Patharamattu Today Episode 30 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നവ്യയുടെ കള്ള ഗർഭത്തിൻ്റെ പേരിൽ അനന്തപുരിയിൽ വലിയ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നയന പോകുന്നതിൽ മുത്തശ്ശൻ വിലക്കിയപ്പോൾ ദേവയാനി വീട് വിട്ട് പോകാനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് ആദർശ് ഒരു സത്യം വിളിച്ചു പറയുന്നത്.
മുത്തശ്ശൻ ഇനി നമ്മുടെ കൂടെ അധികകാലമൊന്നും ഉണ്ടാവില്ലെന്നും, മുത്തശ്ശൻ വലിയ ഒരു രോഗത്തിലൂടെയാണ് നീങ്ങിപ്പോവുന്നതെന്ന് പറയുകയാണ്.ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. ഇത് കേട്ടപ്പോൾ വിഷമത്തിലായ ദേവയാനി അച്ഛന് വേണ്ടി എടുത്ത തീരുമാനങ്ങളൊക്കെ പിൻവലിക്കുകയാണ്. ഇനി ഒരിക്കലും നയന ഈ വീട്ടിൽ നിന്നും പോകാൻ പാടില്ലെന്ന് പറയുകയാണ് മുത്തശ്ശൻ.
മുത്തശ്ശൻ പോയയശേഷം പിന്നീട് ജലജ ഗോവിന്ദനെ അപമാനിച്ച് സംസാരിക്കുകയാണ്. എൻ്റെ അച്ഛനെ അപമാനിക്കരുതെന്ന് പറയുകയാണ് നയന. ദേഷ്യത്തിൽ കനകദുർഗ്ഗ പോയി നവ്യയെ അടിക്കുകയാണ്. എനിക്ക് ഇനി ഇതു പോലൊരു മകൾ ഇല്ലെന്ന് പറഞ്ഞപ്പോൾ, അതു പറഞ്ഞാൽ നിനക്ക് ഇവളെ കൊണ്ടുള്ള ശല്യം തീർന്നല്ലോ എന്നു പറയുകയാണ്.
അപ്പോൾ നന്ദുവും ജലജയുമായി തർക്കത്തിലാവുകയാണ്. പിന്നീട് കാണുന്നത് മുത്തശ്ശനോട് ആദർശ് പലതും പറയുന്നതാണ്. എന്നാൽ മുത്തശ്ശൻ നീ എൻ്റെ അസുഖം പറഞ്ഞത് നന്നായെന്നും അതിനാൽ നയനമോൾ ഇവിടെ നിന്നല്ലോയെന്നു പറയുകയാണ്. അങ്ങനെ കനകദുർഗയും ഗോവിന്ദനും നന്ദുവും വിഷമത്തോടെ പോവുകയാണ്.