ചങ്ക് തകർന്ന് ദേവയാനി!! ആദർശ് നയനയെ സ്നേഹിച്ചു തുടങ്ങി; നവ്യയുടെ വ്യാജ ഗർഭം കയ്യോടെ പിടികൂടി ജലജയും അഭിയും!! | Patharamattu Today Episode 29 Feb 2024 Video

Patharamattu Today Episode 29 Feb 2024 Video : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ, ആരും സംസാരിക്കാതിരുന്നതിന് ജയൻ ദേവയാനിയെ വഴക്കു പറയുകയും ദേവയാനി എഴുന്നേറ്റ് പോവുകയുമായിരുന്നു. അവിടെ ഇരിക്കാൻ നയനയോട് ജയൻ പറയുകയാണ്. കിച്ചനിൽ നിന്നും ദേവയാനി നയന അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് ദേഷ്യം പിടിക്കുകയായിരുന്നു.

പിറ്റേ ദിവസം രാവിലെ തന്നെ നവ്യയോട് ആശുപത്രിയിൽ പോകാൻ ഒരുങ്ങാൻ പറയുകയാണ്. എനിക്ക് പ്രശ്നമില്ലെന്നും, അത് ഗ്യാസിൻ്റെയാണെന്ന് നവ്യ പറഞ്ഞപ്പോൾ, ആശുപത്രിയിൽ പോവാൻ പറയുമ്പോൾ നിനക്ക് എന്താണ് മടിയെന്നും, നിൻ്റെ വയറ്റിൽ കുഞ്ഞില്ലേയെന്നു പറയുകയാണ് ജലജ. അത് കേട്ട അഭി ലക്ഷണമൊക്കെ കണ്ടിട്ട് വയറ്റിൽ കുഞ്ഞില്ലെന്നാണ് തോന്നുന്നതെന്ന് പറയുകയാണ്. ജലജ ഉടൻ തന്നെ ആശുപത്രിയിൽ വിളിക്കുകയാണ്.

വിളിച്ചപ്പോൾ, നവ്യയെ കാണിക്കുന്ന ഡോക്ടർ ഇന്ന് ലീവാണെന്നും, ഡ്യൂട്ടി ഡോക്ടർ ഉണ്ടെന്നും പറയുകയാണ്.ഇത് കേട്ട നവ്യ ആകെ പെട്ട അവസ്ഥയിൽ നിൽക്കുകയാണ്. പിന്നീട് കാണുന്നത് കനകദുർഗ്ഗയും ഗോവിന്ദനും നയനയെ കാണാതെ ടെൻഷനടിക്കുകയാണ്. ശേഷം നയനയെ വിളിക്കാൻ ഗോവിന്ദൻ പറയുകയാണ്. കനകദുർഗ്ഗ നയനയെ വിളിച്ചപ്പോൾ, എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിക്കുകയാണ്.

രണ്ടു ദിവസം ഞാൻ വരില്ലെന്നും, ഇന്ന് ഡിസൈൻ വരക്കാൻ ജ്വല്ലറിയിൽ പോവണമെന്ന് പറയുകയാണ്. ഇത് കേട്ട കനക ദുർഗ്ഗയ്ക്ക് ആശ്വാസമാവുകയാണ്. പിന്നീട് ആദർശിനോട് നയനയെ ജ്വല്ലറിയിൽ കൂട്ടിപ്പോവുന്നതിനെ വിലക്കാനൊക്കെ ശ്രമിക്കുന്നെങ്കിലും, പക്ഷേ, ഡിസൈൻ വരക്കാൻ നയനയുടെ ആവശ്യമുണ്ടെന്ന് പറയുകയാണ്. അപ്പോഴാണ് അഭിയും ജലജയും നവ്യയെ കൂട്ടി ആശുപത്രിയിലേക്ക് പോവുകയാണ്. അവർ പോയതിന് പിന്നാലെ നയനയും, ആദർശും ജ്വല്ലറിയിലേക്കും പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Patharamattu
Comments (0)
Add Comment