Pearle Maaney Sister Rachel Son Birthday : അഭിനേത്രിയും അവതാരികയും മോഡലുമായി തിളങ്ങി നിന്ന താരമാണ് പേർളിമാണി. പേർളിയുടെ അവതരണം പ്രേക്ഷകർക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ പേർളി ബിഗ്ബോസിൽ വന്നതിനു ശേഷമാണ് പേർളിയെ കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ബിഗ്ബോസ് സീസൺ വണ്ണിലെ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു പേർളി.
ബിഗ്ബോസിലെ മത്സരാർത്ഥിയും സീരിയൽ താരവുമായ ശ്രീനിഷ് അരവിന്ദിനെയാണ് താരം വിവാഹം കഴിച്ചത്. പേർളിയുടെയും ശ്രീനിഷിൻ്റെയും സൗഹൃദം പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു. വിവാഹ ശേഷം കുടുംബ ജീവിതവുമായി രസകരമായി മുന്നോട്ടു പോവുകയാണ് പേർളി. സ്വന്തമായി യുട്യൂബ് ചാനലുള്ളതിനാൽ താരത്തിൻ്റെ മക്കളായ നിളയുടെയും നിതാരയുടെയും കൊച്ചു വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കുന്നത് പതിവാണ്.
ഈ കഴിഞ്ഞ ജനുവരിയിലായിരുന്നു താരം രണ്ടാമതൊരു കുഞ്ഞിന് ജന്മം നൽകിയത്. നിതാരയുടെ വിശേഷങ്ങളൊക്കെ പേർളി പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. പേർളിയെപ്പോലെ തന്നെ പരിചിതമാണ് പേർളിയുടെ കുടുംബത്തിലെ ഓരോരുത്തരെയും. പേർളിയുടെ സഹോദരി റെയ്ച്ചലിനെ വളരെ സുപരിചിതമാണ് പ്രേക്ഷകർക്ക്. റെയ്ച്ചലും സോഷ്യൽ മീഡിയയിൽ സജീവമാണ്. റെയ്ച്ചലിൻ്റെ വിശേഷങ്ങൾ പങ്കുവെച്ച് പേർളിയും എത്താറുണ്ട്. റെയ്ച്ചലിൻ്റെ വിവാഹവും, കുഞ്ഞുങ്ങൾ പിറന്നതൊക്കെ വലിയ ആഘോഷമാക്കാറുണ്ട് പേർളിയും കുടുംബവും.
ഇപ്പോഴിതാ വളരെ സന്തോഷകരമായ ഒരു വിശേഷവുമായാണ് പേർളിമാണി എത്തിയിരിക്കുന്നത്. പേർളിയുടെ കുഞ്ഞനുജത്തി റെയ്ച്ചലിൻ്റെ മകനായ റെയ്നിൻ്റെ പിറന്നാളാണ് ഇന്ന്. റെയ്ൻ ബേബിക്ക് പിറന്നാൾ ആശംസകളുമായാണ് പേർളി ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത്. ‘എൻ്റെ കുഞ്ഞ് റെയ്ൻ ബേബിക്ക് ഇന്ന് 2 വയസ്. പിന്നാൾ ആശംസകൾ അപ്പൂച്ഛാ’ എന്ന് പറഞ്ഞ് മനോഹരമായ ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിളയുടെ കൂടെ കളിക്കുന്ന റെയ്നെയാണ് വീഡിയോയിൽ കൂടുതലായും കാണാൻ കഴിയുന്നത്. നിരവധി പേരാണ് റെയ്ൻ വാവയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.