന്തിനാണ് ഇവളോട് കൊണ്ടു വയ്ക്കാൻ പറഞ്ഞതെന്ന് പറഞ്ഞ് ദേഷ്യപ്പെടുകയാണ്.ഈ കാര്യം ദേവയാനി ആദർശിനോട് പറയുകയാണ്. അപ്പോഴാണ് ജലജ വരുന്നത്. എല്ലാവരും ഹാളിൽ വന്നപ്പോൾ, ജലജ ഈ വീട്ടിൽ പലരും വന്നപ്പോൾ നടക്കുന്ന ആദ്യ സംഭവമാണിതെന്ന് പറയുകയാണ്. ആദർശ് നയനയോട് നല്ല രീതിയിൽ തിരയാൻ പറയുകയാണ് പൂജാമുറിയിൽ. സ്വർണ്ണത്തോട് ആർത്തിയുള്ളവരൊക്കെ ഈ വീട്ടിലുണ്ടല്ലോ എന്ന് പറയുകയാണ് ജലജ.

സ്വർണ്ണം കിട്ടുന്നതു വരെ ആരെയും സംശയിക്കരുതെന്നു പറയുകയാണ് മുത്തശ്ശൻ. അപ്പോൾ അഭിയ്ക്ക് ജലജ എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് തോന്നുകയാണ്. അപ്പോഴാണ് ജ്വല്ലറിയിൽ നിന്ന് കളഞ്ഞു പോയ മാല അഭിയായിരുന്നു എടുത്തതെന്ന് പറഞ്ഞപ്പോൾ, അന്ന് അത് പറയാൻ മറന്നു പോയതാണെന്നും, ഇപ്പോഴത്തെ മാലയുടെ കാര്യം എനിക്കറിയില്ലെന്ന് പറയുകയാണ് അഭി.ശേഷം ആദർശ് സിസിടിവി യിൽ നോക്കുകയാണ്. അപ്പച്ചി ഏട്ടത്തിയെയും അമ്മയെയും കുറ്റപ്പെടുത്താനാണ് നോക്കുന്നതെന്ന് പറയുകയാണ് അനി. താലിമാല കിട്ടിയില്ലെങ്കിൽ പോലീസിൽ അറിയിക്കണമെന്ന് പറയുകയാണ് അനി. എന്നാൽ ജലജ കനകയ്ക്ക് പണി വരാൻ പോകുന്നതോർത്ത് ചിരിക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്,

Patharamattu
Comments (0)
Add Comment