Pearle Maaney Sister Engagement Ceremony Viral News : മലയാളികളുടെ പ്രിയതാരമാണ് പേർളിമാണി. അവതാരികയായും നടിയായും തിളങ്ങിയ താരം ബിഗ്ബോസിൽ വന്നതോടെയാണ് പ്രേക്ഷക മനസിൽ കൂടുതൽ പ്രിയങ്കരിയായി മാറിയത്. ബിഗ്ബോസിലെ മത്സരാർത്ഥിയും നടനുമായിരുന്ന ശ്രീനിഷിനെയാണ് വിവാഹം കഴിച്ചത്. വിവാഹ ശേഷം സ്ക്രീനിൽ നിന്ന് വിട്ടു നിന്ന താരം വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് താരത്തിൻ്റെ യുടൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലൂടെയുമാണ്.
കുടുംബവിശേഷങ്ങളും, മക്കളായ നിലയുടെയും നിതാരയുടെയും വിശേഷങ്ങളൊക്കെയായി താരം എപ്പോഴും എത്താറുണ്ട്. കഴിഞ്ഞ മാസമായിരുന്നു നിതാരയുടെ പേരിടൽ ചടങ്ങിൻ്റെ ഫോട്ടോകളും, നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളൊക്കെയായി താരം എത്തിയിരുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ വീട്ടിലെ മറ്റൊരു സന്തോഷ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തിൻ്റെ കസിൻസിസ്റ്ററായ ശ്രദ്ധയുടെ വിവാഹ നിശ്ചയ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്.
പേർളിയുടെ അച്ഛൻ്റെ സഹോദരൻ,പേർളിയുടെ അമ്മയുടെ സഹോദരിയെ വിവാഹം ചെയ്തതും, ഇവർ എല്ലാവരും ഒരു വീട്ടിൽ മുകളിലും താഴെയുമായാണ് താമസം എന്നുള്ള വിശേഷങ്ങളൊക്കെ പേർളി പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. അവരുടെ മൂത്ത മകളാണ് വിവാഹിതയാകാൻ പോകുന്ന ശ്രദ്ധ. ശ്രദ്ധയുമായുള്ള ഫോട്ടോകളൊക്കെയായി നിരവധി തവണ പേർളിയും റെയ്ച്ചലും എത്താറുണ്ടായിരുന്നു.
ഏപ്രിൽ 15 നായിരുന്നു ശ്രദ്ധയുടെ വിവാഹ നിശ്ചയം നടന്നത്. ഡിനു റെജിയാണ് ശ്രദ്ധയെ വിവാഹം കഴിക്കാൻ പോകുന്നത്. സിംപിൾ മെയ്ക്കപ്പും ലഹങ്കയുമാണ് ശ്രദ്ധ നിശ്ചയത്തിന് ധരിച്ചത്. പേർളിമാണി പങ്കുവെച്ച ചിത്രത്തിലൂടെ ശ്രദ്ധ വിവാഹ നിശ്ചയ ഫോട്ടോയിൽ അതീവസുന്ദരിയായിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. വിവാഹ നിശ്ചയത്തിന് മുൻപ് തന്നെ പേർളിയും റെയ്ച്ചലും ഇൻസ്റ്റാഗ്രാം പേജിലൂടെ കുടുംബത്തിൽ നടക്കാൻ പോകുന്ന വിശേഷം പങ്കുവച്ചിരുന്നു.