Rachana Narayanankutty Thirupathy Venkatachalapathy Temple Viral : ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമാലോകത്തെത്തി ശ്രദ്ധ നേടിയ താരമാണ് രചന നാരായണന്‍കുട്ടി. ആമേന്‍,പുണ്യാളന് അഗര്‍ബത്തീസ്,തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങിയ സിനിമകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രചന നാരായണൻകുട്ടി.തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച് തല മുണ്ഡനം ചെയ്ത നടി രചന നാരായണൻകുട്ടിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
ഒട്ടനവധി സെലിബ്രിറ്റികളും സോഷ്യൽ മീഡിയ പ്രേക്ഷകരും ഫോട്ടോയ്ക്ക് പ്രതികരണങ്ങൾ അറിയിച്ചു.” ഗോവിന്ദാ ഗോവിന്ദാ.. എന്നെ ഇതാ സമർപ്പിക്കുന്നു. അഹന്തയിൽ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങൾ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ,’ എന്ന അടികുറിപ്പോടെയാണ് തല മുണ്ഡനം ചെയ്തതിനു ശേഷം വെളുത്ത വസ്ത്രവും കുറിയും ഇട്ട സ്വന്തം ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്.
ശ്വേതാ മേനോൻ,മാളവിക, സോനാ നായർ, സീരിയൽ നടി അമൃത അരുൺ തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികൾ ഫോട്ടോയ്ക്ക് താഴെ വന്ന് ആശംസകൾ രേഖപ്പെടുത്തി.മഴവിൽ മനോരമയിലെ ‘മറിമായം’എന്ന പരമ്പരയാണ് രചനയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്. തൃശൂരിലെ ഒരു മാനേജ്മെന്റ് സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മറിമായത്തിൽ രചന അഭിനയിക്കുന്നത്. കുറച്ചുനാൾ ഒരു റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുള്ള രചന പെട്ടെന്നാണ് ടെലിവിഷനിലേക്കും ബിഗ് സ്ക്രീനിലേക്കും എത്തിയത്.
‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി കൊണ്ടായിരുന്നു രചനയുടെ ബിഗ് സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. ലക്കി സ്റ്റാറിനു മുൻപെ തീർത്ഥാടനം, നിഴഴൽക്കൂത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ തമോഗണങ്ങളെയും മാറ്റിനിർത്തി മോക്ഷ്യത്തിലേക്കുള്ള ആത്മീയ പാത തിരഞ്ഞെടുക്കുകയാണ് രചന. വെളുത്ത വസ്ത്രങ്ങൾ ധരിച്ച് കുറിയിട്ട് തിരുപ്പതിയിൽ തലമുണഡനം ചെയ്ത് രചന ഭഗവാന്റെ സന്നിധി സ്വീകരിക്കുന്നു.