Patharamattu Today Episode 28 Feb 2024 Video Viral : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരയാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കനക ദുർഗ്ഗയും ഗോവിന്ദനും നയനയെക്കുറിച്ച് പലതും സംസാരിക്കുകയായിരുന്നു. നയനയ്ക്കവിടെ വല്ല പ്രശ്നവുമുണ്ടാവുമോ എന്നൊക്കെ പറയുമ്പോഴാണ് അനി വിളിക്കുന്നത്. അനിയുടെ ഫോൺ കണ്ട് കനകദുർഗ ഞെട്ടുകയാണ്. എന്നാൽ അനി വിളിച്ചപ്പോൾ അവിടെ വല്ല പ്രശ്നവുമുണ്ടോ എന്ന് ചോദിക്കുകയാണ്. ഒന്നുമില്ലെന്നും,
ഇവിടെ നയന ഏടത്തി ഹാപ്പിയായിരിക്കുന്നുവെന്ന് പറയുകയാണ് അനി. മോൻ ഇങ്ങനെ ഇടയ്ക്ക് വിളിക്കുന്നത് നമുക്ക് സമാധാനമുള്ള കാര്യമാണെന്ന് പറയുകയാണ് കനകദുർഗ്ഗ. പിന്നീട് നവ്യയെക്കുറിച്ച് പറയുകയാണ് കനകദുർഗ്ഗ. മോൾ പ്രസവിക്കാൻ ദിവസങ്ങൾ അടുത്തു വരുമെന്നും അവൾ ഇവിടെ വന്നാൽ നമ്മൾ എന്തു ചെയ്യുമെന്ന് പറയുകയാണ് കനകദുർഗ്ഗ. അതിന് അവൾ ഇവിടെ പ്രസവിക്കാനൊന്നും വരാൻ പോവുന്നില്ലെന്നും, അവിടേക്ക് ഞങ്ങൾ എന്തെങ്കിലും കൊണ്ടു പോയാലും അവൾക്ക് ഇഷ്ടപ്പെടുകയുമില്ല.
അതിനാൽ നീ വിഷമിക്കേണ്ടെന്ന് പറയുകയാണ് ഗോവിന്ദൻ. പിന്നീട് കാണുന്നത് നയനയെയും ആദർശിനെയുമാണ്. ആദർശ് വരച്ച ഡിസൈൻ കണ്ട് നയനയ്ക്ക് ചിരി വരികയാണ്. ഇത് എന്ത് ഡിസൈനാണെന്നും, അറിയാവുന്ന പണി ചെയ്താൽ പോരെയെന്നും, ഞാൻ ഇത് ഒരു മുക്കാൽ മണിക്കൂർ കൊണ്ട് ശരിയാക്കി തരുമായിരുന്നുവെന്നു പറയുകയാണ് നയന.എന്നാൽ ആദർശ് ഒന്നും മിണ്ടുന്നില്ല. ഞാൻ ഡിസൈൻ ചെയ്ത് തരണമെങ്കിൽ, ഈ മൗനവ്രതം ഒന്ന് അവസാനിപ്പിക്കണമെന്ന് പറയുകയാണ് നയന. ദേഷ്യം പിടിച്ച് ആദർശ് പോയി കിടക്കുകയാണ്. അപ്പോൾ താഴെ നവ്യ എല്ലാവരും ഉറങ്ങിയപ്പോൾ, ഭക്ഷണം വാരിവലിച്ചു കഴിക്കുകയാണ്.
അപ്പോഴാണ് ജാനകി ആ വഴി വരുന്നത്. സമയമല്ലാ സമയത്ത് ഭക്ഷണം കഴിക്കുന്നത് കണ്ട് ജാനകി നവ്യയോട് പറഞ്ഞപ്പോൾ, എൻ്റെ വയറ്റിൽ ഒരു കുഞ്ഞുള്ളതാണെന്നും, എനിക്ക് വിശപ്പ് അധികമാണെന്നും പറയുകയാണ്. നീ ഭക്ഷണം കഴിച്ചോളൂ എന്ന് പറയുകയാണ് ജാനകി. പിറ്റേ ദിവസം രാവിലെ നവ്യയ്ക്ക് വയറ്റിൽ വലിയ ബുദ്ധിമുട്ട് തോന്നുകയാണ്. രാത്രി കുറേ ഭക്ഷണം കഴിച്ചതിനാൽ രാവിലെ ഛർദ്ദിക്കുകയാണ്. അത് കണ്ട് വന്ന മുത്തശ്ശി ഉടൻ തന്നെ അഭിയെയും ജലജയെയും, വിളിക്കുകയാണ്. ഇത് കേട്ട നവ്യ ഞെട്ടുകയാണ്. ഡോക്ടറിൻ്റെ അടുത്ത് പോയാൽ എൻ്റെ കള്ളത്തരം പുറത്താവുമെന്നോർത്ത് നവ്യ ഗ്യാസ് കയറിയതാണ് എന്നൊക്കെ പറയുന്നു. ഗർഭിണിയായതിനാൽ തീർച്ചയായും ഡോക്ടറെ കാണണമെന്ന് പറയുകയാണ് മുത്തശ്ശി. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.