Pearle Maaney Daughter Nila Baby Dance Video : മലയാളികളുടെ പ്രിയതാരങ്ങളാണ് പേർളിമാണിയും ശ്രീനിഷ് അരവിന്ദും. അവതാരിയായും മോഡലാലും നടിയായുമാണ് പേർളി പ്രേക്ഷക മനസിൽ ഇടം നേടിയത്. എന്നാൽ പരമ്പരകളിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ശ്രീനിഷ് ബിഗ്ബോസിൽ എത്തിയത്. ബിഗ്ബോസ് സീസൺ 2 ലെ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ഇവർ ബിഗ്ബോസിന് ശേഷം വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ് പേർളി.
നിലയെ ഗർഭിണിയായതു മുതലുള്ള വീഡിയോയുമായി താരം യുട്യൂബിൽ സജീവമായിരുന്നു. ഈ കഴിഞ്ഞ ജനുവരിയിലാണ് രണ്ടാമത്തെ മകൾ നിതാര ജനിച്ചത്. ശേഷം നിലയുടെയും, നിതാരയുടെയും വിശേഷങ്ങളൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിലും, പേർളി മാണി ഒഫീഷ്യൽ എന്ന യുട്യൂബ് ചാനലിലുമാണ് താരം വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ ‘നില നിതാരാസ് വേൾഡ്’ എന്നു പറഞ്ഞ് സ്വന്തമായി ഒരു പേജ് തന്നെ പേർളി കുട്ടികൾക്കായി തുടങ്ങിയിരുന്നു.
നിതാര പിറന്ന് മാസങ്ങൾ പിന്നിടുമ്പോൾ, നില സ്കൂളിൽ പോകുന്ന വിശേഷങ്ങളൊക്കെ താരം പങ്കുവെച്ചിരുന്നു. മക്കളുമൊരുമിച്ചുള്ള നിരവധി രസകരമായ വീഡിയോകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. കൂടെ സഹോദരി റെയ്ച്ചലും മക്കളുമൊരുമിച്ചുള്ള വീഡിയോകളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു റീൽ വീഡിയോയാണ് വൈറലായി മാറുന്നത്.
പേർളിയുടെ സഹോദരിയുടെ മകൻ അപ്പു എന്നു വിളിക്കുന്ന റെയ്നിൻ്റെ കൂടെയുള്ള നിലയുടെ ഡാൻസ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഹനുമാൻ കൈൻ്റ് എന്ന മ്യൂസി വീഡിയോയിലെ ‘വെയ്റ്റെ മിനുട്ട്’ എന്നു തുടങ്ങുന്ന സോങ്ങിനാണ് നില സഹോദരൻ്റെ കൂടെ ചുവടുകൾ വയ്ക്കുന്നത്. ക്യൂട്ട് ഡാൻസ് കണ്ട് നിരവധി പേരാണ് സ്നേഹം പങ്കുവെച്ച് എത്തിയത്. നില സ്കൂളിൽ പോയ ശേഷം സ്മാർട്ടായെന്നാണ് പ്രേക്ഷകർ പറയുന്നത്.