Patharamattu Today Episode 27 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ആദർശ് അനിയെയും കൂട്ടി വരികയാണ്. വീട്ടിലെത്തിയപ്പോൾ ആദർശ് ജാനകിയോട്, നന്ദുവിനെ കല്യാണം കഴിക്കാനാണ് അനിക്കിഷ്ടമെന്നും, അതിനാൽ അവർ തമ്മിലുള്ള കല്യാണമാണ് നടക്കേണ്ടതെന്നു പറഞ്ഞപ്പോൾ ജാനകിക്ക് ദേഷ്യം വരികയാണ്. അങ്ങനെയൊരു നാടകം കളിക്കാനാണ് പ്ലാനെങ്കിൽ, അനി അനാമികയെ കല്യാണം കഴിച്ചില്ലെങ്കിൽ ഞാൻ വിഷം കഴിക്കുമെന്ന് പറയുകയാണ് ജാനകി.
ഇത് കേട്ടപ്പോൾ നയനയ്ക്കും, ആദർശിനും, നന്ദുവിനും വലിയ വിഷമം വരികയാണ്. എന്നാൽ ആദർശ് ജാനകിയുടെ സംസാരം കേട്ട് ഇളയമ്മയുടെ ആഗ്രഹം പോലെ തന്നെ നാളെ വിവാഹം നടക്കുമെന്ന് പറയുകയാണ്. ജാനകി ദേഷ്യത്തിൽ റൂമിൽ പോയി അജയനോട് കാര്യങ്ങൾ പറയുകയാണ്. ആദർശ് അനിയെ നന്ദുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് പറയുകയാണ് എന്ന് അജയനോട് പറഞ്ഞപ്പോൾ, അതൊരിക്കലും നടക്കില്ലെന്നും നാളെ ഞങ്ങൾ തീരുമാനിച്ച കല്യാണം നടക്കുമെന്ന് പറയുകയാണ് അജയൻ.
അതിനു ശേഷം നയന നന്ദുവിന് പല ഉപദേശങ്ങളും നൽകുകയാണ്. നാളെ അനിയും അനാമികയും തമ്മിലുള്ള കല്യാണം നടക്കുമെന്നും, അതിന് നീ നമ്മുടെ കൂടെ എല്ലാത്തിനും പങ്കെടുക്കണമെന്നും, അതിനു ശേഷം മോൾ അനിയെ കാണാൻ പാടില്ലെന്നും പറയുകയാണ്. നയന പോയ ശേഷം പൊട്ടിക്കരയുകയാണ് നന്ദു. പിറ്റേ ദിവസം രാവിലെ അനാമികയ്ക്ക് കൊടുക്കാനുള്ള 20 പവൻ്റെ മാലയുമായി വരികയാണ് ദേവയാനി.
എന്നാൽ ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് നയനയാണെന്ന് പറയുകയാണ് ജയൻ. അപ്പോൾ നവ്യ ജലജയെ കൊണ്ട് മുല്ലപ്പൂ തലയിൽ ചൂടിക്കുകയാണ്. അപ്പോഴാണ് ജാനകിയും, ദേവയാനിയും വരുന്നത്. മൂന്നു പേരും നവ്യയോട് പലതും പറഞ്ഞെങ്കിലും, നവ്യ തക്ക മറുപടി കൊടുത്ത് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.