Pearle Maaney Shared Pictures Of Little Super Heroes : അവതാരിക, മോട്ടിവേഷൻ സ്പീക്കർ, നടി എന്നീ നിലകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് പേർളി മാണി. ഒരുപാട് ഷോകളിൽ അവതാരികയായി തിളങ്ങാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരം കഴിഞ്ഞ ദിവസം പങ്കുവെച്ച പുതിയ ചില ചിത്രങ്ങളാണ്.ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്.
“എന്റെ അപ്പൂസിനെ സ്പെഡർമാൻ തട്ടി കൊണ്ട് പോയി, അവസാനം അപ്പൂസ് സ്പെഡർമാൻ ആയി” എന്ന അടികുറപ്പോടെയാണ് താരം ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. സൂപ്പർമാൻ, സ്പെഡർമാൻ വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികളെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്.നിരവധി ആരാധകരാണ് കമന്റ്സ് പങ്കുവെച്ച് രംഗത്തെത്തിയത്. പേർളി മാണി സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.
തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ചിത്രങ്ങളായും, വീഡിയോകളുമായും പേർളി എല്ലാ ദിവസം പങ്കുവെക്കാൻ മറക്കാറില്ല. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരത്തിനു തന്റെ ദിവസേന നടക്കുന്ന ഓരോ കാര്യങ്ങളും യൂട്യൂബ് വീഡിയോകളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.സൈബർ ഇടങ്ങളിൽ പേളിക്ക് ലഭിക്കുന്ന സ്വീകാര്യത ഒട്ടും ചെറുതല്ല.
ലോകമെമ്പാടും പ്രേഷകർ കാണുന്ന ഏഷ്യാനെറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്ബോസ് എന്ന ഷോയിലൂടെയാണ് പേർളി മാണി ശ്രീനിയെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇരുവരും പ്രണയത്തിലാവുകയും ഷോയ്ക്ക് ശേഷം പരസ്പരം വിവാഹിതരാവുകയും ചെയ്തു. നിലവിൽ അനവധി ആരാധകരാണ് താരത്തിനും കുടുബത്തിനുമുള്ളത്.