Prithviraj Sukumaran And Supriya Menon Bought 911 GT3 From Porsche : വാഹന പ്രേമികളുടെ ഉലകമാണ് ഇന്ന് മോളിവുഡ്. വാഹനങ്ങളോട് കമ്പം ഉള്ളവരുടെ ലിസ്റ്റിൽ നടന്മാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും ആസിഫ് അലിയും മോഹൻലാലും ടോവിനോ തോമസും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പൃഥ്വിരാജ് അങ്ങനെ നിരവധി താരങ്ങൾ ആണുള്ളത്. മമ്മൂട്ടിക്കും ദുൽഖർ സൽമാനും പുറമേ പൃഥ്വിരാജ് ആണ് ഈ ലിസ്റ്റിലേക്ക് അടുത്ത വാഹന പ്രേമി.നിരവധി താരങ്ങൾ പൃഥ്വിരാജിനോട് വാഹനം വാങ്ങുന്നതിനായി അഭിപ്രായം ചോദിച്ചിട്ടുണ്ട് എന്നാണ് വിവരം.
ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിൽ ആവാനുള്ള ഒരു കാരണം വാഹനങ്ങളോടുള്ള കമ്പം തന്നെയാണ്. മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. തന്റെ അച്ഛന്റെ പാത പിന്തുടർന്ന താരം അഭിനയത്തിന് പുറമേ സംവിധായകനായും തിളങ്ങി. ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് താരം സ്വന്തമാക്കിയ ഏറ്റവും പുതിയ ആഡംബര കാറിന്റെ വിശേഷങ്ങൾ ആണ്.
തന്റെ ലംബോർഗിനി കൊടുത്ത് ലംബോ തന്നെ വീണ്ടും വാങ്ങിയ പൃഥ്വി തന്റെ ഗാരേജിലേക്ക് ഇപ്പോൾ വീണ്ടും ഒരു സൂപ്പർ കാർ സ്വന്തമാക്കിയിരിക്കുകയാണ്. ബിഎംഡബ്ലിയു സെവൻ സീരീസിനും ലംബോർഗിനിക്കും പുറമേ പോർഷയുടെ സ്പോർട്സ് കാറാണ് ഇത്തവണ താരം സ്വന്തമാക്കിയത്. വിപണിയിൽ 3.49 കോടി രൂപ വില വരുന്ന 911 GT 3 ടൂറിംഗ് ആണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും സ്വന്തമാക്കിയിരിക്കുന്നത്.താരം വാഹനം ഓർഡർ ചെയ്ത അന്ന് തന്നെ വാഹനം കയ്യിൽ എത്തി എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു എന്നാൽ ഇപ്പോഴാണ് താരത്തിന് വാഹനത്തിന്റെ ഡെലിവറി ലഭിച്ചത്.
ഇതിന്റെ വീഡിയോ ഇപ്പോൾ പോർഷ ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. നിരവധി ആരാധകനാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. കേരളത്തിലേക്ക് അങ്ങ് ജർമ്മനിയിൽ നിന്നും ഓർഡർ ചെയ്ത നേരിട്ട് ഇറക്കുമതി ചെയ്തിരിക്കുകയാണ് കമ്പനി. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേണ്ട എന്ന താരത്തിന്റെ നിർബന്ധം മൂലം മാനുവൽ ട്രാൻസ്മിഷനോടെയാണ് താരം വാഹനം മേടിച്ചിരിക്കുന്നത്.