Patharamattu Today Episode 26 July 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഒരു വർഷം പിന്നിട്ടപ്പോഴും വളരെ ആകർഷകമായാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നന്ദുവിൻ്റെ വിഷമത്തിൻ്റെ കാര്യങ്ങൾ നയന ഗോവിന്ദനോട് സംസാരിക്കുകയായിരുന്നു. സത്യാവസ്ഥ പറയാനാകാതെ ഗോവിന്ദൻ നിൽക്കുകയായിരുന്നു. പിന്നീട് ഗോവിന്ദൻ നന്ദുവിനോട് ആരാണ് അനിത എന്നു ചോദിക്കുകയാണ്. എന്നാൽ നന്ദു തുറന്നു പറഞ്ഞില്ലെങ്കിലും, ഫോണിൽ നോക്കി അത് അനിയാണല്ലോ എന്ന് പറയുകയാണ് ഗോവിന്ദൻ.
ഞാൻ വിളിച്ചതല്ലല്ലോയെന്നും, അനി ഇങ്ങോട്ട് വിളിച്ചതാണെന്നും പറയുകയാണ് നന്ദു. അനിയുടെ കല്യാണം നിശ്ചയിച്ചതാണെന്നും, അതിനാൽ നിൻ്റെ ഈ പ്രശ്നമറിഞ്ഞാൽ എല്ലാവരും നമ്മളെ കുറ്റം പറയുമെന്നും പറയുകയാണ് ഗോവിന്ദൻ. പിന്നീട് കാണുന്നത് ആദർശിനെയാണ്. ഉറക്കമുണർന്ന ഉടൻ നയന ഉണ്ടെന്ന് കരുതി കാപ്പി കാണാത്തതിനാൽ പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ദേവയാനി കാപ്പിയുമായി വരുന്നത്.
നയനയെ കുറിച്ച് പലതും ആദർശ് പറയുന്നത് കേട്ട് ദേവയാനിക്ക് ദേഷ്യം വരികയാണ്. അപ്പോഴാണ് നയനനന്ദുവിനോട് നടക്കാൻ വരാൻ പറയുന്നത്. നന്ദു കുറെ വിസമ്മതിച്ചെങ്കിലും, നയന പലതും പറഞ്ഞ് നന്ദുവിനെ കൂട്ടി പുറപ്പെടുകയാണ്. നടക്കുന്ന വഴിയിൽ ആദർശിനെ കാണുകയാണ്. എന്താണ് ഈ വഴിയിൽ നടക്കാൻ വന്നതെന്നും, എന്നെ കാണാൻ വന്നതല്ലേയെന്നും പറയുകയാണ് നയന. ഞാൻ ഈ വഴിയിൽ നടക്കാറുണ്ടെന്നും, നീ ഇല്ലാത്തതിനാൽ നല്ല ഉറക്കമുണ്ടെന്നു മൊക്കെ പറഞ്ഞ് ദേഷ്യത്തിൽ സംസാരിക്കുകയാണ് ആദർശ്. ഇത് കേട്ട് നയനയ്ക്ക് വിഷമം വരുന്നുണ്ടെങ്കിലും, ചേച്ചി അവിടെ ഇല്ലാത്തതിൽ ആദർശേട്ടന് വിഷമമുണ്ടെന്ന് പറയുകയാണ് നന്ദു.
വീട്ടിലെത്തിയപ്പോൾ ആദർശിൻ്റെ കാച്ചിയ എണ്ണ തീർന്നതിനാൽ ജയനോട് പറയുകയായിരുന്നു. നയനമോൾ ഉണ്ടെങ്കിൽ ഇതൊക്കെ ചെയ്തു വയ്ക്കുമായിരുന്നെന്ന് പറയുകയാണ് ജയൻ. പിന്നീട് നയനയെ കൊണ്ട് പലതും സംസാരിക്കുമ്പോഴാണ് കനക വരുന്നത്. അവർ ഇങ്ങനെ പിരിഞ്ഞിരുന്നാൽ അത് കൂടുതൽ പ്രശ്നമുണ്ടാക്കുമോ എന്ന് പറയുകയാണ് കനക. നയനയും ആദർശും എൻ്റെ അച്ഛനെയും അമ്മയെയും പോലെ ജീവിക്കേണ്ടവരാണെന്നും, അനന്തപുരി തറവാടിൻ്റെ എല്ലാ കാര്യങ്ങൾ നോക്കേണ്ടത് അവരാണെന്നും പറയുകയാണ് ജയൻ.