Pearle Maaney Returning To Bharatanatyam : നിരവധി ആരാധകരുള്ള താര സെലിബ്രിറ്റി ആണ് പേളി മാണി. ഡി ഫോർ ഡാൻസ് എന്ന ഷോയ്ക്ക് ശേഷം ബിഗ് ബോസിൽ എത്തിയതോടെയാണ് താരത്തിന് ആരാധകരെ കൂടുതൽ ലഭിച്ചതെന്ന് വേണമെങ്കിൽ പറയാം. ബിഗ് ബോസിലെ പേളിഷ് എന്ന കോമ്പോ ജീവിതത്തിലും ഒന്നിച്ചപ്പോൾ ഇരുവരെക്കാൾ സന്തോഷമായത് ആരാധകർക്ക് തന്നെയായിരുന്നു. പിന്നീട് ഇങ്ങോട്ട് സോഷ്യൽ മീഡിയയിൽ സജീവമായ പേളിയും ശ്രീനിഷും തങ്ങളുടെ ചെറിയ നിമിഷങ്ങൾ പോലും ആരാധകരിലേക്ക് എത്തിക്കുന്നതിൽ ഒരു പ്രത്യേക താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോൾ രണ്ടാമതും അമ്മയായി മാറിയിരിക്കുന്ന പേളി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തെ പറ്റിയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ചെറുപ്പത്തിൽ താരാ കല്യാണില് നിന്ന് ശാസ്ത്രീയ നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ച താൻ ചിങ്ങം ഒന്ന് പുതുവത്സര ദിനത്തിൽ പുതിയ പാഠങ്ങൾ ഉൾക്കൊള്ളാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ ഗുരു ഇന്ന് തിരികെയെത്തിയെന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ ഹൃദയഹാരിയായ ഒരു കുറിപ്പും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. പേശികളും ശരീരങ്ങളും ഒന്നിനും സമ്മതിക്കുന്നില്ലെങ്കിലും എന്റെ കാലുകൾ പഴയത് എന്തിനെയോ തേടുന്നതുപോലെ എനിക്ക് തോന്നി, പരമ്പരാഗത ഗുരുദക്ഷിണയ്ക്ക് ശേഷം നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു.
ഒരു അമ്മയെന്ന നിലയിൽ ഒന്നിനും വൈകിയിട്ടില്ലെന്ന് എന്റെ മക്കളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ഞാൻ എന്നെ തന്നെ കണ്ടെത്തുവാനുള്ള ശ്രമത്തിലൂടെയാണ് എന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ പേളി മക്കളെയും ശ്രീനിഷിനെയും ഒപ്പം തന്റെ ഗുരുവായ റാം മോഹനനെയും ഉൾപ്പെടുത്തിയിട്ടുണ്ട്
നിരവധി പേരാണ് പേളിയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. പേളി എന്നും മറ്റുള്ളവർക്ക് ഒരു ഇൻസ്പിരേഷൻ തന്നെയാണ് എന്നും ഒന്നിനോടും വിമുഖത കാണിക്കാതെ എല്ലാത്തിനെയും നേരിടാൻ കാണിക്കുന്ന തന്റേടം പ്രശംസനീയമാണെന്ന് കമന്റുകൾ അധികവും ഉയരുന്നത്. ഒപ്പം പേളിയുടെ എല്ലാ ആഗ്രഹത്തിനും ഒപ്പം നിൽക്കുന്ന ശ്രീനിഷിനും അഭിനന്ദന പ്രവാഹം ഉയരുന്നുണ്ട്.