Perfect Dosa And Idily Batter : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത പലഹാരങ്ങൾ ആണല്ലോ ദോശയും ഇഡ്ഡലിയും. എന്നാൽ സ്ഥിരമായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും അതിനായി മാവ് അരച്ചാൽ പലപ്പോഴും ശരിയായി കിട്ടാത്ത അവസ്ഥ മിക്കവരും അനുഭവിക്കുന്നതായിരിക്കും. മാവ് നല്ലതുപോലെ പുളിച്ച് പൊന്തി നല്ല സോഫ്റ്റ് ആയ ദോശയും ഇഡലിയും കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ മാവ് അരയ്ക്കാനായി തിരഞ്ഞെടുക്കുന്ന അരി, ഉഴുന്ന് എന്നിവയുടെ കാര്യത്തിൽ ശ്രദ്ധ നൽകണം. നല്ല ക്വാളിറ്റിയുള്ള പച്ചരിയും ഉഴുന്നും ഉപയോഗിച്ചാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ മാവ് സോഫ്റ്റ് ആയി കിട്ടുകയുള്ളൂ. അതുപോലെ എടുക്കുന്ന അളവിനും പ്രാധാന്യമുണ്ട്. മൂന്ന് ഗ്ലാസ് പച്ചരി ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിന് കാൽ ഗ്ലാസ് അളവിൽ മാത്രം ഉഴുന്ന് ഉപയോഗിച്ചാൽ മതിയാകും. അരിയും ഉഴുന്നും നല്ലതുപോലെ കഴുകി എടുക്കണം. അതിനുശേഷം ഉഴുന്നിനോടൊപ്പം കാൽ ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്തു കൊടുക്കാം.
വെള്ളത്തിൽ ഇട്ടു വച്ച അരിയും ഉഴുന്നും ഫ്രിഡ്ജിൽ വേണം സൂക്ഷിച്ചു വയ്ക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ മാവ് അരയ്ക്കുമ്പോൾ ചൂടാകുന്നത് ഒഴിവാക്കാനായി സാധിക്കും. കുറഞ്ഞത് മൂന്നു മുതൽ നാലു മണിക്കൂർ എങ്കിലും ഈ ഒരു രീതിയിൽ മാവ് കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. അതിനുശേഷം മാവ് അരയ്ക്കാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. കുതിർത്താനായി ഉപയോഗിച്ച വെള്ളം തന്നെയാണ് അരയ്ക്കാനായി ഉപയോഗിക്കേണ്ടത്. ആദ്യം ഉഴുന്നാണ് അരച്ചെടുക്കേണ്ടത്. ഉഴുന്ന് അരയ്ക്കുമ്പോൾ അതിലേക്ക്
കാൽ ടീസ്പൂൺ അളവിൽ നല്ലെണ്ണ കൂടി ചേർത്തു കൊടുക്കണം. അതിനുശേഷം അരി രണ്ടോ മൂന്നോ തവണയായാണ് അരച്ചെടുക്കേണ്ടത്. അരി അരയ്ക്കുമ്പോൾ അതിൽ ചോറ് അല്ലെങ്കിൽ അവൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഉഴുന്നും അരച്ചെടുത്ത അരിയും നല്ലതുപോലെ മിക്സ് ചെയ്യാനായി ഒരു ചപ്പാത്തി കോൽ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനുശേഷം ഫെർമെന്റ് ചെയ്യാനായി മാവ് വയ്ക്കാം. പിന്നീട് ഇത് തുറന്നു നോക്കുമ്പോൾ നല്ല രീതിയിൽ പൊന്തി വന്നിട്ടുണ്ടാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Dosa Batter 3 Tips Video Credit : Resmees Curry World
Perfect Dosa and Idli Batter
Getting the right dosa and idli batter is the key to soft idlis and crispy dosas. Here’s an easy, traditional method that ensures perfect results every time.
Ingredients
• Idli rice – 3 cups
• Urad dal – 1 cup
• Fenugreek seeds (uluva) – ½ teaspoon
• Water – as required
• Salt – to taste
Preparation Steps
1. Soaking
- Wash rice and urad dal separately 2–3 times.
- Soak rice for 5–6 hours and urad dal with fenugreek seeds for 4 hours.
2. Grinding
- First, grind urad dal and fenugreek seeds with enough water to get a smooth, fluffy batter.
- Then grind rice coarsely to a slightly grainy texture.
- Mix both batters together in a large bowl and stir well.
3. Fermentation
- Keep the batter in a warm place overnight or for 8–10 hours.
- The batter will rise and become airy once fermented.
4. Add Salt
- Add salt only after fermentation and mix gently.
For Soft Idlis
- Use a little extra urad dal for more fluffiness.
- Steam the idlis for 10–12 minutes on medium flame.
For Crispy Dosas
- Add a little water to thin the batter.
- Spread evenly on a hot tawa, drizzle some oil, and cook until crisp and golden brown.
Tips
- Use cold water while grinding to avoid heating the batter.
- Don’t overfill the container during fermentation; batter will rise.
- For a slight sour taste, let the batter ferment longer.