Prithviraj Sukumaran Supriya Menon And Indrajith At New York Viral : മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സ്നേഹവും ആരാധനയും ഉള്ള താരകുടുംബമാണ് സുകുമാരന്റേത്. മല്ലിക സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും ഒക്കെ സുകുമാരന്റെ അതേ പാതയിൽ മലയാള സിനിമയിൽ തിളങ്ങി നിന്നപ്പോൾ വ്യത്യസ്തമായ കുറെയധികം കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ ലോകത്തിൻറെ ശ്രദ്ധ നേടിയെടുക്കുവാനും ഈ താര കുടുംബത്തിന് സാധിച്ചിട്ടുണ്ട്. നിർമ്മാണ കമ്പനിയുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ സിനിമയിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയപ്പോൾ അഭിനയത്രി, ബിസിനസ് വുമൺ എന്നീ നിലകളിലൊക്കെയാണ് ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ ആളുകളുടെ ശ്രദ്ധ നേടിയെടുത്തത്
മോഹൻലാലിനെ പ്രധാന വേഷത്തിലണി നിരത്തി പൃഥ്വിരാജ് പുറത്ത് ഇറക്കിയ ലൂസിഫർ ബിഗ് സ്ക്രീനിലും തീയറ്ററുകളിലും വലിയ പ്രതികരണം നേടി മികച്ച കളക്ഷനോടെ ആണ് പുറത്തിറങ്ങിയത്. ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം ന്യൂയോർക്കിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ ലൂസിഫറിലെ പ്രധാന കഥാപാത്രമായ ഗോവർദ്ധനനെ അവതരിപ്പിച്ച ഇന്ദ്രജിത്തും ന്യൂയോർക്ക് എത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബ്രോ ബോണ്ടിംഗ് ഇൻ ന്യൂയോർക്ക് എന്ന അടിക്കുറിപ്പോടെ ഇന്ദ്രജിത്ത് പങ്കുവെച്ച പോസ്റ്റിനു താഴെ എംബുരാൻ എൽ2 ഇ എന്നീ ഹാഷ് ടാഗുകളും ചേർത്തിട്ടുണ്ട്. ചിത്രത്തിൻറെ മൂന്നാം ഷെഡ്യൂൾ ആണ് ഇപ്പോൾ ന്യൂയോർക്കിൽ പുരോഗമിക്കുന്നത്.
മോഹൻലാൽ ജനുവരി 28ന് ലൊക്കേഷനിൽ ജോയിൻ ചെയ്തതിന്റെയും ടോവിനോ തോമസ് അമേരിക്കയിൽ എത്തിയതിന്റെയും വിശേഷങ്ങളൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ 5നാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇരുപതോളം വിദേശ ചിത്രങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയും ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.