നയനയെ തള്ളി നിലത്തിട്ട് ദേവിയാനിയുടെ അഹങ്കാരം!! ആ വലിയ ദുരന്തത്തിന് സാക്ഷിയായി ആദർശ്; ആദർശിന് നയനയെ നഷ്ടമാകുന്നു!! | Patharamattu Today Episode 27 March 2024 Video

Patharamattu Today Episode 27 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് സംഘർഷഭരിതമായ എപ്പിസോഡിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ദേവയാനി ബാഗൊക്കെ ഒരുക്കി വയ്ക്കുകയായിരുന്നു. അപ്പോഴാണ് നയന ആ റൂമിലെത്തുന്നത്. ബാഗൊക്കെ ഒരുക്കുന്നത് കണ്ട് ഞാൻ കാരണം അമ്മ ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പാടില്ലെന്ന് മനസിൽ പറയുകയാണ് നയന.

പിന്നീട് നയന താഴേയ്ക്ക് വരുമ്പോൾ, ജലജ വരികയാണ്. ഏടത്തിയെ ഈ അവസ്ഥയിൽ ആക്കിയപ്പോൾ നിനക്ക് സമാധാനമായില്ലേയെന്നും, ഈ വീട്ടിൽ നിന്ന് ഏട്ടത്തി ഇറങ്ങിപ്പോകാൻ നീ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയാണ് ജലജ. ആരാണ് അമ്മ ഇറങ്ങിപ്പോവാൻ ആഗ്രഹിക്കുന്നതെന്ന് അമ്മയ്ക്കൊഴികെ എല്ലാവർക്കും അറിയാമെന്ന് പറയുകയാണ് നയന. നയന അത് പറഞ്ഞ് പോയ ശേഷം നിനക്ക് അഹങ്കാരം കൂടിയിട്ടുണ്ടെന്നും, അധികകാലം നീ ഇവിടെ വാഴില്ലെന്ന് പറയുകയാണ് ജലജ. അപ്പോഴാണ് ജാനകി നയനയെ കാണുന്നത്.

എന്തു പറ്റി മോളെ എന്ന് ചോദിച്ചപ്പോൾ, അമ്മ ഞാൻ കാരണം ഈ വീട് വിട്ട് പോകുമോ എന്നതിൽ എനിക്ക് വിഷമമുണ്ടെന്നും, മകനെയും അമ്മയെയും തെറ്റിക്കാൻ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറയുകയാണ് നയന. ഇത് കേട്ട് ജാനകി മോൾ വിഷമിക്കേണ്ടെന്നും, ജലജയുടെ കുത്തി തിരിപ്പാണ് ഇതിനൊക്കെ കാരണമെന്ന് പറയുകയാണ്. അതിനാൽ മോൾ ചെന്ന് ഒരു മാപ്പ് പറഞ്ഞിട്ട് വരാൻ പറയുകയാണ്. ഇത് കേട്ട് നയന ഞാൻ എത്ര മാപ്പു വേണമെങ്കിലും പറയാം ആൻ്റിയെന്ന് പറയുകയാണ്. അപ്പോഴാണ് ജലജ ദേവയാനിയുടെ അടുത്ത് പോകുന്നത്. വീണ്ടും കുത്തി തിരിപ്പുണ്ടാക്കുകയാണ്. നിൻ്റെ മകൻ അവളുടെ കേട്ട് ഏടത്തിയെ തോൽപിച്ചു കളഞ്ഞല്ലോയെന്നും, ഏടത്തി അല്ല ഇവിടെ നിന്ന് പോകേണ്ടതെന്നും, ഇവിടെ വന്നു കയറിയ രണ്ടിനെയും ആണ് ഇറക്കിവിടേണ്ടതെന്ന് പറയുകയാണ്. ജലജ അതൊക്കെ പറഞ്ഞ് പോയപ്പോൾ, നയന അവിടെ വരികയാണ്.

അപ്പോൾ ദേവയാനി പെട്ടിയൊക്കെ ഒരുക്കി പോകാൻ നോക്കുകയാണ്. നയന റൂമിലേയ്ക്ക് കയറി വന്ന് അമ്മ ഈ വീട്ടിൽ നിന്ന് പോയാൽ, അമ്മയുടെ സ്ഥാനം എനിക്കായിരിക്കുമെന്നും, അത് ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് പറയുകയാണ് നയന. ഇതൊക്കെ കേട്ട് ദേവയാനി ദേഷ്യത്തോടെ വന്ന് നയനയെ റൂമിൽ നിന്ന് പുറത്താക്കി വാതിൽ അടക്കുകയാണ്. നയന വിഷമിച്ചു കൊണ്ട് താഴെ പോവുകയാണ്. പിന്നീട് ദേവയാനി നയന പറഞ്ഞത് ഓർത്ത് പോവേണ്ടെന്ന് കരുതുകയാണ്. അപ്പോഴാണ് എല്ലാവരും ഭക്ഷണം കഴിക്കാനിരിക്കുകയാണ്. ദേവയാനി വരാത്തത് കണ്ട് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ദേവയാനി ഭക്ഷണം കഴിക്കാൻ വരുന്നത്. എന്നാൽ സ്വന്തമായി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ വേണ്ടി പോവുകയാണ്. ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Patharamattu
Comments (0)
Add Comment