ഇത് നയനയുടെ പുതിയ വേഷം!! മോഡേൺ ആയി കൂളിംഗ് ഗ്ലാസ് വെച്ച് മാസ്സ് ലുക്കിൽ നയന; മരുമകളെ കണ്ട് അമ്പരന്ന് അനന്തപുരിയും ആദർശും!! | Patharamattu Today Episode 26th August 2024

Patharamattu Today Episode 26th August 2024 : ഏഷ്യാനെറ്റ് പരമ്പര പത്തരമാറ്റിൽ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിയുടെ കല്യാണത്തിനുള്ള താലിമാല കാണാത്തതിൻ്റെ ടെൻഷനിലായിരുന്നു എല്ലാവരും,. അങ്ങനെ എല്ലായിടത്തും എല്ലാവരും തിരഞ്ഞപ്പോൾ, എവിടെയും കാണുന്നില്ല. അപ്പോൾ ജലജ എല്ലാവരും തിരയുമ്പോൾ, മാറി നിന്ന് ചിരിക്കുകയാണ്. അപ്പോഴാണ് അഭിവന്ന് അമ്മ വല്ലതും ഒപ്പിച്ചോ എന്ന് ചോദിക്കുന്നത്.

ഇവിടെ വന്നവളെ ഓടിക്കാൻ ഞാനൊരു കാര്യം ചെയ്തിട്ടുണ്ടെന്ന് പറയുകയാണ്. അങ്ങനെ എല്ലാവരും ചേർന്ന് ജലജയുടെ റൂം കൂടി തിരയുകയാണ്. അപ്പോൾ ആ റൂമിൽ കിടക്കുകയായിരുന്ന കനകയുടെ ബാഗ് കൂടി തിരയുകയാണ്. അനി കനകയുടെ റൂം തിരഞ്ഞപ്പോൾ അതിൽ ഒന്നും കാണുന്നില്ല. ജലജ അതിൽ വച്ചതിനാൽ ഗോൾഡ് എവിടെപ്പോയെന്ന് ആലോചിക്കുകയാണ്. അങ്ങനെ ആരുമില്ലാത്ത സമയം നോക്കി ജലജ വീണ്ടും കനകയുടെ ബാഗ് നോക്കുകയാണ്. അപ്പോഴാണ് നയനയും നവ്യയും വരുന്നത്.

നയന കിട്ടിയോ എന്ന് ചോദിക്കുകയും, മാല കാണിക്കുകയും ചെയ്തപ്പോൾ, നീയാണല്ലേ എടുത്തതെന്ന് പറയുകയാണ്. നിങ്ങൾ ചെയ്തതൊക്കെ ഞാൻ കണ്ടിരുന്നെന്നും, അത് എല്ലാം എൻ്റെ ക്യാമറയിൽ ഉണ്ടെന്നും പറയുകയാണ്. അത് കേട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞ് പൂജാമുറിയിൽ കൊണ്ടു വച്ച ശേഷം ജലജ മാല ഇവിടെ തന്നെ ഉണ്ടെന്നും അവൾ ശരിക്കും നോക്കിയില്ലെന്നും പറയുകയാണ്. അങ്ങനെ എല്ലാവരും വന്ന ശേഷം മുത്തശ്ശൻ ജലജയുടെ കളിയാണെന്ന് മനസിലാക്കുന്നു. പിന്നീട് കല്യാണം വിളിക്കാൻ പോവേണ്ട കാര്യം പറയുകയാണ്. അപ്പോഴാണ് നയനയോട് മോഡേണായിട്ട് കല്യാണം വിളിക്കാൻ പോവാൻ പറയുകയാണ് കനക.

എന്നാൽ ആദർശേട്ടന് അതൊന്നും ഇഷ്ടമാവില്ലെന്ന് നയന പറഞ്ഞപ്പോൾ, അങ്ങനെയൊന്നുമില്ലെന്നും, ആദർശ് ജ്വല്ലറിയിൽ കാണുന്നത് മോഡേണായ പെൺകുട്ടികളെയാണ്. അങ്ങനെ നയന മോഡേൺ വസ്ത്രം ധരിക്കട്ടെ എന്ന് ആദർശിനോട് പറയുകയാണ്.അങ്ങനെ ആദർശ് നയനയ്ക്ക് മോഡേൺ ഡ്രസ് വാങ്ങി വരികയാണ്. എല്ലാവരും വസ്ത്രമെടുക്കാൻ പോവുകയാണ്. ആ സമയത്താണ് നയന മോഡേൺ ഡ്രസ് ധരിച്ച് വരികയാണ്. ആദർശിൻ്റെ കൂടെ കല്യാണം വിളിക്കാൻ പോവുകയാണ്. പിന്നീട് അനിയുടെ കല്യാണ ദിവസം എത്തുകയാണ്. ഇതൊക്കെയാണ് ഈ ആഴ്’ചത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment