Poornima Indrajith With Daughter Latest Photo : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്. നടിയും മോഡലും ഫാഷൻ ഡിസൈനറും ഒക്കെയായി തിരക്ക് പിടിച്ച ജീവിതത്തിലാണ് പൂർണിമ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച പൂർണിമ 2003ലാണ് നടൻ സുകുമാരന്റെയും നടി മല്ലികയുടെയും മൂത്ത മകൻ ഇന്ദ്രജിത് സുകുമാരനെ വിവാഹം ചെയ്തത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേതും. ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും സുരേഷ്‌ഗോപിയുടെ നായികയായി താരം എത്തിയ ചിത്രത്തിലെ മറന്നിട്ടുമെന്തിനോ എന്ന് തുടങ്ങുന്ന ഒറ്റ ഗാനം മതി താരത്തെ ഓർക്കാൻ.
പൂർണിമയെ ഇന്ദ്രജിത് കണ്ട് മുട്ടുന്നത് ഇന്ദ്രജിത്തിന്റെ അമ്മ മല്ലികയും പൂർണമയും ഒരുമിച്ചു അഭിനയിക്കുന്ന ഒരു പരമ്പരയുടെ സെറ്റിൽ വെച്ചാണ്. അവിടെ വെച്ച് ഇരുവരും പ്രണയത്തിൽ ആകുകയും 2003ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു എങ്കിലും അവതാരകയായും ഫാഷൻ ഡിസൈനർ ആയും എല്ലാം താരം നിറഞ്ഞു നിന്നു. സെലിബ്രിറ്റികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രാണാ എന്ന ഡിസൈനിങ്ങിന്റെ ഉടമയാണ് ഇന്ന് പൂർണിമ. ഇതിനിടയിൽ തുറമുഖം എന്ന ചിത്രത്തിലൂടെ താരം ഒരു വൻ തിരിച്ചു വരവും നടത്തിയിരുന്നു.
രണ്ട് മക്കളാണ് താരങ്ങൾക്ക് ഉള്ളത് പ്രാർത്ഥനയും നക്ഷത്രയും ആണ് താരങ്ങളുടെ രണ്ട് പെൺകുഞ്ഞുങ്ങൾ. പ്രാർത്ഥന ഒരു ഗായിക കൂടിയാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട് നിരവധി ആരാധകരും ഉണ്ട് ഈ താര പുത്രിയ്ക്ക്. ഒരു ഗായിക എന്ന നിലയിലാണ് താരത്തിനു കൂടുതലും ആരാധകർ ഉള്ളത്. വിദേശത്താണ് താരപുത്രി പഠിക്കുന്നത്.
വലിയൊരു താരകുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും താരത്തിന് സിനിമയിൽ അഭിനയിക്കാൻ അത്ര മോഹം ഇല്ലെന്നാണ് പറഞ്ഞിട്ടുള്ളത് മ്യൂസിക്കിൽ ആണ് പ്രാർത്ഥനയുടെ പാഷൻ. ഇപോഴിതാ അമ്മയോടൊപ്പം വീട്ടിൽ ഇരിക്കുന്ന ചില ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് പ്രാർത്ഥന. ട്വിൻസ് എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത് .