അനന്തപുരിയെ ക,ത്തിക്കുന്ന തീ ആയി മാറി നയന!! ദേവയാനിയുടെ മുഖത്തടിച്ച് ആ കാര്യം നയന വിളിച്ചു പറയുമ്പോൾ ഞെട്ടലോടെ ആദർശ്!! | Patharamattu TodayEpisode 12 June 2024 Video Viral

Patharamattu TodayEpisode 12 June 2024 Video Viral : ഏഷ്യാനെറ്റ്‌ പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ജലജയും അഭിയും പലതും സംസാരിക്കുന്നതായിരുന്നു. അപ്പോഴാണ് ഡോക്ടർ അനന്തപുരിയിലേയ്ക്ക് വരുന്നത്. മൂർത്തി സാറിന് മാനസികമായി എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടെന്നും, അതിനാൽ അദ്ദേഹത്തിന് മാനസിക പ്രശ്നമുള്ള കാര്യങ്ങളൊന്നും ഉണ്ടാക്കരുതെന്ന് പറയുകയാണ് ഡോക്ടർ.

പിന്നീട് കാണുന്നത് മൂർത്തി സാറും ഭാര്യയും പലതും സംസാരിക്കുന്നതാണ്. നയനയെക്കുറിച്ചാണ്. അപ്പോഴാണ് റൂമിലേക്ക് വന്നിരുന്ന ആദർശ് നയനയെക്കുറിച്ച് പറയുന്നതൊക്കെ കേൾക്കുന്നത്. നയന കയറി വന്നപ്പോൾ ആദർശ് അവിടെ നിന്നും പോവുകയാണ്. നയനയുടെ മുഖത്ത് ഒരു സന്തോഷവുമില്ലെന്നാണ് മുത്തശ്ശൻ പറയുന്നത്. അപ്പോഴാണ് ദേവയാനിയും അവിടേയ്ക്ക് വരുന്നത്.

ദേവയാനിയുടെ കൈയിലുള്ള താക്കോൽ നയനയ്ക്ക് നൽകണമെന്നാണ് മുത്തശ്ശൻ പറയുന്നത്. ഇത് കേട്ടപ്പോൾ ദേവയാനിയ്ക്ക് ദേഷ്യം വരികയാണ്. നയന മടങ്ങുമ്പോൾ ദേവയാനി പല ഉപദേശങ്ങളും നൽകുകയാണ്. അച്ഛൻ പറയുന്നത് കേട്ട് നീ സന്തോഷിക്കേണ്ടെന്നും, എപ്പോൾ പുറത്തു പോകണമെന്ന് ആലോചിച്ച് ഇവിടെ ജീവിച്ചാൽ മതിയെന്ന് പറയുകയാണ് ദേവയാനി. നയന ഇതൊക്കെ കേട്ട് വിഷമിച്ചു നിൽക്കുമ്പോഴാണ് ജാനകി വരുന്നത്.എന്താണ് മോൾ വിഷമിച്ച് നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ മുത്തശ്ശൻ ഉള്ളവരെ മാത്രമേ എനിക്കിവിടെ സ്ഥാനമുള്ളൂവെന്ന് പറയുകയാണ് നയന. എങ്കിൽ മോൾ ഇപ്പോർ തന്നെ ഇറങ്ങിക്കോളൂവെന്ന് പറയുകയാണ് ജാനകി.

പിന്നീട് നയന നന്ദുവിനെ വിളിക്കുകയാണ്. നീ എന്ത് വിഷമമുണ്ടെങ്കിലും എന്നോട് പറയണമെന്ന് പറയുകയാണ് നയന. അപ്പോഴാണ് അനി കയറി വരുന്നത്. നന്ദുവിന് എന്തോ വിഷമണ്ടെന്നും, നീ നന്ദുവിനെ കാണാറുണ്ടോ എന്ന് ചോദിക്കുകയാണ്. ഇപ്പോൾ നന്ദു എന്നിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുകയാണെന്ന് പറയുകയാണ് അനി. അവളുടെ മനസിൽ എന്തോയുണ്ടെന്നും, അത് കണ്ടെത്തണമെന്നും പറയുകയാണ് അനി. നന്ദുവിൻ്റെ മനസിൽ ഞാനാണെന്നുള്ള കാര്യം അറിഞ്ഞ് ഏടത്തി നമ്മുടെ കൂടെ നിന്നു അത് നടത്തി തരണമെന്ന് മനസിൽ പറയുകയാണ് അനി. ശേഷം നന്ദു ഉള്ള സ്ഥലത്ത് പോയി അനി നന്ദുവിനെ കാണുകയാണ്. നിനക്കെന്താണ് പറ്റിയതെന്ന് ചോദിക്കുകയാണ് അനി. എന്നാൻ നീ ഇനി എന്നെ പറ്റി ആലോചിക്കരുതെന്ന് പറയുകയാണ് നന്ദു. എനിക്ക് ഈ കല്യാണത്തിന് തീരെ താൽപര്യമില്ലെന്നും അനി പറയുന്നുണ്ട്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Patharamattu
Comments (0)
Add Comment