Pearle Maaney Shared Video Of Nitara Baby First Flight Viral : മലയാളികളുടെ പ്രിയതാരമാണ് പേളി മാണി. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് പേളി പ്രേക്ഷകർക്ക് ഏറ്റവും അധികം ആയി മാറിയത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും. പേളീയെപോലെ തന്നെ മൂത്ത മകൾ നിലയും ആരാധകരുടെ പ്രിയ താരം തന്നെ.ഈയടുത്ത് ആണ് പേളി തന്റെ രണ്ടാമത്തെ മകൾക്ക് ജന്മം നൽകിയത്.
കുഞ്ഞിന്റെ പേര് നിറ്റാര എന്നാണ്. നിറ്റാരയുടെ വാർത്തകളും ഇപ്പോൾ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച മറ്റ് ചില വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. മകൾ നിറ്റാരയോടൊപ്പം ഉള്ള ആദ്യ വിമാനയാത്രയുടെ ദൃശ്യങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.ശ്രീനിഷ് ശബരിമലക്ക് പോവാൻ മാല ഇട്ടിരിക്കുകയാണ് നിലവിൽ. അതിനാൽ നിറ്റാരയോടൊപ്പം ഉള്ള ആദ്യ വിമാന യാത്രയിൽ പേളിയോടൊപ്പം ശ്രീനിഷ് ഇല്ല.
അമ്മയോടൊപ്പം ആണ് പേളിയുടെ യാത്ര. മകൾ നിലയും പേളിയോടൊപ്പം യാത്രക്ക് ഇല്ല. അണ്ടർ 25 സബ്മിറ്റ്ന് പങ്കെടുക്കാൻ ബാംഗ്ലൂരിലേക്കാണ് മകളെയും കൊണ്ട് പേളി പോയിരിക്കുന്നത്.പേളി ബാംഗ്ലൂർ എത്തുന്നതും, പോകുന്ന വഴിക്കുള്ള വിശേഷങ്ങളും, പരിപാടിയിൽ പങ്കെടുത്ത വിശേഷങ്ങളും എല്ലാം വീഡിയോയിൽ താരം പങ്കിടുന്നുണ്ട്.
റൂമിൽ എത്തിയ ശേഷം റൂമിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും പേളി കൃത്യമായി കാണിച്ചു തരുന്നു. നിരവധി പേരാണ് ഇപ്പോൾ പേളിയുടെ പുതിയ വീഡിയോക്ക് താഴെ കമന്റ്കൾ രേഖപ്പെടുത്തുന്നത്. വീഡിയോ പങ്കുവെച്ചു 2 മിനിറ്റ് കൊണ്ട് 2000 ആളുകൾ ആണ് വീഡിയോ കണ്ടത്. നിറ്റാരയുടെയും പേളിയുടെയും ക്യൂട്ട്നെസ്സിനെസ്സിനെ കുറിച്ചും നിരവധി കമെന്റുകൾ ഉണ്ട്.