Patharamattu Today Episode 28 March Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റിൽ വിഷമകരമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ദേവയാനി സ്വന്തമായി ഭക്ഷണമുണ്ടാക്കുന്നത് കഴിക്കുന്നതിൻ്റെ ടെൻഷനിലാണ് എല്ലാവരും. നയന ആണെങ്കിൽ ഞാൻ കാരണമാണല്ലോ എന്നു കരുതി വലിയ വിഷമത്തിലാണ്. ഇത് കാരണം മുത്തശ്ശനും മുത്തശ്ശിക്കും വലിയ വിഷമമുണ്ടാവുമല്ലോ എന്ന് ചിന്തിച്ചു കൊണ്ട് ആദർശിൻ്റെ അടുത്ത് പോയി പറയുകയാണ് നയന.
ഞാൻ ഈ വീട് വിട്ട് പോയാൽ പ്രശ്നങ്ങളൊക്കെ മാറുമെങ്കിൽ ഞാൻ ഇവിടെ നിന്ന് പോകാമെന്ന് ആദർശിനോട് പറയുകയാണ് നയന. ഇത് കേട്ട ആദർശ് നീ കൂടി ഇനി ഇങ്ങനെ തിരുമാനിച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും അങ്ങ് കൊന്നേക്കെന്ന് പറയുകയാണ് ആദർശ്. അതിനു ശേഷം ആദർശ് മുത്തശ്ശൻ്റെ അടുത്ത് പോയി പലതും സംസാരിക്കുകയാണ്. ഈ വീട്ടിൽ രണ്ട് അടുക്കള വരിക എന്നത് വലിയ വിഷമമുണ്ടാക്കുന്നതാണെന്ന് പറയുകയാണ് മുത്തശ്ശൻ. ഇതൊന്നും ഈ വീട്ടിൽ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് പറയുകയാണ് മുത്തശ്ശൻ.
ഇത് കേട്ടുകൊണ്ട് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു നയന. മുത്തശ്ശൻ പറയുന്നത് വലിയ വിഷമത്തിലാണെന്ന് മനസിലാക്കിയ നയന എന്തെങ്കിലും ഒരു തീരുമാനമെടുക്കണമെന്ന് ആലോചിക്കുകയാണ്. അപ്പോഴാണ് ദേവയാനി അടുക്കളയിൽ നിന്ന് വേറെ പാചകം ചെയ്യുന്നത് കണ്ട് ജയൻ വന്ന് പലതും പറയുകയാണ്. അപ്പോഴും നിങ്ങളൊക്കെ അവൾക്ക് വേണ്ടി മാത്രമേ സംസാരിക്കൂ എന്നും, ഞാനാണ് നിങ്ങൾക്കൊക്കെ തലവേദന എന്ന് പറയുകയാണ് ദേവയാനി. പിറ്റേ ദിവസം രാവിലെ ദേവയാനിയെ കാണുന്നില്ല. മുത്തശ്ശൻ ദേവയാനി എവിടെയെന്ന് ചോദിച്ചപ്പോൾ ജലജ ഏട്ടത്തി സ്വന്തമായി പാചകം ചെയ്യാൻ പോയിരിക്കുകയാണെന്ന് പറയുകയാണ്.
അപ്പോൾ ദേഷ്യം പിടിച്ച് മുത്തശ്ശൻ റൂമിൽ പോയി പ്രമാണമൊക്കെ എടുത്ത് കൊണ്ട് ദേവയാനിയുടെ അടുത്ത് പോവുകയാണ്. ഡൈനിംങ്ങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ദേവയാനിയുടെ അടുത്ത് വന്ന് പ്രമാണം വലിച്ചെറിഞ്ഞ്, നീ ഇത് എല്ലാവർക്കും വീതം വച്ച് നൽകാൻ പറയുകയാണ് മുത്തശ്ശൻ.ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ കഴിയുന്നത്.