Patharamattu Today Episode 30 July 2024 Video Viral : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. നയനയുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയും പോയതായിരുന്നു ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കണ്ടത്. അവിടെ നിന്ന് ഭക്ഷണമൊക്കെ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദർശ് വിളിക്കുന്നത്. മുത്തശ്ശന് വേണമെങ്കിൽ കൂട്ടിക്കോ എന്നാണ് ആദർശ് പറയുന്നത്. പിന്നീട് മുത്തശ്ശൻ ഇന്ന് നമ്മുടെ കൂടെ വരേണ്ടെന്നും, ആദർശ് വന്ന് വിളിച്ചിട്ട് മോൾ വന്നാൽ മതിയെന്നും, അവിടെ ജോലി എടുക്കുന്നവരൊക്കെ ജോലിയെ കുറിച്ചൊക്കെ അറിയട്ടെ എന്ന് പറയുകയാണ് മുത്തശ്ശൻ.
അപ്പോൾ അനന്തപുരിയിൽ ദേവയാനിയും ജലജയും അച്ഛനെയും അമ്മയെയും കാത്തിരിക്കുകയാണ്. ദേവയാനി ആരെയോ കാത്തിരിക്കുന്നത് പോലെ നിൽക്കുന്നത് കണ്ട് ഏട്ടത്തി ആരെയാണ് നോക്കുന്നതെന്ന് പറഞ്ഞപ്പോൾ, അച്ഛനും വരാത്തതിനാൽ നോക്കി നിൽക്കുകയാണെന്ന് പറയുകയാണ്. ഞാനും അവരെ തന്നെയാണ് നോക്കി നിൽക്കുന്നതെന്നും, മനസിൽ അവൾ വന്നാൽ മതിയായിരുന്നെന്നും, ഏടത്തിയും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും മനസിൽ പറയുകയാണ് ജലജ. ഇതൊക്കെ കനക കേൾക്കുന്നുണ്ട്.
എൻ്റെ മോളെ കാത്ത് നിൽക്കുകയാണ് രണ്ടുമെന്ന് കനകയ്ക്ക് മനസിലായി. പിന്നീട് കാണുന്നത് ആദർശ് ഓഫീസിൽ നിന്ന് വേഗം ഇറങ്ങുകയാണ്. സാറെന്താ വേഗം പോവുന്നതെന്ന് പവിത്ര ചോദിച്ചപ്പോൾ, പവിത്രയോട് ദേഷ്യപ്പെടുകയാണ് ആദർശ്. നേരെ പോയത് കിരണിനെ കാണാനാണ്. കല്യാണിയെ കൊണ്ട് നയനയെ വീട്ടിൽ തിരികെ വരാൻ പറയിക്കാമെന്ന് കരുതി പോയ ആദർശ്, നീ തന്നെ നയനയെ വീട്ടിൽ കൂട്ടിപ്പോവണമെന്നും, അവൾ അവളുടെ വീട്ടിൽ ഹാപ്പിയാണെന്നും പറയുകയാണ് കിരൺ. നീ അമ്മ കാണാത്ത സന്ദർഭങ്ങളിൽ നയനയെ സ്നേഹിക്കണമെന്ന് പറയുകയാണ് കിരൺ.
നിൻ്റെ ഉപദേശത്തിന് നന്ദി എന്ന് പറഞ്ഞ് ആദർശ് നേരെ വീട്ടിൽ പോവുകയാണ്. അവിടെ ജലജയും ദേവയാനിയും നയന വരണേ എന്ന് പ്രാർത്ഥിച്ചു നിൽക്കുമ്പോഴാണ് ഒരു കാർ വരുന്നത്. ആദർശ് ഇറങ്ങി വരുന്നത് കണ്ട് നീ എന്താണ് വേഗമെന്ന് ചോദിക്കുന്നത്. നയന വരുമെന്ന് കരുതി വന്ന ആദർശ് ചെറിയൊരു തലവേദന എന്ന് പറയുകയാണ്. അപ്പോഴാണ് മുത്തശ്ശനും മുത്തശ്ശിയും വരുന്നത്. കാറിൻ്റെ ശബ്ദം കേട്ട ജലജനയന ഉണ്ടാവണേ എന്ന പ്രാർത്ഥനയിലാണ്. അപ്പോഴാണ് മുത്തശ്ശൻ വന്ന് നയന മോൾ വരുന്നില്ലെന്നും, കുറച്ചു കൂടി അവിടെ നിൽക്കാമെന്നാണ് പറഞ്ഞതെന്ന് പറയുന്നത് കേട്ട് ദേവയാനിയും, ജലജയും, ആദർശും നിരാശയിലാവുകയാണ്. അവൾ വരാത്തത് നന്നായെന്ന് പറഞ്ഞ് രണ്ടു പേരും കിച്ചനിലേക്ക് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.