Patharamattu Today Episode 31 August 2024 : അനന്തപുരിയിലെ പുതിയ വിശേഷം ഇതാണ്. പ്രേക്ഷകരെ ആകാംഷഭരിതരാക്കിക്കൊണ്ടാണ് ഇന്നത്തെ എപ്പിസോഡിന്റെ പ്രോമോ പുറത്ത് വന്നത്. അനന്തപുരി ഒരു വലിയ ആഘോഷത്തിന്റെ തയ്യാറെടുപ്പിൽ ആണ്. അനന്തപുരിയിലെ ഏറ്റവും ഇളയ പുത്രനായ അനിയുടെ വിവാഹം ആണ് വരാൻ പോകുന്നത്. അനിയുടെ വിവാഹം നടത്തുക എന്നതാണ് മുത്തച്ഛന്റെ അവസാനത്തെ ആഗ്രഹം. അതിനു വേണ്ടി അവൻ തന്നെ കണ്ടെത്തിയ അനന്യയെ തന്നെ അവർ സെലക്ട് ചെയ്തു.
എന്നാൽ അനന്യയ്ക്ക് അനിയോട് പ്രേമം ഉണ്ടെങ്കിലും അവനു തിരികെ പ്രണയം ഒന്നും ഇല്ല എന്ന സത്യം വിവാഹം ഉറപ്പിച്ച ശേഷമാണു അവൻ തന്നെ മനസ്സിലാക്കിയത്. അവന്റെ മനസ്സിൽ ഉള്ളത് നന്ദുവാണ് അത് ആരോടും തുറന്ന് പറയാൻ കഴിയാതെ വല്ലാതെ ധർമ സങ്കടത്തിൽ ആണ് അനിയിപ്പോൾ. കാരണം നന്ദുവിന്റെ രണ്ട് സഹോദരിമാരായ നവ്യയും നയനയും ആണ് അവന്റെ ചേട്ടന്മാരുടെ ഭാര്യമാർ. സാമ്പത്തികമായി വളരെ മോശം അവസ്ഥയിൽ നിന്ന് വന്നത് കൊണ്ട് തന്നെ വലിയ അവഗണനയാണ് ഇരുവരും അനന്തപുരിയിൽ നേരിടുന്നതും.
ഇനിയും ആ വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനന്തപുരിയിൽ ഉള്ളവർ സമ്മതിക്കില്ല എന്നും അവർക്കറിയാം. സത്യത്തിൽ വിവാഹം ഉറപ്പിച്ച ശേഷമാണു നന്ദനയും അനിയും തങ്ങൾക്ക് തമ്മിൽ പിരിയാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കിയത്. ഒടുവിൽ നയനയോട് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് അനി പറയുന്നുണ്ട് എന്നാൽ അതിന്റെ പേരിൽ ഈ വിവാഹം വേണ്ടെന്ന് വെച്ചാൽ അനന്യയോട് ചെയ്യുന്ന ചതിയാണ് എന്ന് നയന അനിയോട് പറയുന്നു.
അനന്യ യഥാർത്ഥത്തിൽ അനിയുടെ സ്വത്ത് കണ്ടിട്ടാണ് ഈ വിവാഹത്തിൽ ഉറച്ചു നിൽക്കുന്നത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ഒരുക്കങ്ങളുടെ ഭാഗമായിട്ട് വീട്ടിലെ സ്ത്രീകൾക്ക് പാചകത്തിൽ നിന്ന് അവധി നൽകിയിരിക്കുകയാണ് പുരുഷന്മാർ. എന്നാൽ പാചകം തങ്ങളെക്കൊണ്ട് പറ്റില്ല എന്ന് മനസ്സിലാക്കിയ അവർ തന്നെ രുചിയുടെ രാജാവായ ഷെഫ് പിള്ളയെ ആണ് പാചകം ചെയ്യാൻ എത്തിച്ചിരിക്കുന്നത്.